കെ. വേലായുധൻ നായർ
ജനനം | 1928 തിരുവനന്തപുരം |
---|---|
മരണം | 2003 സെപ്റ്റംബർ 21 [1] തിരുവനന്തപുരം |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
പങ്കാളി | സുഗതകുമാരി |
കുട്ടികൾ | ലക്ഷ്മീദേവി |
പ്രസിദ്ധ മലയാള സാഹിത്യകാരനും വിദ്യാഭ്യാസവിദഗ്ദ്ധനുമായിരുന്നു കെ. വേലായുധൻ നായർ. തത്ത്വശാസ്‌ത്രം, മനഃശാസ്‌ത്രം, വിദ്യാഭ്യാസം, രാഷ്‌ട്രമീമാംസ എന്നീ വിഷയങ്ങളിൽ പതിനാലുഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും വിവർത്തനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. പ്രശസ്ത കവയിത്രി സുഗതകുമാരിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.
ജീവിതരേഖ
[തിരുത്തുക]1928-ൽ തിരുവനന്തപുരത്താണ് ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം കൊല്ലം ക്രേവൻ ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലും വഞ്ചിയൂർ എസ്.എം.വി. ഹൈസ്‌കൂളിലുമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് തത്ത്വശാസ്‌ത്രം ഐച്ഛികവിഷയമായെടുത്ത് 1952-ൽ ഒന്നാംക്ലാസ്സിൽ ഒന്നാം റാങ്കോടുകൂടി എം.എ. ജയിച്ചു. ഏഴു വർഷത്തിലധികം കാലം കേരളകൗമുദിയുടെ സഹപത്രാധിപരായി പ്രവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ രണ്ടു വർഷം ലക്‌ച്ചററും മൂന്നുവർഷം ഇന്ത്യാഗവൺമെന്റ് സീനിയർ ഹുമാനിറ്റീസ് സ്‌കോളറുമായിരുന്നു. 1968-ൽ വൊക്കേഷണൽ സൈക്കോളജിയിൽ പി.എച്ച്.ഡി. കരസ്‌ഥമാക്കി. 1957 മുതൽ 1969 വരെ ഡൽഹിയിലെ കേന്ദ്രഗവൺമെന്റ് ഗൈഡൻസ് ബ്യൂറോയിൽ സൈക്കോളജിസ്‌റ്റ്, കൗൺസലർ എന്നീ നിലകളിലും എൻ.സി.ഇ.ആർ.ടി.യിൽ ലെക്‌ച്ചറർ ആയും സേവനമനുഷ്‌ഠിച്ചു. 1969-ൽ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി ചേർന്നു. അസിസ്‌റ്റന്റ് ഡയറക്‌ടറായി 1988-ൽ വിരമിച്ചു. 2003 സെപ്റ്റംബർ 21-ന് ഇദ്ദേഹം മരണമടഞ്ഞു.
പ്രധാന കൃതികൾ
[തിരുത്തുക]- ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ (പി.എ. വാര്യരുമായി ചേർന്നെഴുതിയത്)[2]
- ബ്രിട്ടീഷ് ഇന്ത്യയും സായുധസമരങ്ങളും, (പി.എ. വാര്യരുമായി ചേർന്നെഴുതിയത്)
- ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം
- തത്ത്വചിന്ത [3]
- അരവിന്ദദർശനം [4]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം - അരവിന്ദദർശനം
- കെ. ദാമോദരൻ അവാർഡ് - ചിന്താദലം
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]കെ. വേലായുധൻ നായർ, പുഴ.കോം വെബ്‌സൈറ്റ് Archived 2012-10-09 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-03. Retrieved 2012-08-13.
- ↑ http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=6570[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.