കേരള സർക്കാർ
ആസ്ഥാന കാര്യാലയം | കേരള സർക്കാർ സിരാകേന്ദ്രം, തിരുവനന്തപുരം |
---|---|
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | kerala |
നിയമനിർമ്മാണ ശാഖ | |
നിയമസഭ | |
സ്പീക്കർ | എ.എൻ. ഷംസീർ, (സി.പി.ഐ.എം.) |
ഡെപ്യൂട്ടി സ്പീക്കർ | ചിറ്റയം ഗോപകുമാർ, (സി.പി.ഐ) |
നിയമസഭയിലെ അംഗങ്ങൾ | 140 |
ഭരണവിഭാഗം (എക്സിക്യൂട്ടീവ്) | |
ഗവർണർ | രാജേന്ദ്ര അർലേക്കർ |
മുഖ്യമന്ത്രി | പിണറായി വിജയൻ, (സി.പി.ഐ.എം.) |
ചീഫ് സെക്രട്ടറി | വി.വേണു, ഐ.എ.എസ്[1] |
നീതിന്യായം | |
ഹൈക്കോടതി | കേരള ഹൈക്കോടതി |
ചീഫ് ജസ്റ്റിസ് | എസ്. മണികുമർ |
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ ഭരണസമിതിയാണ് കേരള സർക്കാർ (ഇംഗ്ലീഷ്: Government of Kerala). ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണിത്. ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ കാര്യനിർവഹണ (Executive) വിഭാഗമാണ് കേരള സർക്കാർ. ഇന്ത്യയുടെ രാഷ്ട്രപതി നിയമിക്കുന്ന ഗവർണറാണ് കേരള സർക്കാരിന്റെ ഭരണഘടനാപരമായ തലവൻ. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കാനും നിയമസഭ പിരിച്ചുവിടാനും ഗവർണർക്ക് അധികാരമുണ്ട്. സംസ്ഥാന സർക്കാരിന്റെ ദൈനംദിന ഭരണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കേരള സർക്കാരിന്റെ നിയമനിർമ്മാണ ശാഖയാണ് നിയമസഭ (Legislature). കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത 140 അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിയമങ്ങൾ പാസാക്കുന്നതിനും ബജറ്റ് അംഗീകരിക്കുന്നതിനുമായി വർഷത്തിലൊരിക്കൽ നിയമസഭ ചേരുന്നു. കേരള നിയമസഭയിലെ അംഗങ്ങൾ തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണ് സംസ്ഥാനം ഭരിക്കുന്നത്.
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സമിതി (മന്ത്രിസഭ) മുഖ്യമന്ത്രിയെ ഭരണത്തിൽ സഹായിക്കുന്നു. മന്ത്രിസഭയ്ക്കു് ആവശ്യമായ പിന്തുണ നൽകുന്നത് സെക്രട്ടറിയേറ്റിൽ നിന്നാണ്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലാണ് മന്ത്രിമാരുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും കാര്യാലയം സ്ഥിതിചെയ്യുന്നത്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു[2]. മന്ത്രിമാരുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ കീഴിൽ ആണ് വകുപ്പുകൾ പ്രവർത്തിക്കുന്നത്. സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ (policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണ് (statutory functions).
സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന അനുബന്ധ വകുപ്പുകൾ (ഫീൽഡ് വകുപ്പുകൾ/field departments) സാധാരണയായി ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു പൊതുവേ അദൃശ്യമാണ്.
ഭരണഘടന പ്രകാരം സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരിക്കണം.
നിലവിലെ മന്ത്രിസഭ
[തിരുത്തുക]ക്രമം | പേര് | ചിത്രം | നിയോജകമണ്ഡലം | ജില്ല | വകുപ്പുകൾ | കക്ഷി | |
---|---|---|---|---|---|---|---|
1 | പിണറായി വിജയൻ | ധർമ്മടം | കണ്ണൂർ |
|
സിപിഐ (എം) | ||
ക്യാബിനറ്റ് മന്ത്രിമാർ | |||||||
2 | എം.ബി. രാജേഷ് | തൃത്താല | പാലക്കാട് |
|
സിപിഐ (എം) | ||
3 | കെ. രാജൻ | ഒല്ലൂർ | തൃശ്ശൂർ |
|
സിപിഐ | ||
4 | കെ.എൻ. ബാലഗോപാൽ | കൊട്ടാരക്കര | കൊല്ലം |
|
സിപിഐ (എം) | ||
5 | പി. രാജീവ് | കളമശ്ശേരി | എറണാകുളം |
|
സിപിഐ (എം) | ||
6 | പി.എ. മുഹമ്മദ് റിയാസ് | ബേപ്പൂർ | കോഴിക്കോട് |
|
സിപിഐ (എം) | ||
7 | വീണാ ജോർജ്ജ് | ആറന്മുള | പത്തനംതിട്ട |
|
സിപിഐ (എം) | ||
8 | വി. ശിവൻകുട്ടി | നേമം | തിരുവനന്തപുരം |
|
സിപിഐ (എം) | ||
9 | റോഷി അഗസ്റ്റിൻ | ഇടുക്കി | ഇടുക്കി |
|
കെസി (എം) | ||
10 | കെ. കൃഷ്ണൻകുട്ടി | ചിറ്റൂർ | പാലക്കാട് |
|
ജെഡി (എസ്) | ||
11 | എ.കെ. ശശീന്ദ്രൻ | എലത്തൂർ | കോഴിക്കോട് |
|
എൻസിപി | ||
12 | ആന്റണി രാജു
(ഒന്നാം പാദം) |
തിരുവനന്തപുരം | തിരുവനന്തപുരം |
|
ജെകെസി | ||
13 | അഹമ്മദ് ദേവർകോവിൽ
(ഒന്നാം പാദം) |
കോഴിക്കോട് സൗത്ത് | കോഴിക്കോട് |
|
ഐഎൻഎൽ | ||
14 | വി. അബ്ദുൽറഹ്മാൻ | താനൂർ | മലപ്പുറം |
|
എൻഎസ്‌സി | ||
15 | പി. പ്രസാദ് | ചേർത്തല | ആലപ്പുഴ |
|
സിപിഐ | ||
16 | ജി.ആർ. അനിൽ | നെടുമങ്ങാട് | തിരുവനന്തപുരം |
|
സിപിഐ | ||
17 | കെ. രാധാകൃഷ്ണൻ | ചേലക്കര | തൃശ്ശൂർ |
|
സിപിഐ (എം) | ||
18 | വി.എൻ. വാസവൻ | ഏറ്റുമാനൂർ | കോട്ടയം |
|
സിപിഐ (എം) | ||
19 | ജെ. ചിഞ്ചു റാണി | ചടയമംഗലം | കൊല്ലം |
|
സിപിഐ | ||
20 | ആർ. ബിന്ദു | ഇരിങ്ങാലക്കുട | തൃശ്ശൂർ |
|
സിപിഐ (എം) |
വകുപ്പുകൾ
[തിരുത്തുക]പൊതുഭരണം, ധനകാര്യം, നിയമം എന്നിങ്ങനെ മൂന്ന് പ്രധാന വകുപ്പുകളായാണ് സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്. പൊതുഭരണ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ഭരണവകുപ്പുകൾ ഉൾക്കൊള്ളുന്നു. കേരള സെക്രട്ടേറിയറ്റ് റൂൾസ് ഓഫ് ബിസിനസ് (KSRB) അടിസ്ഥാനമാക്കി ഇനിപ്പറയുന്ന പ്രധാന സെക്രട്ടേറിയറ്റ് വകുപ്പുകൾ വഴിയാണ് സംസ്ഥാന സർക്കാരിന്റെ ഭരണനിർവ്വഹണം നടക്കുന്നത്. [3] സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ (Policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണ്. സെക്രെട്ടറിയേറ്റ് വകുപ്പുകളുടെ മേധാവി സെക്രട്ടറി (Secretary to Government) ആണ്. ഫീൽഡ് വകുപ്പുകൾ ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ്, തുടങ്ങി പേരുകളിലും അറിയപ്പെടുന്നു. ഇതുകൂടാതെ സര്ക്കാര് സ്ഥാപനങ്ങളും അതാത് വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നു.
ക്രമനമ്പർ | മാതൃ വകുപ്പ്
(സെക്രട്ടേറിയേറ്റ്) |
ഫീൽഡ് വകുപ്പുകൾ | സർക്കാർ സ്ഥാപനങ്ങൾ | ചുമതലയുള്ള മന്ത്രി | വകുപ്പ് സെക്രട്ടറി |
---|---|---|---|---|---|
1 | ആഭ്യന്തര വകുപ്പ് |
|
|
പിണറായി വിജയൻ
(മുഖ്യമന്ത്രി) |
ബിശ്വനാഥ് സിൻഹ ഐ.എ
(അഡീഷണൽ ചീഫ് സെക്രട്ടറി) |
2 | ആയുഷ് വകുപ്പ് |
|
വീണാ ജോർജ് (ആരോഗ്യവും കുടുംബ ക്ഷേമവും മന്ത്രി) | എപിഎം മുഹമ്മദ് ഹാനിഷ് ഐ.എ.എസ്. | |
3 | ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് |
|
|
വീണാ ജോർജ് (ആരോഗ്യവും കുടുംബക്ഷേമവും മന്ത്രി) | എപിഎം മുഹമ്മദ് ഹാനിഷ് ഐ.എ.എസ്. |
4 | ഇലക്‌ട്രോണിക്‌സ് & വിവരസാങ്കേതിക വിദ്യ വകുപ്പ് | ||||
5 | ഉദ്യോഗസ്‌ഥ- ഭരണ പരിഷ്‌കാര വകുപ്പ് | ||||
6 | ഉന്നത വിദ്യാഭ്യാസ വകുപ്പ് |
|
|
ആർ. ബിന്ദു(ഉന്നതവിദ്യാഭ്യാസ മന്ത്രി) | ഇഷിത റോയ് ഐ.എ.എസ്., പ്രിൻസിപ്പൽ സെക്രട്ടറി |
7 | ഉപഭോക്ത്യകാര്യ വകുപ്പ് | ||||
8 | ഊർജ്ജവകുപ്പ് (വൈദ്യുതി വകുപ്പ്) |
|
|||
9 | കായിക-യുവജനകാര്യ വകുപ്പ് | ||||
10 | കാർഷിക വികസന കർഷകക്ഷേമ വകുപ്പ് | ||||
11 | കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാന്റ് നാവിഗേഷൻ വകുപ്പ് | ||||
12 | ക്ഷീര വികസനവകുപ്പ് | ||||
13 | ഗതാഗതവകുപ്പ് |
|
|||
14 | ജല-വിഭവ വകുപ്പ് | ||||
15 | തദ്ദേശ സ്വയംഭരണ വകുപ്പ് |
|
|
എം.ബി. രാജേഷ് (തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി) | ശാരദ മുരളീധരൻ ഐ.എ.എസ്., അഡീഷണൽ ചീഫ് സെക്രട്ടറി |
16 | തൊഴിൽ -നൈപുണ്യ വകുപ്പ് | ||||
17 | നികുതി വകുപ്പ് |
|
|||
18 | നിയമ വകുപ്പ് | ||||
19 | ന്യൂനപക്ഷ ക്ഷേമ വകുപ്പ് | ||||
20 | പരിസ്ഥിതി വകുപ്പ് | ||||
21 | പാർലമെന്ററികാര്യ വകുപ്പ് | ||||
22 | പിന്നാക്ക സമുദായ വികസന വകുപ്പ് | ||||
23 | പൊതുജനസമ്പർക്ക വകുപ്പ് | ||||
24 | പൊതുഭരണ വകുപ്പ് | - | പിണറായി വിജയൻ
(മുഖ്യമന്ത്രി) |
കെ ആർ ജ്യോതിലാൽ ഐഎഎസ്, അഡീഷണൽ ചീഫ് സെക്രട്ടറി | |
25 | പൊതുമരാമത്ത് വകുപ്പ് | ||||
26 | പൊതുവിദ്യാഭ്യാസ വകുപ്പ് |
|
വി. ശിവൻകുട്ടി(പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി) | റാണി ജോർജ്ജ് ഐ.എ.എസ്. | |
27 | പ്രവാസികാര്യ വകുപ്പ് (നോർക്ക) | പ്രവാസി കേരളീയകാര്യ വകുപ്പ് | പിണറായി വിജയൻ(മുഖ്യമന്ത്രി) | ||
28 | ധനകാര്യ വകുപ്പ് |
|
കെ.എൻ. ബാലഗോപാൽ
(ധനകാര്യ മന്ത്രി) |
||
29 | ഭക്ഷ്യ പൊതുവിതരണ വകുപ്പ് | ||||
30 | ഭവനനിർമ്മാണ വകുപ്പ് |
|
കെ. രാജൻ (റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി) | ||
31 | മത്സ്യബന്ധന വകുപ്പ് | ||||
32 | മൃഗസംരക്ഷണ വകുപ്പ് | ||||
33 | റവന്യൂ വകുപ്പ് | കെ. രാജൻ(റവന്യു മന്ത്രി) | ടിങ്കു ബിസ്വൽ ഐ.എ.എസ്. | ||
34 | വനം-വന്യജീവി സംരക്ഷണ വകുപ്പ് | ||||
35 | വനിത-ശിശുവികസന വകുപ്പ് | ||||
36 | വിജിലൻസ് വകുപ്പ് | പിണറായി വിജയൻ(മുഖ്യമന്ത്രി) | ബിശ്വനാഥ് സിൻഹ ഐ.
. .എഎസ് | ||
37 | വിനോദസഞ്ചാര വകുപ്പ് | ||||
38 | വ്യവസായ-വാണിജ്യ വകുപ്പ് | ||||
39 | ശാസ്ത്ര-സാങ്കേതിക വകുപ്പ് | ||||
40 | സഹകരണ വകുപ്പ് | ||||
41 | സാമൂഹ്യനീതി വകുപ്പ് | ||||
42 | സാംസ്‌ക്കാരികകാര്യ വകുപ്പ് | ||||
43 | സൈനികക്ഷേമ വകുപ്പ് | ||||
44 | സ്റ്റോർസ് പർച്ചേസ് വകുപ്പ് |
(അവലംബം: കേരളസംസ്ഥാന ബഡ്ജറ്റ് (2012-2013) അവതരണപ്രസംഗം)
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ >pages gad
.kerala .gov .in /index .php /contact-us>pages - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-21. Retrieved 2008-05-22.
- ↑ "Government Departments - Kerala Info @ New Kerala .Com". Kerala-info.newkerala.com. Retrieved 2013-10-20.
- ↑ "Official Web Portal - Government of Kerala". Retrieved 2023-10-17.