Jump to content

പി.എ. വാരിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു പത്രാധിപരും സാഹിത്യകാരനുമായിരുന്നു പി.എ. വാരിയർ (1920-1985). നോവൽ, കഥ, നാടകം, വിവർത്തനം, നിരൂപണം എന്നീ സാഹിത്യശാഖകളിലായി നാൽപതില്പ്പരം കൃതികൾ രചിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1920 ഒക്ടോബർ 3-ന് ജനിച്ചു. ബി.എ, ബി.ഒ.എൽ ബിരുദങ്ങൾ നേടിയതിനു ശേഷം അധ്യാപകൻ, പത്രപ്രവർത്തകൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ റിസർച്ച് ഓഫീസർ തുടങ്ങിയ ജോലികൾ നോക്കിയിട്ടുണ്ട്.

സാഹിത്യപ്രവർത്തനം[തിരുത്തുക]

1964 മുതൽ പൂമ്പാറ്റയുടെ പത്രാധിപരായിരുന്നു. കൈരളി ചിൽഡ്രൻസ് ബുക്ട്രസ്റ്റ് പ്രസിദ്ധീകരിച്ച മഹച്ചരിതമാല പുസ്തകപരമ്പരയുടെ (144 പുസ്തകങ്ങൾ) മുഖ്യപത്രാധിപരായും സേവനം അനുഷ്ഠിച്ചു. ഇതിനു പുറമേ കൈരളി ചിൽഡ്രൻസ് ബുക്ട്രസ്റ്റ് 1985-ൽ തുടക്കമിട്ട സ്വാതന്ത്യത്തിന്റെ കഥ എന്ന 12 വാല്യങ്ങളിൽ പുറത്തിറങ്ങിയ പുസ്തകപരമ്പരയുടെ തുടക്കത്തിലെ രചയിതാവാണ്. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ഡോ. കെ. വേലായുധൻ നായരാണ് പിൽക്കാല വാല്യങ്ങൾ രചിച്ചത്. പിന്നീട് ഈ പുസ്തകപരമ്പര ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ്, ഇന്ത്യൻ സ്വാതന്ത്യസമരവും കേരളവും, ഇന്ത്യൻ സ്വാതന്ത്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ, ബ്രിട്ടീഷ് ഇന്ത്യയും സായുധസമരങ്ങളും, ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം എന്നീ പേരുകളിൽ അഞ്ച് പുസ്തകങ്ങളായി ഡി.സി. ബുക്സ് പുറത്തിറക്കി.[2] ഇതിൽ ആദ്യത്തെ രണ്ടു പുസ്തകങ്ങളിൽ ഉൾപ്പെടുത്തപ്പെട്ട ഭാഗങ്ങൾ പി.എ. വാരിയർ എഴുതിയവയും പിന്നത്തെ രണ്ടെണ്ണത്തിലുള്ളത് വാരിയരുടെയും വേലായുധൻ നായരുടെയും രചനകളും അഞ്ചാമത്തേത് വേലായുധൻ നായരുടെ മാത്രം രചനകളുമാണ്.[3]

അവലംബം[തിരുത്തുക]

  1. ഗ്രന്ഥകാരനെക്കുറിച്ചുള്ള വിവരണം, ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ്, ജൂൺ 2009, ഡി. സി. ബുക്സ്
  2. പ്രസാധകക്കുറിപ്പ്, ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ്, ജൂൺ 2009, ഡി. സി. ബുക്സ്
  3. പിൻ പുറംചട്ടയിലെ വിവരണം, ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ്, ജൂൺ 2009, ഡി. സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=പി.എ._വാരിയർ&oldid=2362304" എന്ന താളിൽനിന്ന് ശേഖരിച്ചത്