മങ്കട
Mankada | |
---|---|
Village | |
Coordinates: 11°01′07″N 76°10′32″E / 11.018658°N 76.175530°E | |
Country | India |
State | Kerala |
District | Malappuram |
സർക്കാർ | |
• തരം | Grama Panchayat |
• ഭരണസമിതി | Mankada Grama Panchayat |
• President | Adv. Asgarali[1] |
• Vice president | P. Saleena Ummer[1] |
വിസ്തീർണ്ണം | |
• ആകെ | 31.06 ച.കി.മീ. (11.99 ച മൈ) |
ജനസംഖ്യ (2011)[2] | |
• ആകെ | 32,748 |
• ജനസാന്ദ്രത | 1,054/ച.കി.മീ. (2,730/ച മൈ) |
Languages | |
• Official | Malayalam |
Human Development | |
• Sex ratio (2011) | 1099 ♀/1000♂[3] |
• Literacy (2011) | 95.66%[3] |
സമയമേഖല | UTC+5:30 (IST) |
PIN | 679324 |
Telephone code | 04933 |
Vehicle registration | KL-53 |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
Nearest towns | |
Niyamasabha constituency | Mankada |
Block Panchayat | Mankada[4] |
വെബ്സൈറ്റ് | www |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് മങ്കട. ഒരു നിയമസഭാ മണ്ഡലവും ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുമാണ് മങ്കട. മലപ്പുറം പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് മങ്കട. മഞ്ഞളാംകുഴി അലി ആണ് ഇവിടെ നിന്നുള്ള നിയമസഭാ പ്രതിനിധി.
ഭൂമിശാസ്ത്രം
[തിരുത്തുക]മങ്കട പഞ്ചായത്ത് ചെറിയം കുന്നുകളുടെ അതിർത്തിയിലാണ്. മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ പട്ടണങ്ങൾ ഈ ഗ്രാമത്തിന്റെ അതിർത്തിയാണ്. മങ്കട പഞ്ചായത്തിന്റെ വിസ്തീർണ്ണം 31.33 ച.കി.മീ ആണ്. കൂടുതലും പ്രദേശം കര ആണെങ്കിലും ചെറിയ കുളങ്ങളും അരുവികളും ഇവിടെ ധാരാളമായി ഉണ്ട്. മിക്കവാറും ഭൂപ്രദേശങ്ങൾ കൃഷിക്ക് അനുയോജ്യമാണ്. മഴക്കാലത്ത് വളരെ തണുത്ത കലാവസ്ഥയും വേനൽക്കാലത്ത് വരണ്ട കാലാവസ്ഥയുമാണ് ഇവിടെ. മഴക്കാലം ജൂൺ മുതൽ നവംബർ വരെയും ശൈത്യകാലം ഡിസംബർ, ജനുവരി മാസങ്ങളിലും ആണ്. വർഷത്തിൽ ബാക്കി സമയം വേനൽക്കാലമാണ്. താപം 20 മുതൽ 35 ഡിഗ്രീ വരെ ആണ്. ഭൂപ്രകൃതി ചെറിയ കുന്നുകളും പീഠഭൂമികളും നിറഞ്ഞതാണ്. മിക്കവാറും കൃഷിചെയ്യാവുന്ന സ്ഥലങ്ങൾ സ്ഥിരമായ കൃഷിഭൂമികൾ ആയിരിക്കുന്നു. മറ്റ് ധാതുനിക്ഷേപങ്ങൾ ഇവിടെ ഇല്ല.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001-ലെ കാനേഷുമാരി അനുസരിച്ച് മങ്കട പഞ്ചായത്തിലെ ജനസംഖ്യ 28,935 ആണ്. ഇതിൽ 14131 പേർ പുരുഷന്മാരും 14,804പേർ സ്ത്രീകളുമാണ്. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 763.52പേർ ആണ്. ഉയർന്ന സാക്ഷരതാ നിരക്ക് ഉള്ള ഇവിടെ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 94.77 ശതമാനവും സ്ത്രീകളിലേത് 90.44 ശതമാനവുമാണ്. ഈ ഗ്രാമത്തിൽ 3857 ഭവനങ്ങൾ ഉണ്ട്. ഇവിടെ ഭവന രഹിതർ ഇല്ല. ജനസംഖ്യയിൽ 4,309 പേർ ആറുവയസ്സിനു താഴെയുള്ള കുട്ടികൾ ആണ്. മുസ്ലീം സമുദായത്തിൽ പെട്ടവർ ആണ് ജനസംഖ്യയിൽ കൂടുതലും. മലയാളം ആണ് പരക്കെ ഉപയോഗിക്കുന്ന ഭാഷ എങ്കിലും ഭരണ കാര്യങ്ങൾക്കായി ഇംഗ്ലീഷ് ഉപയോഗിക്കുന്നു.
സമ്പദ്‌വ്യവസ്ഥ
[തിരുത്തുക]ജനങ്ങളുടെ പാരമ്പര്യമായ വരുമാന മാർഗ്ഗം കൃഷി ആണ്. ചെറുകിട വ്യവസായങ്ങളും വിദേശത്തുനിന്ന് മറുനാടൻ മലയാളികൾ അയക്കുന്ന പണവും മങ്കടയുടെ സമ്പദ് വ്യവസ്ഥയിൽ ഒരു നല്ല പങ്കുവഹിക്കുന്നു. മങ്കടയിൽ നിന്ന് ഒരുപാടുപേർ ഗൾഫ് രാജ്യങ്ങളിൽ അവിദഗ്ദ്ധ തൊഴിലാളികളായി ജോലിചെയ്യുന്നു. ഇന്ന് ഇവിടെയുള്ള ഭവന നിർമ്മാണ പ്രവർത്തനങ്ങളുടെ ആധിക്യം ഗൾഫ് പണത്തെ മാത്രം ആശ്രയിച്ചാണ്. കൃഷി വളരെ ആദായകരമല്ലെങ്കിലും ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ച് ഇവിടെ കൃഷിയിൽ നിന്നുള്ള വരുമാനം കൂടുതലാണ്. പ്രധാന കാർഷിക വിളകൾ തെങ്ങ്, അടക്ക, നെല്ല്, വാഴ എന്നിവയാണ്. ഗ്രാമത്തിലെ പച്ചക്കറി - ഭലവർഗ്ഗ കൃഷികൾ സ്വന്തം ആവശ്യങ്ങൾക്കായി മാത്രമാണ്.
ഭരണസംവിധാനവും മറ്റ് സൗകര്യങ്ങളും
[തിരുത്തുക]ഈ പഞ്ചായത്ത് 18 വാർഡുകളായി തിരിച്ചിരിക്കുന്നു. ഗ്രാമത്തിന്റെ വികസന ഫണ്ടുകൾ ലഭിക്കുന്നത് അസംബ്ലി, പാർലമെന്റ് അംഗങ്ങളുടെ ഫണ്ടിൽ നിന്നും ഗ്രാമ ഫണ്ടുകളിൽ നിന്നുമാണ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഈ പഞ്ചായത്തിന് ഒരു നല്ല വികസന ചരിത്രം അവകാശപ്പെടാൻ കഴിയും. ഈ പഞ്ചായത്തിൽ ഒരു സർക്കാർ ആശുപത്രി, ഒരു സർക്കാർ ആയുർവേദ ആശുപത്രി, എന്നിവയും ചില ക്ലിനിക്കുകളും പ്രവർത്തിക്കുന്നു. മറ്റ് പൊതു സൗകര്യങ്ങളിൽ എസ്.ബി.ടി അടക്കം മൂന്ന് ബാങ്കുകൾ, ഒരു തപാൽ ഓഫീസ്, ഒരു പൊതു വായനശാല, ഒരു സ്റ്റേഡിയം എന്നിവ ഉൾപ്പെടുന്നു.
ഗതാഗതം
[തിരുത്തുക]മങ്കടയിലെ പ്രധാനമായുള്ള ഗതാഗത മാർഗ്ഗങ്ങൾ ബസ്സ്, ജീപ്പ് / വാൻ, മോട്ടോർ സൈക്കിൾ, സൈക്കിൾ എന്നിവയാണ്. അടുത്തുള്ള നഗരങ്ങളിലേക്ക് ഇവിടെ നിന്നും ബസ്സ് ലഭിക്കും. ഏറ്റവും അടുത്തുള്ള റെയിൽവേ അങ്ങാടിപ്പുറം സ്റ്റേഷൻ മങ്കടയിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 50 കിലോമീറ്റർ അകലെയാണ്. പഞ്ചായത്തിൽ ഒരു നല്ല റോഡ് ശൃംഖല ഉണ്ട്. ഇപ്പോൾ മങ്കടയിൽ സ്റ്റേറ്റ് ഹൈവേ നിലവിൽ വന്നു.
വിദ്യാഭ്യാസം
[തിരുത്തുക]സാക്ഷരതാ നിലവാരം കൂടുതൽ ആണെങ്കിലും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണം വളരെ കുറവാണ്. കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളുടെ ഭലമായി ആണ് ഒരുപാടുപേർ ഇവിടെ സാക്ഷരർ ആയത്. ഈ പഞ്ചായത്തിൽ ഒരുപാട് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാലയങ്ങൾ ഉണ്ട്. ഇവിടത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം ആയിരകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഗവണ്മെന്റ് ഹയ്യർ സെക്കന്ററി സ്കൂൾ ആണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ജി.എച്ച്.എസ്.എസ് മങ്കട
- ജി.എച്ച്.എസ്. ചേരിയം - മങ്കട
- അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- എൻ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ
- പി.ടി.എം ഇംംഗ്ലീഷ് മീഡിയം സ്കൂൾ വെളളില
- ജി.എൽ.പി.സ്കൂൾ മങ്കട
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "Mankada election 2020". lsgkerala. Retrieved 2020-08-11.
- ↑ 2.0 2.1 Directorate of Census Operations, Kerala. District Census Handbook, Malappuram (PDF). Thiruvananthapuram: Directorate of Census Operations, Kerala. p. 166. Retrieved 14 July 2020.
- ↑ 3.0 3.1 Directorate of Census Operations, Kerala. District Census Handbook, Malappuram (PDF). Thiruvananthapuram: Directorate of Census Operations, Kerala. pp. 326–327. Retrieved 14 July 2020.
- ↑ "Villages in Malappuram". lsgkerala.gov.in. Retrieved 2020-08-11.