കിലുകിലുക്കി
കിലുകിലുക്കി | |
---|---|
കിലുകിലുക്കിയുടെ പൂവിലിരിക്കുന്ന കരിനീലക്കടുവ ശലഭം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. retusa
|
Binomial name | |
Crotalaria retusa |
ആഫ്രിക്ക ജന്മദേശമായ [1] ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്നകുറ്റിച്ചെടിയാണ് പൂമ്പാറ്റക്കിലുക്കി എന്നുകൂടി അറിയപ്പെടുന്ന കിലുകിലുക്കി. (ശാസ്ത്രീയനാമം: Crotalaria retusa). ചണ, തന്തലക്കൊട്ടി, പൂമ്പാറ്റച്ചെടി എന്നും പേരുകളുണ്ട്. ഒരു കളയായ ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായി കരുതിപ്പോരുന്നു. കന്നുകാലികൾക്ക് കിലുകിലുക്കി വിഷമാണ്[2]. പച്ചിലവളമായും വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം. വിയറ്റ്നാമിൽ കുരുക്കൾ വറുത്തുതിന്നാറുണ്ട്. ചിലയിടങ്ങളിൽ ഇലയും പൂവും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. പല നാടുകളിലെയും നാട്ടുമരുന്നുകളിൽ ഈ ചെടി ഉപയോഗിച്ചു കാണുന്നു [3]. Wedgeleaf Rattlepod എന്ന് അറിയപ്പെടുന്നു[4][5]
Danaine വിഭാഗത്തിലെ ആൺപൂമ്പാറ്റകളിൽ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഘടകമായ പൈറോളിസിഡിൻ ആൽക്കലോയിഡ് ഗണത്തിൽപ്പെട്ട മോണോ ക്രോട്ടാലിൻ എന്ന പദാർഥം ഈ ചെടിയുടെ ഇലകളിലും തണ്ടിലും മറ്റും അടങ്ങിയിട്ടുണ്ട്. ചെടിയുടെ ഉണങ്ങിയ ഇലകളിൽനിന്നും മുറിവുകളിൽനിന്നും ഊറി വരുന്ന ദ്രാവകത്തിലും ഈ ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്.
മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Common name: Rattleweed, shak-shak, Rattlebox, wedge-leaf, • Gujarati: ઘુઘરા Ghughra • Hindi: घुनघुनिया Ghunghunia • Kannada: Guluguluppahalli • Malayalam: Matrghatini • Marathi: Gagra • Tamil: கிலுகிலுப்பை Kilukiluppai • Telugu: Pottigilligichacha (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [1] Archived 2011-12-11 at the Wayback Machine. ചിത്രങ്ങൾ
- [2] ഔഷധഗവേഷണങ്ങൾ
- http://apps.kew.org/efloras/namedetail.do;jsessionid=554CCC6544E62FC223916F88EDC536B4?qry=namelist&flora=fz&taxon=3034&nameid=7311
- http://gardeningwithwilson.com/2010/01/15/crotalaria_retusa/ Archived 2012-09-11 at the Wayback Machine.
- http://www.hear.org/pier/species/crotalaria_retusa.htm Archived 2012-11-25 at the Wayback Machine.
- http://iu.ff.cuni.cz/pandanus/database/details.php?id=1604
- http://www.bitterrootrestoration.com/annuals-plants/crotalaria-retusa.html Archived 2016-03-06 at the Wayback Machine.
- http://www-public.jcu.edu.au/discovernature/plants_t/JCU_102084 Archived 2012-11-01 at the Wayback Machine.
- http://www.somemagneticislandplants.com.au/index.php/plants/484-crotalaria-retusa Archived 2013-04-10 at the Wayback Machine.