Jump to content

കാഷ്‌ചേ ദി ഇമ്മോർട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kashchey the Immortal
സംവിധാനംAleksandr Rou
രചന
അഭിനേതാക്കൾ
സംഗീതംSergei Pototsky
ഛായാഗ്രഹണംMikhail Kirillov
സ്റ്റുഡിയോSoyuzdetfilm
റിലീസിങ് തീയതി
  • മേയ് 9, 1945 (1945-05-09) (Barnaul)
  • മേയ് 27, 1945 (1945-05-27) (Soviet Union)
രാജ്യംSoviet Union
ഭാഷRussian
സമയദൈർഘ്യം63 min

അലക്‌സാണ്ടർ റൂ സംവിധാനം ചെയ്ത് സോയുസ്‌ഡെറ്റ്ഫിലിം സ്റ്റുഡിയോയിൽ നിർമ്മിച്ച 1945-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് സോവിയറ്റ് ഫാന്റസി ചിത്രമാണ് കാഷ്‌ചേ ദി ഇമ്മോർട്ടൽ (റഷ്യൻ: Кащей Бессмертный, റോമനൈസ്ഡ്: Kashchey bessmertnyy). ഇതിലെ കഥയും കഥാപാത്രങ്ങളും സ്ലാവിക് നാടോടിക്കഥകളിൽ നിന്നാണ് പ്രത്യേകിച്ച്, ദുഷ്ട മാന്ത്രികൻ കാഷ്‌ചെയ് ആണ് ചിത്രത്തിലെ പ്രധാന എതിരാളി.[1]

ദൃഷ്‌ടാന്തം

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധസമയത്ത് ചിത്രീകരിച്ചതും വിജയദിനത്തിൽ പ്രദർശിപ്പിച്ചതുമായ ഈ ചിത്രം സോവിയറ്റ് യൂണിയന്റെ ജർമ്മൻ അധിനിവേശത്തിന്റെ ഒരു ദൃഷ്‌ടാന്തമായി വ്യാഖ്യാനിക്കാം. "നീല മിന്നൽപ്പിണർ പോലെ കാഷ്ചെ റൂസിലേക്ക് വന്നു, വീടുകളും ഉപജീവനമാർഗങ്ങളും നശിപ്പിച്ചു, പുരുഷന്മാരെ കൊല്ലുകയും ആയിരക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു."[2]എന്നാൽ അവസാനം, നിരവധി കഷ്ടപ്പാടുകൾക്ക് ശേഷം, ആക്രമണകാരിയെ അവരുടെ മാതൃരാജ്യത്ത് നിന്ന് പുറത്താക്കാൻ റഷ്യൻ ജനതയ്ക്ക് കഴിഞ്ഞു.

അവലംബം

[തിരുത്തുക]
  1. megabook.ru
  2. "kinoros.ru". Archived from the original on 2007-05-06. Retrieved 2013-05-02.
"https://ml.wikipedia.org/w/index.php?title=കാഷ്‌ചേ_ദി_ഇമ്മോർട്ടൽ&oldid=4092017" എന്ന താളിൽനിന്ന് ശേഖരിച്ചത്