കേബിൾ ഇന്റർനെറ്റ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേബിൾ ടെലിവിഷൻ ശൃംഖല ഉപയോഗിച്ച് ലഭ്യമാക്കുന്ന ഇന്റർനെറ്റ് സേവനമാണ് കേബിൾ ഇന്റർനെറ്റ്. ഡിഎസ്എല്ലിനെക്കാളും വേഗത നൽകാൻ ഇതു വഴി കഴിയും. 10 മുതൽ 20 Mbps വരെ അപ് ലോഡും 50 Mbps വരെ ഡൗൺലോഡും വേഗതയുണ്ട്. 160 കിലോമീറ്റർ ദൂരത്തിൽ വരെ കേബിൾ ഇന്റർനെറ്റ് ആക്സ്സസിനായി കേബിൾ മോഡവും കേബിൾ മോഡം ടെർമിനേഷൻ സിസ്റ്റവും ആവശ്യമാണ്. 160 കിലോമീറ്റർ ദൂരത്തിൽവരെ ഇന്റർനെറ്റ് സേവനം നൽകാൻ ഇതുവഴി കഴിയും. ഇവിടെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് ഡാറ്റാ ഓവർ കേബിൾ സർവീസ് ഇന്റർഫേസ് സ്പെസിഫിക്കഷൻ. കേബിൾ ടിവി നെറ്റ്‌വർക്കുകളും ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളും റസിഡൻഷ്യൽ ഇന്റർനെറ്റ് ആക്‌സസിന്റെ രണ്ട് പ്രധാന രൂപങ്ങളാണ്. അടുത്തിടെ, ഫൈബർ ഡിപ്ലോയിമെന്റ്, വയർലെസ്, മൊബൈൽ നെറ്റ്‌വർക്കുകൾ എന്നിവയിൽ നിന്നുള്ള മത്സരം വർദ്ധിച്ചു.
ഉപകരണം
[തിരുത്തുക]ഉപഭോക്താവിന്റെ പക്കലുള്ള കേബിൾ മോഡവും സേവനദാതിവിന്റെ പക്കലുള്ള കേബിൾ മോഡം ടെർമിനേഷൻ സിസ്റ്റവുമാണ് കേബിൾ ഇന്റർനെറ്റിനായി ഉപയോഗപ്പെടുത്തുന്നത്. ഇവ കൊയാക്സിൽ കേബിൾ മുഖേന ബന്ധപ്പെടുത്തിയിരിക്കും. 160 കിലോമീറ്റർ ദൂരത്തിൽ വരെ ഇന്റർനെറ്റ് സേവനം നൽകാൻ ഇതു വഴി കഴിയും.
മിക്ക കേബിൾ മോഡത്തിനും അപ് ലോഡ് ഡൗൺലോഡ് നിരക്ക് നിയന്ത്രിക്കുവാൻ കഴിവുള്ളവയാണ്. മോഡം സേവനദാതാവുമായി ബന്ധം സ്ഥാപിക്കുമ്പോൾ കിട്ടുന്ന കോൺഫിഗറേഷൻ ഫയൽ അനുസരിച്ചാണ് അപ്ലോഡ് ഡൌൺലോഡ് നിരക്ക് മോഡം നിയന്ത്രിക്കുന്നത്. ട്രിവിയൽ ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ മുഖേനയാണ് കോൺഫിഗറേഷൻ ഫയൽ ഡൌൺലോഡ് ചെയ്യപ്പെടുന്നത്. ഇങ്ങനെയാണ് കേബിൻ ഇൻറർനെറ്റ് സേവനദാതാക്കൾ നിശ്ചിത വേഗതയിൽ ഇൻറർനെറ്റ് സേവനം നൽകുന്നത്.
ഹാർഡ്‌വെയർ, ബിറ്റ് റേറ്റുകൾ
[തിരുത്തുക]ബ്രോഡ്‌ബാൻഡ് കേബിൾ ഇന്റർനെറ്റ് ആക്‌സസിന് ഉപഭോക്താവിന്റെ പരിസരത്ത് ഒരു കേബിൾ മോഡം, കേബിൾ ഓപ്പറേറ്റർ ഫെസിലിറ്റിയിൽ ഒരു കേബിൾ മോഡം ടെർമിനേഷൻ സിസ്റ്റം (CMTS) എന്നിവ ആവശ്യമാണ്, സാധാരണയായി ഒരു കേബിൾ ടെലിവിഷൻ ഹെഡ്എൻഡ് ഇവ രണ്ടും കോക്‌സിയൽ കേബിൾ വഴിയോ ഹൈബ്രിഡ് ഫൈബർ-കോക്‌ഷ്യൽ (HFC) പ്ലാന്റ് വഴിയോ ബന്ധിപ്പിച്ചിരിക്കുന്നു. ആക്‌സസ് നെറ്റ്‌വർക്കുകളെ ചിലപ്പോൾ അവസാന മൈൽ സാങ്കേതികവിദ്യകൾ എന്ന് വിളിക്കുമ്പോൾ, മോഡവും ടെർമിനേഷൻ സിസ്റ്റവും തമ്മിലുള്ള ദൂരം 160 കിലോമീറ്റർ (99 മൈൽ) വരെ ഉള്ളിടത്ത് കേബിൾ ഇന്റർനെറ്റ് സിസ്റ്റങ്ങൾക്ക് സാധാരണയായി പ്രവർത്തിക്കാൻ കഴിയും. എച്ച്എഫ്സി(HFC)നെറ്റ്‌വർക്ക് വലുതാണെങ്കിൽ, കാര്യക്ഷമമായ മാനേജ്‌മെന്റിനായി കേബിൾ മോഡം ടെർമിനേഷൻ സിസ്റ്റത്തെ ഹബ്ബുകളായി തരംതിരിക്കാം.
ഡൗൺസ്ട്രീം, ഉപയോക്താവിലേക്ക് എത്തുമ്പോൾ, ബിറ്റ് നിരക്ക് 1 Gbit/s വരെ ഉയർന്നേക്കാം.[1] അപ്‌സ്ട്രീം ട്രാഫിക്, ഉപയോക്താവിൽ നിന്നാണ് ഉത്ഭവിക്കുന്നത്, 384 kbit/s മുതൽ 50 Mbit/s വരെ ആണ്, എന്നിരുന്നാലും പരമാവധി ഫലപ്രദമായ ശ്രേണി എതാണെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. ഒരു ഡൗൺസ്ട്രീം ചാനലിന് നൂറുകണക്കിന് കേബിൾ മോഡങ്ങകൾ കൈകാര്യം ചെയ്യാൻ കഴിയും. സിസ്റ്റം വളരുന്നതിനനുസരിച്ച്, കൂടുതൽ ഡൗൺസ്ട്രീം, അപ്‌സ്ട്രീം പോർട്ടുകൾ ഉപയോഗിച്ച് സിഎംടിഎസ്(CMTS) അപ്‌ഗ്രേഡ് ചെയ്യാനും കാര്യക്ഷമമായ മാനേജ്‌മെന്റിനായി ഹബ് സിഎംടിഎസ് ആയി ഗ്രൂപ്പുചെയ്യാനും കഴിയും.
അവലംബം
[തിരുത്തുക]- ↑ Friend, David (October 5, 2015). "Rogers, Bell and Telus hike Internet speeds, prices with 'gigabit' service". Toronto Star. The Canadian Press. Archived from the original on 2022-05-13. Retrieved May 12, 2016.