കെ.എസ്. രവികുമാർ
ദൃശ്യരൂപം
ഒരു മലയാള സാഹിത്യ വിമർശകനാണ് ഡോ. കെ.എസ്. രവികുമാർ (ജനനം : 30 നവംബർ 1957). 2009 ൽ 'ആഖ്യാനത്തിന്റെ അടരുകൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് അടുത്ത് പനങ്ങാട് കെ. ശിവരാമപിള്ളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ചു.[1] അദ്ധ്യാപകനും കാലടി സംസ്‌കൃത സർവകലാശാല പ്രൊ വൈസ് ചാൻസലറും ആയിരുന്നു. പ്രശസ്ത എഴുത്തുകാരൻ പുതുശ്ശേരി രാമചന്ദ്രന്റെ മരുമകനാണ്.
കൃതികൾ
[തിരുത്തുക]നിരൂപണം
[തിരുത്തുക]- 100 വർഷം 100 കഥ (ആമുഖപഠനം)
- ചെറുകഥ- വാക്കും വഴിയും
- കഥയും ഭാവുകത്വ പരിണാമവും
- കഥയുടെ കഥ
- ആഖ്യാനത്തിൻ്റെ അടരുകൾ
- ആധുനികതയുടെ അപാവരണങ്ങൾ, കഥയുടെ വാർഷികവലയങ്ങൾ
- എം.ടി: അക്ഷരശില്പി
- കുന്നിൻമുകളിലെ ബംഗ്ലാവ്
- സംസ്കാരത്തിൻ്റെ പ്രതിരോധങ്ങൾ
- കോവിലൻ എന്ന ഇന്ത്യൻ എഴുത്തുകാരൻ
- കഥയുടെ കലാതന്ത്രം
ജീവചരിത്രം
[തിരുത്തുക]- കടമ്മനിട്ട - കവിതയുടെ കനലാട്ടം
- വിലാസിനി, കാരൂർ, തകഴി ശിവശങ്കരപിള്ള, സുഗതകുമാരി.
സ്മരണകൾ
[തിരുത്തുക]- കടമ്മനിട്ടക്കാലം
- എഴുത്തിൻ്റെ മിച്ചമൂല്യം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം[2] - 2009
- അബുദാബി ശക്തി - തായാട്ട് അവാർഡ്
- ഡോ. സി. പി മേനോൻ പുരസ്കാരം
- ടി. എം ചുമ്മാർ സുവർണ്ണ കൈരളി പുരസ്കാരം
- ഫാദർ എബ്രഹാം വടക്കേൽ അവാർഡ്
- നരേന്ദ്ര പ്രസാദ് സാഹിത്യ പുരസ്കാരം
- എസ്. ഗുപ്തൻ നായർ അവാർഡ്
- പി.കെ. പരമേശ്വരൻ നായർ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 370. ISBN 81-7690-042-7.
- ↑ . കേരള സാഹിത്യ അക്കാദമി http://www.keralasahityaakademi.org/ml_awardb.htm. Retrieved 2013 നവംബർ 13.
{{cite web}}
: Check date values in:|accessdate=
(help); Missing or empty|title=
(help)
K S Ravikumar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.