കുൽദീപ് റായ് ശർമ
ദൃശ്യരൂപം
കുൽദീപ് റായ് ശർമ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാദേശിക വിഭാഗമായ ആൻഡമാൻ നിക്കോബാർ പ്രദേശ് കമ്മിറ്റിയുടെ പ്രസിഡന്റാണ് അദ്ദേഹം. ശർമ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ആൻഡമാൻ നിക്കോബാർ ദ്വീപ് മണ്ഡലത്തിലെ പാർലമെന്റ് അംഗം ആയി. തന്റെ നാലാം ശ്രമത്തിലാണ് 1407 വോട്ടിന്റെ നാമമാത്രമായ മാർജിനിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഇന്ത്യൻ പാർലമെന്റിൽ എത്തി[1].
വ്യക്തിജീവിതം
[തിരുത്തുക]ഭഗത് സിങിന്റെ പുത്രനായി 1967ൽ ജനിച്ചു. കൊൽക്കട്ടയിൽ നിന്നും എഞ്ചിനീറിങ് ബിരുദമെടുത്തു. [2]