വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്
Vallikkunnu | |
---|---|
village | |
Coordinates: 11°8′0″N 75°50′0″E / 11.13333°N 75.83333°E | |
Country | India |
State | Kerala |
District | Malappuram |
ഉയരം | 2 മീ(7 അടി) |
(2001) | |
• ആകെ | 22,853 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673314 |
Telephone code | 0494 |
വാഹന റെജിസ്ട്രേഷൻ | KL-kL-65 |
Nearest city | Kozhikode |
Lok Sabha constituency | Malappuram |
Vidhan Sabha constituency | Vallikkunnu |
Climate | Moderate (Köppen) |
ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന് വാർത്തകളിലിടം നല്കി. പഞ്ചായത്ത് 1962ൽ നിലവിൽ വന്നു.
സ്ഥാനം
[തിരുത്തുക]മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്താണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. അരിയല്ലൂർ, വള്ളിക്കുന്ന് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. വടക്ക് കടലുണ്ടി, കിഴക്ക് ചേലേമ്പ്ര, തേഞ്ഞിപ്പാലം, മൂന്നിയൂർ, തെക്ക് പരപ്പനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് അതിർത്തികൾ. അക്ഷാംശം 11'07" N രേഖാംശം 7'51"E അറബിക്കടലിനടത്താണു സ്ഥിതി ചെയ്യുന്നതു.കാലിക്കറ്റ് യുണിവേഴ്സിറ്റി ഇതിനു കിഴക്കുഭാഗത്താണ്.
യാത്രാമാർഗം
[തിരുത്തുക]ഷൊറണൂർ - മംഗലാപുരം റെയിൽപ്പാത വള്ളിക്കുന്നിലൂടെ കടന്നുപോകുന്നു. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുണ്ട്. കോഴിക്കോട്ടുനിന്നും കോട്ടക്കടവു വഴി പരപ്പനങ്ങാടിയിലേയ്ക്കു വരുന്ന ബസ്സിൽ വള്ളിക്കുന്നിലെത്താം.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]കടലുണ്ടി അഴിമുഖം
[തിരുത്തുക]കടലുണ്ടിപ്പുഴ വന്നുചേരുന്ന കടലുണ്ടി അഴിമുഖം മനോഹരമായ കാഴ്ചയും അനുഭവവുമാണ്. ഇവിടെത്തന്നെയാണ് പ്രശസ്തമായ കടലുണ്ടി പക്ഷി സങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ഇൽ ഏറെ ഇനം കേരളത്തിലെ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം
നിറംകൈതക്കോട്ട
[തിരുത്തുക]വള്ളിക്കുന്ന് പഞ്ചായത്തിൻറെ വടക്ക് കോട്ടക്കുന്നിലാണ് നിറംകൈതക്കോട്ട ക്ഷേത്രം. പുരാതന ധർമശാസ്താ ക്ഷേത്രമാണിത്. അൽപം കൂടി മുകളിലാണ് മേക്കോട്ട ഭഗവതി ക്ഷേത്രം. ദേവീഭക്തർക്കും ചരിത്രകുതുകികൾക്കും പ്രകൃതിഭംഗി ആസ്വദിയ്ക്കാനെത്തുന്നവർക്കും ഒരുപോലെ സന്തോഷം നല്കുന്നു ഇവിടം. ശാസ്താ ക്ഷേത്രത്തിലെ കളംപാട്ടുത്സവവും ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവും പ്രശസ്തമാണ്.[1]
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പെരുവള്ളൂർ, മൂന്നിയൂർ, ചേലേമ്പ്ര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
- തെക്ക് - പരപ്പനങ്ങാടി, മൂന്നിയൂർ പഞ്ചായത്തുകൾ
- വടക്ക് - ചേലേമ്പ്ര പഞ്ചായത്തും കോഴിക്കോട് ജില്ലയിലെ കടലുണ്ടി, ഫറോക്ക് പഞ്ചായത്തുകളും
വാർഡുകൾ
[തിരുത്തുക]- കടലുണ്ടി നഗരം നോർത്ത്
- കീഴയിൽ
- നവജീവൻ
- ബാലാതിരുത്തി
- ആനയാറങ്ങാടി
- മഠത്തിൽ പുറായി
- കിഴക്കേമല
- ഒലിപ്രം
- പരുത്തിക്കാട്
- പൊട്ടൻകുഴി
- കച്ചേരിക്കുന്ന്
- കരുമരക്കാട്
- കൊടക്കാട് ഈസ്റ്റ്
- കൊടക്കാട് സൗത്ത്
- കൊടക്കാട് വെസ്റ്റ്
- അരിയല്ലൂർ ഈസ്റ്റ്
- മാധവാനന്ദം
- അരിയല്ലൂർ സൗത്ത്
- അരിയല്ലൂർ ബീച്ച്
- അരിയല്ലൂർ നോർത്ത്
- ആനങ്ങാടി സൗത്ത്
- ആനങ്ങാടി
- കടലുണ്ടി നഗരം സൗത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂരങ്ങാടി |
വിസ്തീര്ണ്ണം | 25.14 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 35,517 |
പുരുഷന്മാർ | 17,173 |
സ്ത്രീകൾ | 18,344 |
ജനസാന്ദ്രത | 1413 |
സ്ത്രീ : പുരുഷ അനുപാതം | 1068 |
സാക്ഷരത | 88.41% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vallikkunnupanchayat Archived 2013-11-30 at the Wayback Machine.
- Census data 2001
- ↑ "Niram Kaitha Kotta". Archived from the original on 2015-02-20. Retrieved 7 മാർച്ച് 2016.