അർമേനിയൻ ഓർത്തഡോക്സ് സഭയുടെ രണ്ടു കാതോലിക്കേറ്റുകളിൽ ഒന്നാണ് അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം. (കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് സിലിഷ്യ ). അരാം പ്രഥമൻ കെഷീഷിയൻ ആണ് ഇപ്പോൾ ഇവിടുത്തെ കാതോലിക്കോസ്[1] .
സിലിഷ്യയിലെ കാതോലിക്കോസിനു് സമ്പൂർണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അർമീനിയൻ ഓർത്തഡോക്സ് സഭയിലെ പ്രാഥമികതയനുസരിച്ച് രണ്ടാം സ്ഥാനമാണു്. 1930 മുതൽ ആസ്ഥാനം ലെബാനോനിലെബെയ്റൂട്ടിനടുത്തുള്ളഅന്റേലിയാസ്.