കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ലേഖനം/2011 മാർച്ച്
അമൂർത്ത പ്രപഞ്ചസത്യത്തിന്റെ മൂർത്തീകൃത സങ്കൽപ്പം. ഈശ്വരൻ, ഭഗവാൻ എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു. പ്രകൃതിയുടെ വിവിധ ശക്തികളെ ദേവന്മാരായി കരുതി അരാധിച്ചിരുന്ന പ്രാചീന സമ്പ്രദായത്തിൽ നിന്നും പരിണമിച്ചാണ് 'ഈശ്വരൻ' എന്ന ഭാവന രൂപമെടുത്തിട്ടുള്ളത്. പ്രകൃതിയുടെ അദ്ഭുതകരവും അനവദ്യവുമായ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും മദ്ധ്യത്തിൽ ജീവിച്ച പ്രാചീന ജനതയ്ക്ക് ഭൗതിക ജീവിതത്തിലെ സഘർഷം താരതമ്യേന ലഘുവായിരുന്നതിനാൽ തങ്ങളുടെ ചിന്താമണ്ഡലത്തെ അനവസാനമായി വിസ്തൃതമാക്കുവൻ അവസരം ലഭിച്ചു. ചുറ്റുമുള്ള പ്രകൃതിയോട് വൈകാരികവും അദ്ധ്യാത്മികവുമായ ഒരു സമീപന ശൈലി സ്വികരിക്കുകയായിരുന്നു അതിന്റെ അനന്തരഫലം. ആ വഴിക്ക് പ്രാഗ്‌വേദകാലത്തു തന്നെ പ്രകൃതിയിലുള്ള വസ്തുക്കളെ ഏതോ ഒരു അതിഭൗതികശക്തിയുടെ പ്രതീകങ്ങളായും വ്യഞ്ജകങ്ങളായും പരിഗണിക്കുവാനും അംഗീകരിക്കുവാനും അനുഭൂതിവിഷയം ആക്കുവാനും അവർ പരിശ്രമിച്ചു; അവയ്ക്കു രൂപങ്ങളും ഭാവങ്ങളും കല്പിച്ചുകൊടുക്കുകയും ചെയ്തു. ഈ പ്രകൃയയുടെ ഫലമായി പ്രാഗ്‌വേദകാലത്തുതന്നെ രൂപംകൊണ്ട ദേവതകളാണ് മിത്രൻ, വരുണൻ, ദ്യോവ്, പൃഥിവി, അഗ്നി, മുതലായവർ. ചിലപ്പോൾ സരളവും മറ്റുചിലപ്പോൾ സങ്കീർണവുമായ കർമാനുഷ്ഠാനങ്ങൾ കൊണ്ട് ആ ദേവതകളെ പ്രീണിപ്പിക്കുന്ന സമ്പ്രദായവും അവർതന്നെ തുടങ്ങിവച്ചു.
...നിലവറ | കൂടുതൽ വായിക്കുക... |