കവാടം:ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രം
ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണിതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം. ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രം സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, അത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകൾ) ഗവേഷണങ്ങൾ നടത്തുന്നു.
ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്:
ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിൽ സ്ഥാപിതമായ ഒരു പുരാവസ്തു ഉദ്യാനമാണ് ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഈ പാർക്ക് ഗുജറാത്തിലെ ചരിത്രനഗരമായ ചാമ്പനീർ നഗരത്തിലാണ്. ഗുജറാത്ത് ഭരണാധികാരയായിരുന്ന സുൽത്താൻ മഹ്മൂദ് ബെഗഡയാണ് ചാമ്പനീർ സ്ഥാപിച്ചത്. കോട്ടകളും പുരാതന കെട്ടിടങ്ങളും അടങ്ങുന്ന ഈ ലോകപൈതൃക ഉദ്യോനം സ്ഥിതിചെയ്യുന്നത് പാവഗഢ് മലനിരകളിലാണ്. ഇത് പിന്നീട് ചാമ്പനീർ പട്ടണം വരെ നീട്ടുകയായിരുന്നു..
...പത്തായം | കൂടുതൽ വായിക്കുക... |
നിങ്ങൾക്കറിയാമോ...
- അമേരിക്കയിൽ കുടയുടെ വ്യവസായിക ഉൽപ്പാദനം ആരംഭിച്ചതും അമേരിക്കയുടെ ദേശീയ ഗാനമായ ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാൾട്ടിമോറിലാണ്.
- വേദ കാലഘട്ടങ്ങളിൽ അറബിക്കടൽ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്.
- മാലി എന്നാണ് ആദ്യനൂറ്റാണ്ടുകളിൽ അങ്കമാലി അറിയപ്പെട്ടിരുന്നത്. ഇതിനർത്ഥം മൈതാനം എന്നാണ്.
- ഹിന്ദുമത വിശ്വാസികൾക്ക് ഗോദാവരീ നദി പ്രധാനപ്പെട്ട പുണ്യനദികളിലൊന്നാണ്. ഗോദാവരിയുടെ തീരത്ത് പന്ത്രണ്ടുവർഷം കൂടുമ്പോൾ പുഷ്കാരം എന്ന സ്നാനമഹോത്സവം അരങ്ങേറാറുണ്ട്.
- 1580നും 1640നുമിടയിലുള്ള കുറച്ചുകാലം പോർച്ചുഗൽ സ്പാനിഷ് നിയന്ത്രണത്തിലായിരുന്നു. പോർച്ചുഗലിന്റെ നിയുക്ത രാജാവായിരുന്ന സെബാസ്റ്റ്യൻ മൊറോക്കോയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഈ സ്ഥിതിവിശേഷം സംജാതമായത്.
കൂടുതൽ കൗതുക കാര്യങ്ങൾ... |
തിരഞ്ഞെടുത്ത ചിത്രം
അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തിലുള്ള ഒരു അഗ്നിപർവ്വതമാണ് സെന്റ് ഹെലൻസ്. >>>
...പത്തായം |
പുതിയ ലേഖനങ്ങൾ

ഭൂമിശാസ്ത്രം ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ
![]() |
ഭൂമിശാസ്ത്രം വിക്കിവാർത്തകളിൽ വാർത്തകൾ |
![]() |
ഭൂമിശാസ്ത്രം വിക്കിചൊല്ലുകളിൽ ഉദ്ധരണികൾ |
![]() |
ഭൂമിശാസ്ത്രം കോമൺസിൽ ചിത്രങ്ങൾ |
![]() |
ഭൂമിശാസ്ത്രം വിക്കിഗ്രന്ഥശാലയിൽ ഗ്രന്ഥങ്ങൾ |
![]() |
ഭൂമിശാസ്ത്രം വിക്കിപാഠശാലയിൽ പാഠ പുസ്തകങ്ങൾ |