കീവ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ
Kyiv International Short Film Festival | |
---|---|
പ്രമാണം:Kyiv International Short Film Festival.png | |
സ്ഥലം | Kyiv, Ukraine |
സ്ഥാപിക്കപ്പെട്ടത് | 2012 |
തിയതി | April |
ഭാഷ | International |
ഔദ്യോഗിക സൈറ്റ് |
ഉക്രൈനിലെ കീവ് നഗരത്തിൽ എല്ലാവർഷവും നടക്കുന്ന ഹ്രസ്വചിത്രങ്ങൾക്കായുള്ള ചലച്ചിത്രമേളയാണ് കീവ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (കെഐഎസ്എഫ്എഫ്). ലോകമാകമനം പുറത്തിറങ്ങുന്ന ഹ്രസ്വചിത്രങ്ങളെ പ്രേക്ഷകരിലെത്തിക്കാൻ ഉദ്ദേശിച്ചുള്ള ചലച്ചിത്രമേളയാണിത്. ഏറ്റവും പുതിയ സിനിമകൾ, അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിജയികൾ, അസാധാരണ വ്യക്തികളുടെ മുൻകാല അവലോകനങ്ങൾ, ആധുനികവും ക്ലാസിക്കുമായ ഉക്രേനിയൻ സിനിമകൾ തുടങ്ങിയവയെല്ലാം ഈ മേളയിൽ അവതരിപ്പിക്കുന്നു. ഉക്രെയ്നിലെ വൈവിധ്യമാർന്ന ഹ്രസ്വചിത്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും കെഐഎസ്‌എഫ് സംഘടിപ്പിക്കുന്നു.[1] [2]
ചരിത്രം
[തിരുത്തുക]കീവ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ആശയങ്ങൾ 2011 ൽ ആരംഭിച്ചു. 2012 വസന്തകാലത്ത് ആദ്യമായി ഈ ചലച്ചിത്രമേള നടന്നു. അതിനുശേഷം, ഇത് വർഷം തോറും നടക്കുന്നു. ഒരു സ്വതന്ത്ര, ലാഭേച്ഛയില്ലാത്ത, സർക്കാരിതര സംഘടനയാണ് മേള സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം ഹ്രസ്വചിത്രങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ്.[3]
ചലച്ചിത്രമേളയിലെ വിജയികൾ
[തിരുത്തുക]2020 ലെ മത്സരത്തിൽ വിജയിച്ചത് ഹണ്ട്സ്‌വില്ലെ സ്റ്റേഷൻ എന്ന ചിത്രമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സങ്കല്പവും വർഷങ്ങളുടെ ജയിൽവാസത്തിനുശേഷം അത് എങ്ങനെ മോചിപ്പിക്കപ്പെടുമെന്ന് സിനിമയിലുടനീളം പ്രേക്ഷകർക്ക് അനുഭവിക്കാനാകും. ഒരു കൂട്ടം തടവുകാർ മോചിതരായശേഷം ബസിനായി കാത്തിരിക്കുന്നതും സ്വതന്ത്രരായതിനോട് അവർ എങ്ങനെ പ്രതികരിക്കുന്നുവെന്നും അകലെനിന്ന് നോക്കുന്ന ഒരാൾ നിരീക്ഷിക്കുന്നതായാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം.[4]
വിയറ്റ്നാമിൽ സാധാരണവും എന്നാൽ വ്യത്യസ്ഥവുമായ ഒരു രാത്രിയിലേക്ക് കാഴ്ചക്കാരനെ കൊണ്ടുപോകുന്ന ഉണർന്നിരിക്കുക, തയ്യാറാകുക എന്ന ഹ്രസ്വ ചിത്രത്തിന് ഈ മേളയിൽ പ്രത്യേക പരാമർശം ലഭിച്ചു.[4]
ഫസ്റ്റ് പേഴ്‌സൺ ഷൂട്ടർ ഗെയിമിന്റെ വീക്ഷണകോണിൽ നിന്ന് ചിത്രീകരിച്ച ഹൗടു ഡിസ്‌പെയർ എന്ന ചിത്രത്തിനും പ്രത്യേക പരാമർശം ലഭിച്ചു. [4]
ഉക്രേനിയൻ വിഭാഗത്തിലെ 2020ലെ വിജയി നതാഷ കൈസെലോവ സംവിധാനം ചെയ്ത ദ കാർപെറ്റ് എന്ന ഹ്രസ്വചിത്രത്തിനായിരുന്നു. ഒരു കൗമാരക്കാരന്റെ പ്രണയവും സൗഹൃദവും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ചിത്രമായിരുന്നു ഇത്.[4]
സംവിധായകന്റെ കലാപരമായ കാഴ്ചപ്പാടിനും സ്വതന്ത്രമായ ശബ്ദത്തിനുമായി വാസിൽ ലിയ സൃഷ്ടിച്ച മെറ്റാവർക്കിന് ഒരു പ്രത്യേക പരാമർശം ലഭിച്ചു. ആധുനിക ഉക്രൈനിലെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം ഈ ചലച്ചിത്രം വിവരിക്കുന്നു.[4]
ജൂറി
[തിരുത്തുക]ഫെസ്റ്റിവൽ ജൂറിയെ തിരഞ്ഞെടുക്കുന്നത് ഫെസ്റ്റിവലിന്റെ കാര്യകർത്താക്കളാണ്. സാധാരണയായി നിരവധി വിദേശ അതിഥികളും ഉക്രേനിയൻ സിനിമയുടെ പ്രതിനിധികളും ജൂറിയായി വരുന്നു. അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ച പ്രമുഖ സംവിധായകർ, നിർമ്മാതാക്കൾ, ചലച്ചിത്ര പ്രവർത്തകർ എന്നിവരാണ് ജൂറി അംഗങ്ങൾ. [5]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Kyiv to host first offline film festival since pandemic started | KyivPost - Ukraine's Global Voice". KyivPost. 2020-08-04. Retrieved 2021-02-24.
- ↑ "Kyiv International Short Film Festival". FilmFreeway (in ഇംഗ്ലീഷ്). Retrieved 2021-02-24.
- ↑ "History - KISFF". Archived from the original on 2014-05-21. Retrieved 2021-03-02.
- ↑ 4.0 4.1 4.2 4.3 4.4 "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-04. Retrieved 2021-03-02.
- ↑ "JURY". KISFF | Kyiv International Short Film Festival (in റഷ്യൻ). Archived from the original on 2018-04-22. Retrieved 2021-02-24.