കവാടം:ക്രിക്കറ്റ്/വാർത്തകൾ ശേഖരണം
ദൃശ്യരൂപം
- ആഗസ്റ്റ് 17 2012: പാപാ ന്യൂ ഗ്വിനിയയെ 107 റണ്ണിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ന്യൂസിലൻഡിനെ അഞ്ചു വിക്കറ്റിന് തകർത്ത പാകിസ്ഥാനാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.
- ആഗസ്റ്റ് 16 2012: നാലാം ട്വന്റി-20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ജോർജ് ബെയ്ലി ക്യാപ്റ്റനായി തുടരും. ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെലാണ് 15 അംഗ ടീമിലെ ഏക പുതുമുഖം.
- ഡിസംബർ 19, 2010 : ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർ തന്റെ 50 ആം ടെസ്റ്റ് ശതകം നേടി. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
- ഒക്ടോബർ 10, 2010 : ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കർക്ക് 14,000 റൺസ്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ഒരു കളിക്കാരൻ ഈ നേട്ടം നേടുന്നത്.
- ഒക്ടോബർ 06, 2010 : അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറെ മികച്ച ക്രിക്കറ്ററായും ഓസ്ട്രേലിയയുടെ സെല്ലി നിത്സ്ചികെയെ മികച്ച വനിതാ ക്രിക്കറ്ററായും തിരഞ്ഞെടുത്തു.
- ഒക്ടോബർ 06, 2010 : വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർമാരായ കോട്നീ വാൽഷിനേയും ജോൽ ഗാർനറേയും ഇംഗ്ലണ്ടിന്റെ കെൻ ബാരിംഗ്ടെണിനേയും ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്ററായ റയ്ച്ചൽ ഹെയ്ഫോയേയും അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിലുൾപ്പെടുത്തി.
- സെപ്റ്റംബർ 26, 2010 : ദക്ഷിണാഫ്രിക്കയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ട്വന്റി20യിൽ ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളായി.
- ഓഗസ്റ്റ് 28, 2010 : ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ശ്രീലങ്ക ജേതാക്കളായി.
- ഓഗസ്റ്റ് 07, 2010 : ശ്രീലങ്കയിൽ നടന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പര 1-1ന് സമനിലയിൽ.
- ഓഗസ്റ്റ് 03, 2010 : ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിക്കുന്ന ക്രിക്കറ്റർ എന്ന റിക്കോഡ് ഇന്ത്യയുടെ സച്ചിന്. 168 ടെസ്റ്റ് കളിച്ച സ്റ്റീ വോയുടെ റിക്കോർഡാണ് സച്ചിൻ മറികടന്നത്.
- ജൂലൈ 22, 2010 :ശ്രീലങ്കൻ ക്രിക്കറ്ററായ മുരളീധരൻ ടെസ്റ്റിൽ 800 വിക്കറ്റുകൾ സ്വന്തമാക്കി.
- ജൂൺ 29, 2010 :വെസ്റ്റ് ഇൻഡീസുമായുള്ള ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-0 ത്തിനു നേടി.
- ജൂൺ 24, 2010 :ശ്രീലങ്കയെ 81 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം തവണ ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി.
- ജൂൺ 23, 2010 :സച്ചിന് ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു. ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
- ജൂൺ 9, 2010 :സിംബാബ്വെയിൽ നടന്ന ത്രിരാഷ്ട്ര കപ്പിന്റെ കലാശക്കളിയിൽ സിംബാബ്വെയെ 9 വിക്കറ്റിന് തോല്പ്പിച്ച് ശ്രീലങ്ക കപ്പ് നേടി.
- മേയ് 23, 2010 :ശ്രീലങ്കയും, ന്യൂസിലൻഡും തമ്മിൽ അമേരിക്കയിൽ വച്ച് നടന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പര 1-1 ന് സമനിലയിലായി.
- മേയ് 16, 2010 : വെസ്റ്റ് ഇൻഡീസിൽ നടന്ന വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശക്കളിയിൽ ന്യൂസിലൻഡിനെ 3 റൺസിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ ചാമ്പ്യന്മാരായി.
- മേയ് 16, 2010 : വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശക്കളിയിൽ ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ജേതാക്കളായി.
- ഏപ്രിൽ 25, 2010:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാം വേളയിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ 22 റൺസിനു പരാജയപ്പെടുത്തി ജേതാക്കളായി.
- ഫെബ്രുവരി 24, 2010: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ഇരട്ട ശതകം നേടുന്ന ബാറ്റ്സ്മാനായി സച്ചിൻ തെണ്ടുൽക്കർ. ദക്ഷിണാഫ്രിക്കയോട് 200* അടിച്ചാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
- ഫെബ്രുവരി13, 2010: അഫ്ഗാനിസ്ഥാനും അയർലണ്ടും 2010ൽ വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന ഐ.സി.സി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനു യോഗ്യത നേടി.