പുരുഷൻ കടലുണ്ടി
പുരുഷൻ കടലുണ്ടി | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | എ.കെ. ശശീന്ദ്രൻ |
പിൻഗാമി | കെ.എം. സച്ചിൻ ദേവ് |
മണ്ഡലം | ബാലുശ്ശേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കടലുണ്ടി | നവംബർ 15, 1947
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | എം.സി. ചന്ദ്രിക |
കുട്ടികൾ | 3 പുത്രന്മാർ |
മാതാപിതാക്കൾ |
|
വസതി | Thondayad |
As of ജൂലൈ 4, 2020 ഉറവിടം: നിയമസഭ |
ഒരു നാടക-ചലച്ചിത്രകാരനും നാടകരചയിതാവും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമാണ് പുരുഷൻ കടലുണ്ടി. സാഹിത്യത്തിനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. നിലവിൽ ബാലുശേരി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ കൂടിയാണിദ്ദേഹം.
ജീവിതരേഖ
[തിരുത്തുക]1947 നവംബർ 15-ന് പി.കെ. കണാരന്റെയും അമ്മാളുകുട്ടിയുടെയും മകനായി ജനനം. 10-ആം ക്ലാസിന് ശേഷം പോളിടെൿനിക്കിൽ ചേർന്നു കെ.എസ്.വൈ.എഫ്-ലൂടെ രാഷ്ട്രീയ പ്രവേശനം. പോളിടെൿനിക് വിദ്യാഭ്യാസകാലത്ത് ഇലക്ട്രിക്കൽ-മെക്കാനിക്കൽ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും 'പട്ടിണി' എന്ന തെരുവു നാടകം രചിച്ച് അവതരിപ്പിച്ചതിന് അറസ്റ്റിലായിട്ടുണ്ട്. മാവൂർ ഗ്വാളിയോർ റയോൺസിൽ ഉദ്യോഗസ്ഥനായിരുന്നു.[1] നൂറോളം തെരുവുനാടകങ്ങളും 42 അമച്വർ നാടകങ്ങളും മൂന്ന് തിരക്കഥകളും രചിച്ചിട്ടുണ്ട്.
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ആദ്യമത്സരത്തിൽ[2] ബാലുശേരി മണ്ഡലത്തിൽ സി.പി.ഐ (എം) സ്ഥാനാർത്ഥിയായിരുന്ന ഇദ്ദേഹം തൊട്ടടുത്ത സ്ഥാനാർത്ഥി കോൺഗ്രസ്സ് (ഐ)-ലെ എ. ബലറാമിനെ 8882 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ മഹാത്മ ജ്യോതിബ ഫുലെ നാഷണൽ അവാർഡ് (2002)[3]
- അബുദാബി ശക്തി അവാർഡ്[3]
- ശ്രീകണ്ഠൻ നായർ സ്മാരക പുരസ്കാരം[3]
- വി.കെ. കൃഷ്ണമേനോൻ അവാർഡ്[3]
- തോപ്പിൽ ഭാസി അവാർഡ്[3]
അവലംബം
[തിരുത്തുക]- ↑ തെരഞ്ഞെടുപ്പ് 2011, സമകാലിക മലയാളം, ലക്കം 51, മേയ് 20, 2011
- ↑ നിയമസഭയിലേക്ക്, ജനകീയം 2011, മലയാള മനോരമ, മേയ് 14, 2011
- ↑ 3.0 3.1 3.2 3.3 3.4 ജീവിതരേഖ - പുരുഷൻ കടലുണ്ടി Archived 2016-03-11 at the Wayback Machine. കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്