പൂക്കോട്ടൂർ
മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡ് ഉൾകൊള്ളുന്ന പ്രദേശമാണ് പൂക്കോട്ടൂർ.നാഷനൽ ഹൈവേ 213 ൽ പള്ളിപ്പടിക്കും പിലാക്കലിനുമിടയിലാണ് പൂക്കോട്ടൂർ സ്ഥിതി ചെയ്യുന്നത്.
പൊതു വിവരങ്ങൾ
[തിരുത്തുക]പൂക്കോട്ടൂർ പോസ്റ്റ് ഓഫീസ്, കേരള ഗ്രാമീണ ബാങ്ക്, പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് , ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ, മാവേലി സ്റ്റോർ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കറുത്തേടത്ത് ബൈജുവാണ് വാർഡ് മെമ്പർ.1921 ലെ പൂക്കോട്ടൂർ യുദ്ധം നടന്നത്പൂക്കോട്ടൂരിനും മേൽമുറിക്കും ഇടയിലുള്ള പിലാക്കൽ വെച്ചാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ
- പി കെ എം ഐ സി ഹൈസ്കൂൾ
ആരാധനാലയങ്ങൾ
[തിരുത്തുക]- പൂക്കോട്ടൂർ ജുമാമസ്ജിദ്
- ശ്രീ ത്രിപുരാന്തക ക്ഷേത്രം
-
ശ്രീ ത്രിപുരാനന്തക ക്ഷേത്രം പൂക്കോട്ടൂർ
പൂക്കോട്ടൂർ യുദ്ധം
[തിരുത്തുക]1921 ഓഗസ്റ്റ് 26ന് മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് മുസ്‌ലിം കലാപകാരികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ചരിത്ര പ്രസിദ്ധമായ ഒരു പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നു ഈ യുദ്ധത്തെ വിശേഷിപ്പിക്കാറുണ്ട്. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പോരാട്ടം പൂക്കോട്ടൂർ യുദ്ധമായിരുന്നു എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്.
പാലിയേറ്റീവ്
[തിരുത്തുക]- സ്പർശം:കെ ഐ മുഹമ്മദ് ഹാജി ചാരിറ്റബിൾ ട്രസ്റ്റ് പൂക്കോട്ടൂർ
- സി എം മെഡിക്കൽ സെന്റർ & പാലിയേറ്റീവ് കെയർ
ഉൽസവങ്ങൾ
[തിരുത്തുക]- ത്രിപുരാന്തക ക്ഷേത്രം പാട്ടുൽസവം
- കീഴേടത്ത് ഭഗവതി ക്ഷേത്രം താൽ പൊലി മഹോൽസവം പിലാക്കൽ
- പാറപ്പുറത്ത് ശ്രീ കക്ക്യാൻ മുത്തൻ ക്ഷേത്രം ആറാട്ട് മഹോത്സവം
സേവന കേന്ദ്രങ്ങൾ
[തിരുത്തുക]- സ്നേഹിത കുടുംബശ്രീ ജന്റർ ഹെൽപ് സെന്റർ പൂക്കോട്ടൂർ
- കർഷക സേവന കേന്ദ്രം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ
സഹകരണ സംഘങ്ങൾ
[തിരുത്തുക]- പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക്
- പൂക്കോട്ടൂർ ക്ഷീര സംഘം പൂക്കോട്ടൂർ
- ദി മലപ്പുറം പ്രവാസി വെൽഫയർ ഡവലപ്മെന്റ് കോ-ഓപറേറ്റീവ് M-651 പൂക്കോട്ടൂർ
- പട്ടികജാതി സഹകരണസംഘം