Jump to content

വസായ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വസായ് കോട്ട
Vasai Fort
വസായ് കോട്ട
വസായ് കോട്ട is located in Maharashtra
വസായ് കോട്ട
വസായ് കോട്ട
Coordinates 19°19′50.4″N 72°48′50.8″E / 19.330667°N 72.814111°E / 19.330667; 72.814111
തരം Seaside fort
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Controlled by  ചാലൂക്യർ (-1432)
 ഗുജറാത്ത് സുൽത്താനത്ത് (1432-1533)
ഫലകം:Country data പോർച്ചുഗീസ് (1534-1739)
ഫലകം:Country data മറാഠ (1739-1818)

ഈസ്റ്റ് ഇന്ത്യാ കമ്പനി (1818-1857) ബ്രിട്ടീഷ് (1857-1947)  ഇന്ത്യ (1947-) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

Open to
the public
Yes
Condition നാശോന്മുഖം
Site history
Built 1184
നിർമ്മിച്ചത് യാദവ രാജവംശം
Materials കല്ല്
Battles/wars വസായ് യുദ്ധം

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ് (ബാസ്സീൻ) പട്ടണത്തിലെ തകർന്ന കോട്ടയാണ് വസായ് കോട്ട.[1] ഇതിന്റെ പോർച്ചുഗീസ് പേരിന്റെ പൂർണരൂപം "ഫോർട്ടാലീസ ഡി സാവോ സെബാസ്റ്റ്യാനോ ഡി ബസായ്" (വസായിയിലെ സെന്റ് സെബാസ്റ്റ്യന്റെ കോട്ട) എന്നാണ്. ദേശീയ പ്രാധാന്യമുള്ള ഒരു സ്മാരകമാണ് ഈ കോട്ട. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇതിന്റെ സംരക്ഷണച്ചുമതല വഹിക്കുന്നു.[2]

നവഘർ-മണിക്പൂരിലുള്ള വസായ് റോഡ് സ്റ്റേഷൻ ആണ് കോട്ടയുടെ ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ. മുംബയ് സബർബൻ റെയിൽവേയുടെ പശ്ചിമപാതയിലാണ്(വെസ്റ്റേൺ ലൈൻ) ഈ സ്റ്റേഷൻ.

ചരിത്രം

[തിരുത്തുക]

പോർച്ചുഗീസ് അധിനിവേശത്തിനു മുൻപ്

[തിരുത്തുക]

ആറാം നൂറ്റാണ്ടിൽ ഗ്രീക്ക് വ്യാപാരി കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസും പിന്നീട് 640 ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ ചൈനീസ് സഞ്ചാരിയായ ഷ്വാൻ ത്സാങും വസായിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ചതായി അറിയപ്പെടുന്നു. ചരിത്രകാരനായ ഹോസെ ഗേഴ്സൺ ഡാ കുൻഹയുടെ അഭിപ്രായത്തിൽ, ഈ സമയത്ത് വസായിയും പരിസര പ്രദേശങ്ങളും കർണാടകയിലെ ചാലൂക്യ രാജവംശമാണ് ഭരിച്ചിരുന്നത്. [3] പതിനൊന്നാം നൂറ്റാണ്ട് വരെ നിരവധി അറേബ്യൻ ഭൂമിശാസ്ത്രജ്ഞർ വസായിക്കടുത്തുള്ള താനെ, നാലസോപാറ തുടങ്ങിയ പട്ടണങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നുവെങ്കിലും വസായിയെക്കുറിച്ച് പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. [4] വസായിയെ പിന്നീട് കൊങ്കണിലെ സിൽഹാര രാജവംശം ഭരിക്കുകയും ഒടുവിൽ യാദവ രാജവംശത്തിന് കൈമാറുകയും ചെയ്തു. യാദവരുടെ കീഴിൽ ഇതൊരു ജില്ലാ ആസ്ഥാനമായിരുന്നു (1184-1318). പിന്നീട് ഗുജറാത്ത് സുൽത്താനത്ത് ഈ പ്രദേശം പിടിച്ചടക്കി. [5] കുറച്ച് വർഷങ്ങൾക്ക് ശേഷം ഡ്വാർത്തേ ബാർബോസ (1514) ഇതിനെ ബസായ് എന്ന പേരിൽ ഗുജറാത്ത് രാജാവിന്റെ നല്ല തുറമുഖപട്ടണമായി വിശേഷിപ്പിച്ചു. [6]

പോർച്ചുഗീസ് ഭരണം

[തിരുത്തുക]

ചരിത്രകാരനായ മാനുവൽ ഡി ഫാരിയ ഇ സൂസയുടെ അഭിപ്രായത്തിൽ 1509 ൽ ആണ് ആദ്യമായി പോർച്ചുഗീസുകാർ വസായ് തീരം സന്ദർശിച്ചത്. ദിയുവിലേക്കുള്ള യാത്രാമധ്യേ ഫ്രാൻസിസ്കോ ഡി അൽമേഡ മുംബൈ തുറമുഖത്ത് ഒരു മുസ്ലീം കപ്പൽ പിടിച്ചെടുത്തു. അതിൽ 24 ഗുജറാത്തി പൗരന്മാർ ഉണ്ടായിരുന്നു.

1534 ഡിസംബർ 23 ന് ഗുജറാത്തിലെ സുൽത്താൻ ബഹാദൂറും പോർച്ചുഗൽ രാജ്യവും വസായ് ഉടമ്പടി (1534) ഒപ്പുവച്ചു. ഈ കരാറിലൂടെ, പോർച്ചുഗീസ് സാമ്രാജ്യം വസായ് നഗരം, അതിന്റെ സമീപപ്രദേശങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ എന്നിവയുടെ നിയന്ത്രണം നേടി.

അക്കാലത്ത് മുംബൈ പ്രദേശത്തിന് കാര്യമായ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 1661 ൽ ബ്രാഗൻസായിലെ കാതറീന്റെ വിവാഹസമയത്ത് സ്ത്രീധനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്ക് കൈമാറ്റം ചെയ്യപ്പെട്ട ശേഷം ഒരു പ്രധാന വ്യാപാര കേന്ദ്രമായി മാറിയ മുംബൈ നിർണായക പ്രാധാന്യം നേടി. ഇതായിരുന്നു വസായ് ഉടമ്പടിയുടെ ഏറ്റവും പ്രധാനപ്പെട്ട ദീർഘകാല ഫലം. പതിനാറാം നൂറ്റാണ്ടിൽ സുൽത്താനുമായുള്ള ഉടമ്പടിയുടെ സമയത്ത് വടക്കുഭാഗത്തുള്ള പോർച്ചുഗീസ് തലസ്ഥാനമായിരുന്നു വസായ്. ഏകദേശം 150 വർഷക്കാലം നീണ്ട പോർച്ചുഗീസുകാരുടെ സാന്നിധ്യം ഈ പ്രദേശത്തെ സമൃദ്ധമായ ഒരു നഗരമാക്കി മാറ്റി. ഗോവയുടെ വടക്കുഭാഗത്തുള്ള ചൗൾ-രേവ്ദന്ത, കരഞ്ച ദ്വീപ്, മുംബൈ ദ്വീപസമൂഹം, ബാന്ദ്ര ദ്വീപ്, ജുഹു ദ്വീപ്, സാൽസെറ്റ് ദ്വീപ്, താനെ നഗരം, ധാരാവി ദ്വീപ്, വസായ്, പാക്കിസ്ഥാൻ, ഒമാൻ, യുഎഇ, ഇറാൻ, പേർഷ്യൻ ഗൾഫിലെ മറ്റ് ഭാഗങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന ദ്വീപസമൂഹം, ദാമൻ, ദിയു, തുടങ്ങിയ മറ്റ് പോർച്ചുഗീസ് അധീനപ്രദേശങ്ങളുടെയും തലസ്ഥാനമായിരുന്നു വസായ്.

മറാഠാ-ബ്രിട്ടീഷ് കാലഘട്ടം

[തിരുത്തുക]

പേഷ്വ ബാജി റാവുവിന്റെ സഹോദരൻ ചിമാജി അപ്പയുടെ കീഴിൽ മറാഠ സാമ്രാജ്യം 1739 ൽ വസായ് യുദ്ധത്തിൽ ഈ കോട്ട കീഴടക്കി. ഈ ആക്രമണത്തിനുള്ള മുന്നൊരുക്കമായാണ് ഭവാൻഗഡ് കോട്ട നിർമ്മിക്കപ്പെട്ടത്. 1774 ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഈ കോട്ട 1783 ൽ സൽബായ് ഉടമ്പടി പ്രകാരം വീണ്ടും മറാഠാ നിയന്ത്രണത്തിലായി. 1818-ൽ ബ്രിട്ടീഷുകാർ വീണ്ടും ആക്രമണം നടത്തി ഈ പ്രദേശം കീഴടക്കി. ഒന്നാം ആംഗ്ലോ- മറാഠാ യുദ്ധത്തിലും ഈ കോട്ട തന്ത്രപരമായ പങ്ക് വഹിച്ചു. 1802 ഡിസംബർ 31 ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പൂനെ യുദ്ധത്തിനുശേഷം മറാഠാ പേഷ്വ ആയ ബാജി റാവു രണ്ടാമനും തമ്മിൽ ഒപ്പുവച്ച കരാറാണ് വസായ് ഉടമ്പടി (1802). മറാഠാ സാമ്രാജ്യത്തിന്റെ പതനത്തിലെ ഒരു നിർണ്ണായക ഘട്ടമായിരുന്നു ഈ ഉടമ്പടി.

നിലവിലെ സ്ഥിതി

[തിരുത്തുക]

ഈ പ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ട. നിരവധി വാച്ച് ടവറുകളും മുകളിലേക്ക് കയറാനുള്ള ഗോവണിയും സുരക്ഷിതമായി ഇപ്പോഴും നിലകൊള്ളുന്നു. കോട്ടയ്ക്കുള്ളിലെ കെട്ടിടങ്ങൾ തകർന്ന നിലയിലാണ്. ചില കെട്ടിടങ്ങളുടെ മുൻവശങ്ങൾ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പല കമാനങ്ങളും കൊത്തിയ കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചിലത് തിരിച്ചറിയാൻ കഴിയാത്തവിധം ദ്രവിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ ഇപ്പോഴും മൂർച്ചയുള്ള ഉളി അടയാളങ്ങൾ കാണാം.

കോട്ടയ്ക്കുള്ളിലെ മൂന്ന് ചാപ്പലുകൾ ഇപ്പോഴും തിരിച്ചറിയാനാവും. പതിനേഴാം നൂറ്റാണ്ടിലെ പള്ളികളുടെ മാതൃകകളാണ് ഇവയ്ക്കുള്ളത്. ഇവയുടെ തെക്കേ അറ്റത്ത് ബാരൽ-വോൾഡ് സീലിംഗ് ഉണ്ട്. കാലപ്പഴക്കം കൊണ്ട് കോട്ട പ്രകൃതിയുടെ ഭാഗമായതു പോലെയാണ് സന്ദർശകർക്ക് അനുഭവപ്പെടുന്നത്. ചിത്രശലഭങ്ങൾ, പക്ഷികൾ, സസ്യങ്ങൾ, ഉരഗങ്ങൾ എന്നിവയെല്ലാം ഇവിടെ കാണപ്പെടുന്നു.

ബോളിവുഡ് സിനിമകൾക്കും പാട്ടുകൾക്കുമുള്ള പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ് ഈ കോട്ട. ഖാമോഷി, രാം ഗോപാൽ വർമ്മ കി ആഗ്, ജോഷ് തുടങ്ങിയ ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സംഗീത ബാൻഡായ കോൾഡ്പ്ലേയുടെ 'ഹൈം ഫോർ ദ വീക്കെൻഡ്' എന്ന ഹിറ്റ് ഗാനത്തിന്റെ ഷൂട്ടിംഗ് സ്ഥലങ്ങളിൽ ഒന്നായിരുന്നു ഈ കോട്ട.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Lúcio, Mascarenhas (16 August 2003). "Konkani Roots". Lúcio Mascarenhas, formerly "Prakash". Archived from the original on 24 July 2018. Retrieved 25 July 2018.
  2. Monument #110, Mumbai Circle, ASI: http://asi.nic.in/asi_monu_alphalist_maharashtra_mumbai.asp Archived 2011-09-29 at the Wayback Machine.
  3. Da Cunha 1999, p. 129
  4. Da Cunha 1999, p. 130
  5. Da Cunha 1999, p. 131
  6. "Chapter 19: Places". Thane District Gazetteer. 20 December 2006. Retrieved 25 July 2018.
"https://ml.wikipedia.org/w/index.php?title=വസായ്_കോട്ട&oldid=3644583" എന്ന താളിൽനിന്ന് ശേഖരിച്ചത്