കെൽവെ കോട്ട
കെൽവെ കോട്ട | |
---|---|
केळवे किल्ला | |
Part of കൊങ്കൺ തീരം | |
പാൽഘർ, മഹാരാഷ്ട്ര | |
Coordinates | 19°37′05.1″N 72°43′41.8″E / 19.618083°N 72.728278°E |
തരം | കടൽ കോട്ട |
Site information | |
Owner | ഇന്ത്യാ ഗവൺമെന്റ് |
Controlled by | Portuguese Empire (1594) മറാത്ത് (1739-1818) United Kingdom
ഇന്ത്യ (1947-) |
Open to the public |
അതെ |
Condition | നാശോന്മുഖം |
Site history | |
Materials | കറുത്ത ബാസാൾട്ട് ശിലകൾ |
Height | സമുദ്ര നിരപ്പിൽ |
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ പാൽഘറിൽ നിന്ന് 12.5 കിലോമീറ്റർ അകലെയുള്ള ഒരു കോട്ടയാണ് കെൽവ കോട്ട അഥവാ കെൽവെ കോട്ട (മറാത്തി: केळवे किल्ला). കെൽവ ബീച്ചിനരികിൽ കാറ്റാടി മരങ്ങൾക്കിടയിലാണ് ഈ കോട്ട. ഈ കോട്ട തകർന്ന നിലയിലാണ്. കട്ടിയുള്ള കൊത്തുപണികളോടു കൂടിയ പുറം മതിലുകൾ, പടികൾ, പാരപ്പറ്റുകൾ, കൊത്തളങ്ങൾ എന്നിവ കാണവുന്നതാണ്. കോട്ടയുടെ പകുതി മണൽ കടൽത്തീരത്തിന് താഴെയാണ്. കെൽവെ ഗ്രാമത്തിലെ മംഗൽവാഡയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]പോർച്ചുഗീസുകാരാണ് ഈ കോട്ട പണിതത്. 1727 ൽ കോട്ടയിൽ അറുപത് പേരുടെ ഒരു പട്ടാളമുണ്ടായിരുന്നുവെന്നും അതിൽ ഏഴ് പേർ വെള്ളക്കാർ ആയിരുന്നുവെന്നും പോർച്ചുഗീസുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് മുതൽ പത്ത് വരെ പൗണ്ട് വലുപ്പമുള്ള 15 തോക്കുകൾ ഉണ്ടായിരുന്നെങ്കിലും ഇവിടെ പീരങ്കിപ്പടയാളികൾ ഉണ്ടായിരുന്നില്ല. മിക്ക തോക്കുകളും ഉപയോഗശൂന്യമായിരുന്നു. [1] ചിമാജി അപ്പ വസായ് കോട്ട ഉപരോധിച്ച ശേഷം 1739 ജനുവരി 10 ന് മറാഠാ സൈന്യം ഈ കോട്ട പിടിച്ചെടുത്തു. 1818 ൽ ബ്രിട്ടീഷ് സൈന്യം ഈ കോട്ട പിടിച്ചെടുത്തു. മണ്ണിൽ പകുതിയോളം ആണ്ടുപോയ കോട്ട 2008-09 ൽ വീണ്ടെടുത്തു. [2] 19°37′05.1″N 72°43′41.8″E / 19.618083°N 72.728278°E
ഘടന
[തിരുത്തുക]കോട്ട ചതുരാകൃതിയിലാണ്. ഇതിന്റെ പ്രവേശന കവാടം കിഴക്ക് ദിക്കിലേക്കാണ്. മുൻഭാഗത്ത് വലത് കോണിൽ മറ്റൊരു ഗേറ്റും ഉണ്ട്. കോട്ടയുടെ നാല് കോണുകളിൽ ത്രികോണാകൃതിയിലുള്ള നാല് കൊത്തളങ്ങളുണ്ട്. പാരപ്പറ്റ് മതിലിനു ചുറ്റും നടക്കാനും കോട്ടയുടെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാനും ഏകദേശം 10 മിനിറ്റ് മതിയാകും.[2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Govt. of Maharashtra. "THE MARATHAS". www.gazetteers.maharashtra.gov.in. Govt. of maharashtra. Retrieved 30 April 2020.
- ↑ 2.0 2.1 trekshitiz. "Kelve fort". www.trekshitiz.com. trekshitiz. Retrieved 30 April 2020.