ബ്രാഗൻസായിലെ കാതറീൻ
ദൃശ്യരൂപം
ബ്രാഗൻസായിലെ കാതറീൻ | |
---|---|
പീറ്റർ ലിലി 1665-ൽ വരച്ച ഛായാചിത്രം | |
Tenure | 23 ഏപ്രിൽ 1662 – 6 ഫെബ്രുവരി 1685 |
ജീവിതപങ്കാളി | ചാൾസ് രണ്ടാമൻ |
രാജവംശം | ബ്രാഗൻസാ |
പിതാവ് | ജോൺ നാലാമൻ (പോർച്ചുഗൽ) |
മാതാവ് | ലൂയിസാ ഡെ ഗുസ്മാൻ |
മതം | റോമൻ കത്തോലിക്ക |
1662 മുതൽ 1685 വരെ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അയർലന്റ് എന്നീ രാജ്യങ്ങൾ ഭരച്ചിരുന്ന രാജ്ഞിയാണ് ബ്രാഗൻസായിലെ കാതറീൻ. ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമനെ വിവാഹം ചെയ്തതോടെയാണ് ഇവർ രാജ്ഞിയായത്. ഈ വിവാഹത്തോടനുബന്ധിച്ച് സ്ത്രീധനമായാണ് ബോംബേ (ഇന്നത്തെ മുംബൈ നഗരം) പോർച്ചുഗൽ ഇംഗ്ലണ്ടിന് കൈമാറിയത്. ഇതോടൊപ്പം മൊറോക്കോയിലെ ടാൻജിയർ നഗരവും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. തന്റെ സഹോദരന്റെ അസാന്നിദ്ധ്യത്തിൽ 1701 മുതൽ 1704-05 വർഷങ്ങൾ വരെ പോർച്ചുഗൽ റീജന്റ് ആയും അധികാരത്തിലിരുന്നു. 1638-ൽ പോർച്ചുഗലിലെ കുലീന കുടുംബമായ ബ്രാഗൻസായിലാണ് ഇവർ ജനിച്ചത്. 1640-ൽ കാതറീനിന്റെ പിതാവ് ജോൺ നാലാമൻ രാജാവായി അവരോധിക്കപ്പെട്ടതോടെയാണ് പോർച്ചുഗലിന്റെ അധികാരം ഈ കുടുംബത്തിലെത്തിയത്[1].