കുന്നിക്കോട്
കുന്നിക്കോട് | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ലോകസഭാ മണ്ഡലം | മാവേലിക്കര |
നിയമസഭാ മണ്ഡലം | പത്തനാപുരം |
സമയമേഖല | IST (UTC+5:30) |
കേരളത്തിലെ കൊല്ലം ജില്ലയിലെ വിളക്കുടി ഗ്രാമപഞ്ചായത്തിലുള്ള ഒരു ചെറിയ പ്രദേശമാണ് കുന്നിക്കോട്. ഇത് കൊല്ലത്തു നിന്നും 35 കിലോമീറ്ററും, പുനലൂരിൽ നിന്നും 10 കിലോമീറ്ററും, കൊട്ടാരക്കരയിൽ നിന്നും 8 കിലോമീറ്ററും, പത്തനാപുരത്തു നിന്നും 8 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു. ആവണീശ്വരം റെയിൽവേ സ്റേറഷനാണ്(1 കി. മി. അകലെ) ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. ഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരത്ത് ( 73 കി.മി.) സ്ഥിതി ചെയ്യുന്നു. ഇതിനടുത്തുള്ള തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രവും പച്ചില മുസ്ലീം പള്ളിയും പാറയിൽ കോയിക്കനാരു പളളിയും പ്രസിദ്ധമാണ്.വിളക്കുടി ശ്രീനാഗരാജാക്ഷേത്രം,കിടങ്ങയിൽ ദേവിക്ഷേത്രം,കടുമംഗലം ശിവക്ഷേത്രം,ആവണീശ്വരം മഹാദേവക്ഷേത്രം തുടങ്ങിയവയാണ് സ്ഥലത്തെ പ്രധാന ആരാധനാലയങ്ങൾ. സ്കൂൾ ഓഫ് ഖുർആൻ &സയൻസ് എന്ന മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനം;ആവണീശ്വരം പത്മമനാഭപിള്ള മെമ്മോറിയൽ ഹൈസ്കൂൾ, ദേവീവിലാസം ഹയർ സെക്കണ്ടറി സ്കൂൾ, മന്നം മെമ്മോറിയൽ ഹൈസ്കൂൾ ,ഗവൺമെന്റ് എൽ.പി.എസ് തുടങ്ങിയവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ സഹകരണ ബാങ്ക്, സെൻട്രൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, കൊല്ലം ജില്ലാ സഹകരണ ബാങ്ക് എന്നിവയാണ് പ്രധാന ബാങ്കുകൾ.