Jump to content

കാലാപാനി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലാപാനി കാലാപാനി മലയാളം
സംവിധാനംപ്രിയദർശൻ
നിർമ്മാണംമോഹൻലാൽ
രചനടി. ദാമോദരൻ,
പ്രിയദർശൻ
അഭിനേതാക്കൾമോഹൻലാൽ,
പ്രഭു,
അം‌രീഷ് പുരി,
തബ്ബു,
നെടുമുടി വേണു,
ശ്രീനിവാസൻ,
അന്നു കപൂർ,
വിനീത്
സംഗീതംഇളയരാജ
ഛായാഗ്രഹണംസന്തോഷ് ശിവൻ
റിലീസിങ് തീയതി1996
രാജ്യം ഇന്ത്യ
ഭാഷമലയാളം, തമിഴ്, ഹിന്ദി

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996 - ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രമാണ്കാലാപാനി. പ്രഭു, അം‌രീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവം ആർട്സാണ് ഈ ചിത്രം നിർമ്മിച്ചത്. 3 ദേശീയപുരസ്കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രമാണിത്.

ഗാനങ്ങൾ

[തിരുത്തുക]
നമ്പർ. ഗാനം ആലാപനം
1 "ആറ്റിറമ്പിലെ കൊമ്പിലെ" എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
2 "ചെമ്പൂവേ പൂവേ" എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
3 "കൊട്ടും കുഴൽ വിളി" എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
4 "മാരിക്കൂടിനുള്ളിൽ" കെ.എസ്. ചിത്ര, ഇളയരാജ
5 "വന്ദേമാതരം" മനോ, കോറസ്

പുരസ്കാരങ്ങൾ

[തിരുത്തുക]
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളാ സ്റ്റേറ്റ് ഫിലിം അവാർ‌ഡ്‌
  • മികച്ച രണ്ടാമത് ചലച്ചിത്രം - മോഹൻലാൽ (നിർമ്മാണം), പ്രിയദർശൻ (സംവിധാനം)
  • മികച്ച അഭിനേതാവ് - മോഹൻലാൽ
  • മികച്ച കലാസംവിധാനം - സാബു സിറിൾ
  • മികച്ച സംഗീതസംവിധായകൻ - ഇളയരാജ
  • മികച്ച പ്രോസസിങ്ങ് ലാബ് - ജെമിനി കളർ ലാബ്
  • മികച്ച വസ്ത്രാലങ്കാരം - സജിൻ രാഘവൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാലാപാനി_(ചലച്ചിത്രം)&oldid=3832468" എന്ന താളിൽനിന്ന് ശേഖരിച്ചത്