Jump to content

ചെമ്മാട്

Coordinates: 11°02′32″N 75°54′40″E / 11.04222°N 75.91111°E / 11.04222; 75.91111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thrukkulam Shiva Temple, Chemmad
ചെമ്മാട്
Map of India showing location of Kerala
Location of ചെമ്മാട്
ചെമ്മാട്
Location of ചെമ്മാട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
സമയമേഖല IST (UTC+5:30)
കോഡുകൾ

11°02′32″N 75°54′40″E / 11.04222°N 75.91111°E / 11.04222; 75.91111

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ഒരു പട്ടണമാണ് ചെമ്മാട്. തിരൂരങ്ങാടി നഗരസഭയുടെയും തിരൂരങ്ങാടി താലൂക്കിന്റെയും ആസ്ഥാനമാണ്‌ ചെമ്മാട് പട്ടണം. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നും, തിരൂർ കഴിഞ്ഞാൽ മലപ്പുറം ജില്ലയിലെ ത്വരിതഗതിയിൽ വളർന്നുവരുന്ന വ്യാപാരകേന്ദ്രങ്ങലിലൊന്നുമാണിത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോമീറ്റർ ദൂരം കിഴക്കുമാറിയാണ്‌ ചെമ്മാട് പട്ടണം സ്ഥിതി ചെയ്യുന്നത്. പരപ്പനങ്ങാടി , വേങ്ങര തുടങ്ങിയവയാണ്‌ സമീപ പട്ടണങ്ങൾ.

ഒരു സമ്പൂർണ്ണ ഗൾഫ് പോക്കറ്റ് ആയ ചെമ്മാട് പട്ടണം ഗൾഫ് ബസാർ എന്ന പേരിലറിയപ്പെടുന്ന വിദേശ ഉല്പ്പന്നങ്ങളുടെ കച്ചവടം കൊണ്ട് സംസ്ഥാന ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ചെമ്മാട് "മലബാറിൻ്റെ ഹോംഗ്കോംഗ്" എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നു, പ്രശസ്ത മുസ്ളിം തീർത്ഥാടനകേന്ദ്രമായ മമ്പുറം പള്ളി സ്ഥിതി ചെയ്യുന്നത് ചെമ്മാട് പട്ടണത്തിന്റെ പാർശ്വഭാഗത്ത് ആണ്‌. ചെമ്മാട് നഗരഹൃദയത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരം മാത്രമാണ്‌ മമ്പുറം മഖാമിലേക്കുള്ള ദൂരം.

ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത പാശ്ചാത്യമാതൃകയിലുള്ള കെട്ടിടങ്ങൾ ചെമ്മാട് സ്ഥിതി ചെയ്യുന്നു. അവയിൽ പലതും ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളാണ്‌. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ, തിരൂരങ്ങാടി സബ് ട്രഷറി, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, പ്രശസ്ത മുസ്ലിം മതപഠനകേന്ദ്രമായ ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ചെമ്മാട് സ്ഥിതി ചെയ്യുന്നു. ചെമ്മാട് പട്ടണത്തിൽ നിന്നും കോഴിക്കോട് തിരൂർ പരപ്പനങ്ങാടി കോട്ടക്കൽ മലപ്പുറം മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ്‌ ഗതാഗതം ലഭ്യമാണ്. സി കെ നഗർ എന്ന ഒരു ഗ്രാമം ചെമ്മാട്‌ മായി ചേർന്ന കിടക്കുന്നു.

1921 ലെ മലബാർ മാപ്പിള ലഹളയുടെ പ്രധാന വേരുകൾ ചരിത്രത്തിൽ ചെമ്മാടിനെ വിലയിരുത്തുന്നു. ഇന്നും മലബാർ കലാപത്തിൻ്റെ പല ചരിത്ര ശേഷിപ്പുകളും അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ചെമ്മാട് തിരൂരങ്ങാടി പോലീസ് സ്റ്റേഷനു പിറകിലായി മലബാർ കലാപത്തിൽ കൊല്ലപ്പെട്ട രണ്ട് ബ്രിട്ടീഷുകാരുടെ മാർബിൾ കല്ലറ ഇന്നും ഇരുമ്പിൻ്റെ പ്രത്യേക ചുറ്റുമതിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്നത് കാണാൻ സാധിക്കും. അതുപോലെ തെന്നെ ബ്രിട്ടീഷ്ക്കാർ ഉപയോഗിച്ചിരുന്ന ഹജ്ജൂർ കച്ചേരി യും കൂടെ തടവുകാരെ പാർപ്പിച്ചിരുന്ന തടവറയും ഇന്ന് തിരൂരങ്ങാടി താലൂക്ക് ഓഫീസ് കെട്ടിടമായി നിലനിർത്തിപോരുന്നു.

മമ്മുട്ടിയും സുരേഷ് ഗോപിയും മധുവും അഭിനയിച്ച 1921 എന്ന മലയാള സിനിമയുടെ പൂരിഭാഗം സീനുകളും ചിത്രികരിച്ചിരിക്കുന്നത് ചെമ്മാട്ടും പരിസര പ്രദേശങ്ങളിലുമാണു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെമ്മാട്&oldid=4141685" എന്ന താളിൽനിന്ന് ശേഖരിച്ചത്