കെ. കവിത
കെ. കവിത | |
---|---|
ജനനം | കവിത 7 ഫെബ്രുവരി 1951 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | എഴുത്തുകാരി |
സജീവ കാലം | 1967 – ഇന്നുവരെ |
ജീവിതപങ്കാളി | ടി. കെ. രവീന്ദ്രൻ |
കുട്ടികൾ | രമ്യ |
മാതാപിതാക്കൾ | കൃഷ്ണൻ കുട്ടി, ഗൗരി |
മലയാള ഭാഷയിലേയും കന്നഡയിലേയും ചെറുകഥാകൃത്താണ് കെ. കവിത. നിരവധി നോവലുകളും ബാലസാഹിത്യ കൃതികളും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡയിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിച്ച നോവലാണു ദമയന്തി. [1] കൂടാതെ വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങൾ എന്ന നോവൽ, ഇരുപതോളം ചെറുകഥകൾ എന്നിവയും കന്നഡയിൽ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി നോവലുകളും ചെറുകഥകളും പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു.
ജീവിതം
[തിരുത്തുക]1951 ഇൽ തൃശൂർ കൂർക്കപ്പറമ്പിൽ കൃഷ്ണൻ കുട്ടിയുടേയും കുണ്ടുവാറ വളപ്പിൽ ഗൗരിയുടേയും മൂത്തമകളായി കവിത ജനിച്ചു. ബാംഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. ഡിഫൻസ് അകൗണ്ട് ഡിപാർട്ട്മെന്റിൽ സീനിയർ ഓഡിറ്ററായി വിരമിച്ച ടി. കെ. രവീന്ദ്രനാണു ഭർത്താവ്.[2] കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി , ശ്രീ പതജ്ഞലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ എന്നീ നിലകളിൽ ഇവർ ജോലി ചെയ്തിരുന്നു.
കൃതികൾ
[തിരുത്തുക]കവിത പ്രസിദ്ധീകരിച്ച കൃതികളിൽ ചിലതാണിത്.[3]
വർഷം | പുസ്തകം | വിഭാഗം |
---|---|---|
1974 | പ്രതീക്ഷ | ചെറുകഥ |
1981/2005 | വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങൾ | നോവൽ |
1985/2016 | ഉദയം കാത്ത് | ബാലസാഹിത്യം |
1990 | അപശ്രുതി | നോവൽ |
1990 | ചിത്തരോഗാശുപത്രി | നോവൽ |
1995 | വീടുകൾക്കേ ഭംഗിയുള്ളൂ | കഥകൾ |
1995 | മനശ്ശാന്തി തേടിയ മാനിനിമാർ | കഥകൾ |
1995 | ദൈവപുത്രി | നോവൽ |
1996 | ചിത | കഥകൾ |
1996 | അമ്പിളി | കഥകൾ |
2001 | അന്തിവിരുന്ന് | കഥകൾ |
2001 | മായാസീത | നോവൽ |
2006 | ദമയന്തി | നോവൽ |
2007 | അംബ | നോവൽ |
2009 | മാധവി | നോവൽ |
2010 | പുള്ളിചക്കു | ബാലസാഹിത്യം |
2019 | കുഞ്ഞാണു | ബാലസാഹിത്യം |
പുരസ്കാരങ്ങൾ
[തിരുത്തുക]കവിതയ്ക്കു ലഭിച്ച ചില പുരസ്കാരങ്ങൾ.[4]
- ദുബായ് മലയാളം വേദി അവാർഡ്
- സപര്യ പ്രവാസി സാഹിത്യ അവാർഡ്
- കുങ്കുമം നോവൽ അവാർഡ്
- മികച്ച നോവലിനുള്ള ഉറൂബ് അവാർഡ്
- സഹോദരൻ അയ്യപ്പൻ പുരസ്കാരം
- സാഹിത്യ സഹൃദയ സമിതി അവാർഡ്
- കൂവമ്പു ഭാഷാ ഭാരതി പുരസ്കാരം (കർണാടക)
അവലംബം
[തിരുത്തുക]- ↑ പ്രദീപം മാസിക - 2006 ഫെബ്രുവരി
- ↑ മലയാളത്തിന്റെ എഴുത്തുകാരികൾ
- ↑ മാതൃഭൂമി മാസിക - 2002 ജൂൺ 22
- ↑ Kerala Literature