കവിതാവിലാസിനി (മാസിക)
കവനകൗമുദി മാസികയുടെ മാതൃകയിൽ 1087 കന്നി മുതൽ കായങ്കുളത്തു നിന്നും പുറപ്പെട്ടിരുന്ന ഒരു മാസികയാണ് കവിതാവിലാസിനി. പി. ജി. നാരായണപ്പണിക്കർ, കായങ്കുളം നവ രത്നപ്രഭാ അച്ചുകൂടത്തിൽനിന്നും അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്ന ഈ കമനീയ മാസികക്ക് രണ്ടു രൂപയായിരുന്നു വരി സംഖ്യ. ആദ്യ ലക്കത്തിൽ 'വാക്യം രസാത്മ കം കാവ്യം' എന്ന പ്രസ്താവന നൽകിയിരുന്നു ഈ തലക്കെട്ടിൽ നിന്നും മാസികയുടെ പ്രവർത്തനലക്ഷ്യം ഗ്രഹിക്കാം..[1]
"കവിതകൾക്കു പുറമെ അന്തരിച്ചുപോയ മഹാന്മാരുടെ ജീവചരിത്രങ്ങളും, സാഹിത്യസരണിയിൽ ശ്രമിച്ചുകൊണ്ടിരി ക്കുന്ന സരസന്മാരായ കവികളുടെയും രസവേദികളായ മറ്റു സാഹിത്യകാരന്മാരുടെയും ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചേർക്കുന്നതിനു ഞങ്ങൾ നിശ്ചയിച്ചിട്ടുണ്ട്." എന്ന് പ്രസാധകർ ആദ്യ ലക്കത്തിൽ പ്രസ്താവിക്കുന്നു.
പ്രസാധകർ
[തിരുത്തുക]പരവൂർ വി. കേശവനാശാൻ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, കായങ്കുളം കെ. സി. കുഞ്ഞുവൈദ്യൻ, കൃഷ്ണപുരം കെ.സി. കുഞ്ഞു രാമൻ വക്കീൽ എന്നിവരായിരുന്നു കവിതാവിലാസിനിയുടെ പ്രസാധകർ. വേമ്പനാട് വി. ജി. നാരായണപ്പണിക്കരും കൊന്നക്കോട്ടു കുഞ്ഞു ശങ്കരൻ ചാന്നാരുമായിരുന്നു മാനേജിങ് ഉടമസ്ഥന്മാർ.