കെ.ജി. സേതുനാഥ്
കെ.ജി. സേതുനാഥ് | |
---|---|
ജനനം | ജൂലൈ 31, 1924 തിരുവനന്തപുരം (വിളപ്പിൽ) |
മരണം | ഓഗസ്റ്റ് 21, 1989 (വയസ്സ് 65) തിരുവനന്തപുരം |
തൊഴിൽ | കഥാകാരൻ തിരക്കഥാകൃത്ത് ബാലസാഹിത്യകാരൻ |
മലയാളത്തിലെ പ്രസിദ്ധനായ ഒരു സാഹിത്യകാരനും ചലച്ചിത്രതിരക്കഥാകൃത്തുമായിരുന്നു കെ.ജി. സേതുനാഥ്.
ജീവിതരേഖ
[തിരുത്തുക]1924 ജൂലൈ 31-ന് തിരുവനന്തപുരത്തുള്ള വിളപ്പിൽ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് എൻ. ഗോവിന്ദനാചാരി, അമ്മ അമ്മാളു അമ്മ. പിതാവിന് ട്രാവൻകൂർ രെസിടെൻസിയിൽ ജോലി ആയിരുന്നു. പ്രൈമറി വിദ്യാഭ്യാസം പൂർത്തീകരിച്ചശേഷം കവിയായി സാഹിത്യ സേവനം ആരംഭിച്ചു. കഥ, നാടകം, നോവൽ എന്നീ ശാഖകളിൽ പിൽക്കാലത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനു ആകാശവാണിയിൽ ആയിരുന്നു ജോലി താലപ്പൊലി, നല്ലലോകം തുടങ്ങി ഏഴിൽപരം ബാലസാഹിത്യ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. താലപ്പൊലി, നല്ലലോകംഎന്നി പുസ്തകങ്ങൾക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യത്തിനുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. നാല്പതു നോവലുകളും രണ്ടായിരതിലതികം റേഡിയോ നാടകങ്ങളും അഞ്ഞൂറിലധികം ചെറുകഥകളും രചിച്ചിട്ടുണ്ട്. 1989 ഓഗസ്റ്റ് 21-ന് 65-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ജലജയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
ചലച്ചിത്ര ലോകത്തേക്ക്
[തിരുത്തുക]അദ്ദേഹത്തിന്റെ ചലച്ചിത്രമാക്കിയ ആദ്യത്തെ കഥ തോമസ് പിക്ചേഴ്സ് നിർമിച്ച കുടുംബിനിയാണ്.[1] മറ്റുചിത്രങ്ങൾ താഴെ പറയുന്നു.[2]
- കാത്തിരുന്ന നിക്കാഹ് - 1964
- ഉദ്യോഗസ്ഥ - 1967
- കദീജ -
- മിടുമിടുക്കി - 1968
- വീട്ടുമൃഗം - 1969
- പുത്തൻവീട് - 1971
- മനുഷ്യ പുത്രൻ - 1973
- ശുക്രദശ - 1977
- പുഴയോരത്തൊരു പൂജാരി - 1987 [3]
അവലംബം
[തിരുത്തുക]- ↑ മൂവി3 ഡേറ്റാബേസ്ല് നിന്ന്
- ↑ മലയാളസംഗീതം ഇൻഫോയിൽ നിന്ന് കെ.ജി. സേതുനാഥ്
- ↑ മലയാളചലച്ചിത്രം കോമിൽ നിന്ന് കെ.ജി. സേതിനാഥ്