ടി.വി. ഇബ്രാഹിം
ദൃശ്യരൂപം
ടി.വി. ഇബ്രാഹിം | |
---|---|
പതിനാലാം കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | കെ. മുഹമ്മദുണ്ണി ഹാജി |
മണ്ഡലം | കൊണ്ടോട്ടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പൂക്കോട്ടൂർ | മേയ് 1, 1965
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | സറീന ഇബ്രാഹിം |
കുട്ടികൾ | മുഹമ്മദ് ജസീം, അൻഷിദ് നുഅ്മാൻ, ആദിലാബാനു |
മാതാപിതാക്കൾ |
|
വസതി | പൂക്കോട്ടൂർ |
വെബ്‌വിലാസം | www.tvibrahim.com |
As of ജൂലൈ 6, 2020 ഉറവിടം: നിയമസഭ |
പ്രമുഖ മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ടി.വി. ഇബ്രാഹിം[1]
ജീവിത രേഖ
[തിരുത്തുക]വള്ളുവമ്പ്രം അത്താണിക്കൽ താഴത്തുവീട്ടിൽ ടി.വി മുഹമ്മദ് ഹാജി ഇത്തിക്കുട്ടി ദമ്പതികളുടെ മകനായ ടി.വി ഇബ്രാഹീം എം എസ് എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. അത്താണിക്കൽ ഗവ:മാപ്പിള എൽ പി സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി.ഗവ.എച്ച്.എസ് പൂക്കോട്ടൂർ, ഗവ.കോ ളജ് മലപ്പുറം, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി എന്നിവിടങ്ങളിൽ തുടർ പഠനം.തിരുവല്ല ടൈറ്റസ് ബി.എഡ് കോളജിൽ നിന്ന് ബി എഡ് നേടിയ ഇദ്ദേഹം 1994 മുതൽ കൊണ്ടോട്ടി ഇം.എം.ഇ.എ ഹയർസെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി ജോലി ചെയ്തു വരുന്നു.
രാഷ്ട്രീയ രംഗത്ത്
[തിരുത്തുക]- 1995 - 2000 മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
- 2000 - 2005 മലപ്പുറം ജില്ലാ പഞ്ചായത്ത് കൊണ്ടോട്ടി ഡിവിഷൻ മെമ്പർ
- 2016 മുതൽ കൊണ്ടോട്ടി നിയമസഭാ മെമ്പർ
പുറത്തേകുള്ള കണ്ണികൾ
[തിരുത്തുക]- സുപ്രഭാതം ദിനപത്രം മെയ് 21. 2016
- ടി.വി ഇബ്രാഹിം വെബ്സൈറ്റ് Archived 2017-07-28 at the Wayback Machine