Jump to content

കൂടംകുളം സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയ സമുച്ചയമായ തമിഴ്‌നാട്ടിലെകൂടംകുളം ആണവനിലയത്തിനെതിരെ പീപ്പിൾസ് മൂവ്മെന്റ് എഗയ്‌നിസ്റ്റ് ന്യൂക്ലിയർ എനർജി എന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സമരമാണ് കൂടംകുളം സമരം. എസ്.പി. ഉദയകുമാർ എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ ജനകീയ സമരസമിതിയെ നയിക്കുന്നത്. [1]. സാധാരണക്കാരായ തമിഴ്‌ജനതയാണ് ആണവപദ്ധതിക്കെതിരായ ഈ സമരത്തിൽ അണിനിരന്നിട്ടുള്ളത്.

സമര ചരിത്രം

[തിരുത്തുക]

1988ൽ റഷ്യൻ പ്രസിഡൻറ് ഗോർബച്ചേവിന്റെ ഇന്ത്യ സന്ദർശനത്തിൽ ആണ് കൂടംകുളം ആണവ ഉടമ്പടിയിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടത്[2]. അതിനു മുമ്പ് പദ്ധതി ആസുത്രണ വേളയിൽ 1980കളിൽ തന്നെ സമീപ പ്രദേശങ്ങളായ തിരുനെൽ‌വേലി, കന്യാകുമാരി, തൂത്തുക്കുടി എന്നീ ജില്ലകളിൽ ആണവനിലയത്തിനെതിരെയുള്ള ജനകീയ സമരങ്ങൾ തുടങ്ങി. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിച്ചു. 1997 ൽ വീണ്ടും കൂടങ്കുളം പദ്ധതി പുനരാരംഭിക്കാനുള്ള കരാറിൽ ഏർപ്പെട്ടു.

ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്‌ കുടുംകുളം സമരം ശക്തിപ്പെട്ടത്. കൂടംകുളം ആണവനിലയത്തിനെതിരെയുള്ള നിരവധി സമരങ്ങൾ സംയോജിപ്പിച്ച് ആണവോർജ വിരുദ്ധ ജനകീയ പ്രസ്ഥാനം എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും പൂർണപങ്കാളിത്തത്തോടെയുള്ള ജനകീയ സഹനസമരം ശക്തിയാർജിക്കുന്നത് രണ്ടായിരാമാണ്ടോടെയാണ്[3]. കടൽക്കരയിലെ ഇടിന്തകരൈ, കൂടങ്കുളം, കൂട്ടപ്പുള്ളി, മണപ്പാട് എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾ ആണ് ഇന്ന് സമരത്തിൽ മുഖ്യ പങ്കു വഹിക്കുന്നത്. സാധാരണ ഗ്രാമീണർ, പ്രത്യേകിച്ച് സ്ത്രീകളാണ് ഇടിന്തകരൈയിലെ സെൻറ് ലൂർദ് മാതാ പള്ളിക്കു മുന്നിൽ പന്തൽകെട്ടി നടത്തുന്നത്[4][5].

സമരത്തിനെതിരെ സർക്കാർ നീക്കങ്ങൾ

[തിരുത്തുക]

സമരക്കാർക്കെതിരേ (സ്ത്രീകളും കുട്ടികളുമടക്കം) നിരവധി അതിക്രമങ്ങൾ നടന്നിട്ടുണ്ട്. കൂടങ്കുളത്തേക്ക് ഐക്യദാർഢ്യവുമായി എത്തുന്നവരെയെല്ലാം പൊലീസ് വഴിയിൽ തടഞ്ഞു[6]. തൂത്തുക്കുടിയിലെ മണപ്പാട് മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തിനെതിരെ നടന്ന പൊലീസ് വെടിവെപ്പിൽ അന്തോണി രാജ് എന്നയാൽ മരണപ്പെട്ടു. കടൽസമർപ്പണസമരം നടത്തുന്നവരെ ഭയപ്പെടുത്താൻ വേണ്ടി കോസ്റ്റ് ഗാർഡുകളുടെ വിമാനം വളരെ താഴ‌്ന്നു പറന്നപ്പോൾ പേടിച്ചു കടലിൽ വീണ് സഹായ ഫ്രാൻസിസ് എന്നയാൾ മരിച്ചു[7].

വിമർശനങ്ങൾ

[തിരുത്തുക]

ഇന്ത്യയിലെ ഊർജപ്രശ്‌നം പരിഹരിക്കരുതെന്ന് നിർബന്ധമുള്ള ശക്തികളാണ് സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന വിമർശനമുയർന്നിട്ടുണ്ട്. കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയിലെയും സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെയും എൻ.ജി.ഒകളാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ആരോപണമുന്നയിച്ചിട്ടുണ്ട്[8][9]

കോടതി വിധി

[തിരുത്തുക]

കൂടങ്കുളം ആണവ നിലയത്തിനു പ്രവർത്തനാനുമതി നൽകി കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവരുത് എന്നും കോടതി പറഞ്ഞു. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും പിൻവലിക്കാൻ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.[10].

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/news/states/tamil-nadu/udayakumar-taken-away-by-supporters/article3884421.ece
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 762. 2012 ഒക്ടോബർ 01. Retrieved 2013 മെയ് 14. {{cite news}}: Check date values in: |accessdate= and |date= (help)
  3. http://www.ndtv.com/article/india/kudankulam-row-petition-in-supreme-court-to-stop-fuel-loading-at-plant-265612
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 716. 2011 നവംബർ 14. Retrieved 2013 ഏപ്രിൽ 02. {{cite news}}: Check date values in: |accessdate= and |date= (help)
  5. "റിപ്പോർട്ട്" (PDF). മലയാളം വാരിക. 2013 മെയ് 03. Retrieved 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. http://ibnlive.in.com/news/v-s-achuthanandan-returns-without-koodankulam-visit/293110-60-116.html[പ്രവർത്തിക്കാത്ത കണ്ണി]
  7. http://newstrackindia.com/newsdetails/2012/09/10/336--One-killed-as-anti-Kudankulam-protests-turn-violent-Third-Lead-.html
  8. http://www.thehindu.com/news/national/manmohan-criticises-ngos-for-protests-in-kudankulam/article2924905.ece
  9. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 740. 2012 ഏപ്രിൽ 30. Retrieved 2013 മെയ് 06. {{cite news}}: Check date values in: |accessdate= and |date= (help)
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-09. Retrieved 2013-05-07.

പുറത്തേക്കൂള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൂടംകുളം_സമരം&oldid=3803177" എന്ന താളിൽനിന്ന് ശേഖരിച്ചത്