Jump to content

കെ. കാർത്തികേയൻ (പത്ര പ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ പത്ര പ്രവർത്തകനും പത്ര പ്രവർത്തക യൂണിയൻ നേതാവുമായിരുന്നു 'കെ. കാർത്തികേയൻ(മരണം :1966 മാർച്ച് 21)'. കേരള കൗമുദി ചീഫ് എഡിറ്ററും എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ്ങ് ജേണലിസ്റ്റ് ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു പൊതുജനം കാർത്തികേയൻ എന്ന പേരിൽ പ്രശസ്തനായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

പള്ളിത്താഴത്ത് വീട്ടിൽ കൃഷ്ണന്റെയും കാളിയമ്മയുടെയും മകനാണ്. 1904 മീന മാസം ചതയം നക്ഷത്രത്തിൽ തിരുവനന്തപുരം അഞ്ചുതെങ്ങിൽ ജനിച്ചു. 1920-25 കാലത്ത് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്വർണമെഡലോടെ ബി.എ.ഓണേഴ്‌സും എം.എ.യും പാസ്സായി. കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വനിതാ മാസിക, സഹോദരിയുടെ പത്രാധിപരായിപ്രവർത്തിച്ചു കാർത്തികേയനെ പ്രശസ്തനാക്കിയത് കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലുള്ള കൗമുദി ആഴ്ചപ്പതിപ്പിൽ എഴുതിയ കിറുക്കുകൾ എന്ന പംക്തിയാണ്. 1950-54 കാലത്താണ് കാർത്തികേയൻ കിറുക്കുകൾ എഴുതുത്. ആക്ഷേപഹാസ്യത്തിൽ കാർത്തികേയന്റെ ശൈലി അതുല്യമായിരുന്നു. സമകാലിക രാഷ്ട്രീയമായിരുന്നു വിഷയം. കളിയാക്കപ്പെടാത്ത ആരും അന്ന് തിരുവിതാംകൂർ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല.

പംക്തിയിലെ പത്ത് ലേഖനങ്ങൾ സമാഹരിച്ച് 1956 ൽ 'കിറുക്കുകൾ' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 1954 ൽ കേരള കൗമുദിയിൽ നിന്ന് വിരമിച്ചു. 54ലാണ് എസ്.എൻ.ഡി.പി.സിക്രട്ടറിയായത്. വിരമിച്ച ശേഷം 1958 ൽ അദ്ദേഹം ആരംഭിച്ച പത്രമാണ് പൊതുജനം. മരണം വരെ അതിന്റെ പത്രാധിപരായി തുടർന്നു.

കെ. കാർത്തികേയൻ 1966 മാർച്ച് 21ന് അന്തരിച്ചു. ഭാരതിയാണ് ഭാര്യ. ഡോ. ശാരദാദേവി, കെ.ബാലകൃഷ്ണൻ, കെ.രാജേന്ദ്രൻ എന്നിവർ മക്കളാണ്.

കൃതികൾ

[തിരുത്തുക]
  • കിറുക്കുകൾ
  • യന്ത്രയുഗത്തിൽനിന്ന് ആറ്റം യുഗത്തിലേക്ക്

കാർത്തികേയന്റെ സ്മരണക്കായി തിരുവനന്തപുരം കുമാരപുരത്തുള്ള ഒരു റോഡിന് പൊതുജനം റോഡ് എന്ന് പേര് നൽകിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Karthikeyan K." http://keralamediaacademy.org. keralamediaacademy. Retrieved 29 December 2024. {{cite web}}: External link in |website= (help)