Jump to content

സഹോദരി (വനിതാ മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1944 ലെ സഹോദരി മാസിക - വാല്യം 3 ലക്കം 5 കവർ

കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാള വനിതാ മാസികയാണ് സഹോദരി. 1925 ജനുവരിയിലായിരുന്നു മാസികയുടെ തുടക്കം. വീട്ടമ്മമാരെ ലോകവാർത്തകളും പുസ്തകനിരൂപണങ്ങളുംസാഹിത്യകൃതികളുെം മറ്റും അറിയിക്കാൻ ശ്രമിച്ച പ്രധാനപ്പെട്ട ഒരു മാ​സികയാണിത്.[1] മാസികക്ക് അധികകാലം ആയുസുണ്ടായില്ല എന്ന് ജി. പ്രിയദർശനൻ മാസികാ പഠനങ്ങൾ എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നു. [2]1
"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്കു
മൃതിയേക്കാൾ ഭയാനകം."
ഇതായിരുന്നു ഈ മഹിളാമാസികയുടെ മുദ്രാവാക്യം. സാമൂഹ്യ പ്രവർത്തകയായിരുന്ന പി.ആർ. മന്ദാകിനിയായിരുന്നു പ്രസാധിക.ഭർത്താവ് പി.ആർ. നാരായണനായിരുന്നു സഹോദരി മാസികയുടെ മാനേജർ. രണ്ടു രൂപയായിരുന്നു വാർഷിക വരി. കൊല്ലത്തെ ആശ്രാമത്തു നിന്നുമായിരുന്നു പ്രസിദ്ധീകരണം. അച്ചടി കൊല്ലം വി.വി. പ്രസ്സിലും.

944 ൽ പ്രസിദ്ധീകരിച്ച മൂന്നാം വാല്യത്തിലെ ഏതാനും ലക്കങ്ങൾ ഗ്രന്ഥപ്പുര വെബ്‍സൈറ്റിൽ കാണുന്നുണ്ട്. അതിന്റെ പ്രസാധകനും പി.ആർ. നാരായണൻ തന്നെ . അച്ചടി കൊല്ലത്തെ ശ്രീരാമ വിലാസം പ്രസിൽ നിന്നാണ്. പിന്നീട് കൗമുദിയിൽ പത്ര പ്രവർത്തകനായ കെ. കാർത്തികേയൻ എം.എ ആയിരുന്നു പത്രാധിപർ.

പ്രസാധക ലക്ഷ്യം

[തിരുത്തുക]

സാഹിത്യ വാസനയുള്ളവരെ പ്രോത്സാഹിപ്പിക്കുക, ഗൃഹസ്ഥകളായവരെ ലോക കാര്യങ്ങൾ അറിയിച്ച് വിവേകികളും വിജ്ഞാനികളുമാക്കുക തുടങ്ങിയവയായിരുന്നു സഹോദരിയുടെ പ്രസാധക ലക്ഷ്യം.

പ്രധാന എഴുത്തുകാർ

[തിരുത്തുക]

വള്ളത്തോൾ, പള്ളത്തു രാമൻ, കെ. അയ്യപ്പൻ, ഉള്ളൂർ, തോട്ടയ്ക്കാട്ടു മാധവിയമ്മ, മുതുകുളം പാർവ്വതിയമ്മ, മേരി ജോൺ, കുമാരനാശാന്റെ ഒരു മംഗളാശംസ എന്ന കവിത സഹോദരിയിലാണ് അടിച്ചു വന്നത്.

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://www.keralawomen.gov.in/index.php/ml/vanaitaamaasaikakalautae-tautakakam
  2. ജി. പ്രിയദർശൻ (1974). മാസികാപഠനങ്ങൾ (1 ed.). കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ (published 1 June 1974). pp. 178–188.
"https://ml.wikipedia.org/w/index.php?title=സഹോദരി_(വനിതാ_മാസിക)&oldid=4301080" എന്ന താളിൽനിന്ന് ശേഖരിച്ചത്