Jump to content

കേരള തുളു അക്കാദമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kerala Tulu Academy
കേരള തുളു അക്കാദമി
രൂപീകരണം2007
സ്ഥാപകർകേരള സർക്കാർ
സ്ഥാപിത സ്ഥലംഹൊസങ്കടി, കാസർഗോഡ്
തരംസർക്കാർ സ്ഥാപനം
ആസ്ഥാനംഹൊസങ്കടി, കാസർഗോഡ്
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾകേരളം
ഔദ്യോഗിക ഭാഷ
തുളു ഭാഷ

കേരള തുളു അക്കാദമി കേരള സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ്.
തുളു ഭാഷ, തുളു ലിപി, തുളു സാഹിത്യം, തുളു സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അക്കാദമി സഹായിക്കുന്നു[1]. കേരളത്തിലെ കാസർകോട് ജില്ലയിൽ ഹൊസങ്കടിയിലാണു് താത്ക്കാലികമായി അക്കാദമി സ്ഥാപിച്ചിരിക്കുന്നത്. 2007-ൽ അക്കാദമി സ്ഥാപിച്ചു. അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ അക്കാദമി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിലെ ഹൊസങ്കടിക്കു സമീപം ദുർഗിപ്പള്ള എന്ന സ്ഥലത്തു് ആസ്ഥാന മന്ദിരം സ്ഥാപിക്കാൻ അക്കാദമി ഉദ്ദേശിക്കുന്നു.[2][3].

പി.എസ്. പുണിഞ്ചിത്തായ ആണ് അക്കാഡമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. ബാലകൃഷ്ണ ഷെട്ടിഗർ സെക്രട്ടറി[4].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരള_തുളു_അക്കാദമി&oldid=4024511" എന്ന താളിൽനിന്ന് ശേഖരിച്ചത്