റോഷി അഗസ്റ്റിൻ
റോഷി അഗസ്റ്റിൻ | |
---|---|
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 16 2001 | |
മുൻഗാമി | പി.പി. സുലൈമാൻ റാവുത്തർ |
മണ്ഡലം | ഇടുക്കി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പാലാ | 20 ജനുവരി 1969
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് (എം) |
പങ്കാളി | റാണി തോമസ് |
കുട്ടികൾ | രണ്ട് മകൾ, ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി | വാഴത്തോപ്പ് |
വെബ്‌വിലാസം | www.roshyaugustine.com |
As of ഓഗസ്റ്റ് 23, 2020 ഉറവിടം: നിയമസഭ |
പ്രമുഖ കേരള കോൺഗ്ഗ്രസ് നേതാവും ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും പതിനഞ്ചാം കേരളനിയമസഭയിലെ ജല സേചന വകുപ്പ് മന്ത്രിയുമാണ് റോഷി അഗസ്റ്റിൻ[1][2][3][4]. കമാൻഡ് ഏരിയ ഡെവലപ്മെൻറ് അതോറിറ്റി, ഭൂഗർഭ ജലം, ജല വിതരണം, ശുചീകരണം എന്നീ വകുപ്പുകളുടെ ചുമതലയും നിർവഹിക്കുന്നു.[5][6]
ജീവിതരേഖ
[തിരുത്തുക]1969 ജനുവരി 20 ന് പാലായിൽ ജനിച്ചു, ലീലാമ്മ-അഗസ്റ്റിൻ തോമസാണ് മാതാപിതാക്കൾ. സ്കൂൾ തലം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന റോഷി അഗസ്റ്റിൻ ഇടക്കോളി ഗവൺമെന്റ് ഹൈസ്‌കൂൾ പാർലമെന്റ് നേതാവ്, പാലയിലെ സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ലീഗൽ അംഗവുമായിരുന്നു. രാമപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഇദ്ദേഹം ഇപ്പോൾ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്[7][8]
തെരഞ്ഞെടുപ്പ്
[തിരുത്തുക]ഇടുക്കി നിയമ സഭാമണ്ഡലത്തിൽ നിന്നു തുടർച്ചയായ അഞ്ചു തവണ നിയമസഭാംഗമായി. 2021 ലെ തെരഞ്ഞെടുപ്പിൽ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഫ്രാൻസിസ് ജോർജിനെ തോൽപ്പിച്ചാണ് നിയമസഭാംഗമായത്. കന്നിയങ്കം 1996-ൽ പേരാമ്പ്രയിൽനിന്നായിരുന്നു. എന്നാൽ ആദ്യമത്സരത്തിൽ സി.പി.എമ്മിന്റെ എൻ.കെ. രാധയോടു പരാജയപ്പെട്ടു. 2752 വോട്ടുകൾക്കായിരുന്നു തോൽവി. പിന്നീട് തട്ടകം മാറി ഇടുക്കിയിലെത്തി. 2001 മുതൽ ഇടുക്കിയിൽ തുടർച്ചയായി വിജയം.[9]
അവലംബം
[തിരുത്തുക]- ↑ Niyamasabha MLA List
- ↑ News The Hindu 3 July 2012
- ↑ News The Hindu 12 August 2012
- ↑ News The Hindu 29 August 2012
- ↑ "രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ..." മാധ്യമം. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച് ഉത്തരവായി; ന്യൂനപക്ഷ ക്ഷേമവും പ്രവാസിക്ഷേമവും മുഖ്യമന്ത്രിക്ക്". ദേശാഭിമാനി. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ MLA official Web portal
- ↑ Hindustan Pages[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ടീം പിണറായി - 2.0". മാതൃഭൂമി. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- 1969-ൽ ജനിച്ചവർ
- ജനുവരി 20-ന് ജനിച്ചവർ
- കേരള കോൺഗ്രസ് പ്രവർത്തകർ
- പതിനൊന്നാം കേരള നിയമസഭാംഗങ്ങൾ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ
- പതിനഞ്ചാം കേരളനിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ ജലവിഭവവകുപ്പ് മന്ത്രിമാർ