കൃഷ്ണാജി ഗോപാൽ കർവെ
ദൃശ്യരൂപം
ഒരു വിപ്ലവകാരിയായ ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു കൃഷ്ണാജി ഗോപാൽ കർവെ (മറാത്തി: कृष्णाजी गोपाळ कर्वे) (1887 - 19 ഏപ്രിൽ 1910). അണ്ണാ കാർവെ എന്ന പേരിലും അറിയപ്പെട്ടു.
ആദ്യകാലജീവിതം
[തിരുത്തുക]ബി.എ. (ഓണേഴ്സ്) പൂർത്തിയാക്കിയ ശേഷം അദ്ദേഹം ബോംബെ സർവകലാശാലയിൽ നിയമബിരുദപഠനത്തിന് ചേർന്നു. നാസിക്കിലെ അഭിനവ് ഭാരത് സൊസൈറ്റിയിൽ അംഗമായിരുന്നു. 1909 ഡിസംബർ 21-ന് അനന്ത് ലക്ഷ്മൺ കാനേരെയുമൊത്ത് നാസിക് കളക്ടർ ആയിരുന്ന ജാക്സണെ വെടിവെച്ചു കൊന്നു.
വധശിക്ഷ
[തിരുത്തുക]ബോംബെ ഹൈക്കോടതി വിനായക് ദേശ്‌പാണ്ഡെ, കാനേരെ എന്നിവർക്കൊപ്പം കൃഷ്ണാജിയെ വധശിക്ഷയ്ക്ക് വിധിക്കുകയും താനെ ജയിലിൽ 1910 ഏപ്രിൽ 19 ന് തൂക്കിലേറ്റുകയും ചെയ്തു[1] [2] [3].
അവലംബം
[തിരുത്തുക]- ↑ "Martyrs from Maharashtra" poster, Government Central Press, Mumbai
- ↑ Majumdar, Bimanbehari (1966). Militant Nationalism in India and Its Socio-religious Background, 1897-1917. General Printers & Publishers. p. 94. Retrieved 8 September 2014.
- ↑ Phatak, N.R. Source Material for a History of the Freedom Movement in India: 1885-1920. Government Central Press, Government of India. pp. 390, 394. Retrieved 8 September 2014.