കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°3′7″N 76°7′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പടിഞ്ഞാറ്റുംമുറി, പടിഞ്ഞാറ്റുംമുറി ടൌൺ, പുളിയപറമ്പ്, നെല്ലിപ്പറമ്പ്, ഉപ്പാരപ്പറമ്പ്, പട്ടിയിൽപറമ്പ്, പൂഴിക്കുന്ന്, വള്ളിക്കാപറ്റ, മങ്കട പള്ളിപ്പുറം, പെരിന്താറ്റിരി, കൊളപ്പറമ്പ്, കടൂപ്പുറം, ചെലൂർ, പാറടി, കടുകൂർ, കടുങ്ങൂത്ത്, കൂട്ടിലങ്ങാടി, ഉന്നംതല, മൊട്ടമ്മൽ |
ജനസംഖ്യ | |
ജനസംഖ്യ | 26,010 (2001) |
പുരുഷന്മാർ | • 12,878 (2001) |
സ്ത്രീകൾ | • 13,132 (2001) |
സാക്ഷരത നിരക്ക് | 87.64 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221537 |
LSG | • G100805 |
SEC | • G10052 |
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കൂട്ടിലങ്ങാടി. പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൂട്ടിലങ്ങാടി വില്ലേജ് പരിധിയിലുൾപ്പെടുന്ന കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന് 20.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. മങ്കട നിയോജക മണ്ഡലത്തിൽ പെട്ട ഈ പഞ്ചായത്തിൽ 2001 ലെ കാനേഷുമാരി പ്രകാരം ഏകദേശം 26010 പേർ വസിക്കുന്നു.ഇതിൽ 12878 പുരുഷന്മാരും 13133 സ്ത്രീകളും ഉൾപെടുന്നു. മൊത്തം സാക്ഷരത 87.64 ശതമാനമാണ്. 1961-ൽ രൂപീകൃതമായ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
ചരിത്രം
[തിരുത്തുക]പഴയ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിലുൾപ്പെട്ട പ്രദേശമായിരുന്നു കൂട്ടിലങ്ങാടി. മങ്കട, പള്ളിപ്പുറം എന്നീ രണ്ടംശങ്ങളിലായി യഥാക്രമം കടുകൂർ, കോണോത്തുംമുറി, കൊഴിഞ്ഞിൽ, പെരിന്താറ്റിരി എന്നിങ്ങനെ നാലും, പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി, വള്ളിക്കാപറ്റ എന്നിങ്ങനെ മൂന്നും ദേശങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. 1961-ൽ പഞ്ചായത്ത് രൂപീകൃതമായപ്പോൾ കൂട്ടിലങ്ങാടി അംശത്തിന്റെ പേരു തന്നെ പഞ്ചായത്തിനും സ്വീകരിക്കപ്പെടുകയാണുണ്ടായത്.
സ്ഥിതി-വിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | മങ്കട |
വിസ്തീർണ്ണം | 20.92 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,010 |
പുരുഷന്മാർ | 12,878 |
സ്ത്രീകൾ | 13,132 |
ജനസാന്ദ്രത | 1243 |
സ്ത്രീ : പുരുഷ അനുപാതം | 1020 |
സാക്ഷരത | 87.64% |
അതിരുകൾ
[തിരുത്തുക]- വടക്കുഭാഗത്ത് ആനക്കയം പഞ്ചായത്ത്.
- കിഴക്കുഭാഗത്ത് മങ്കട, ആനക്കയം, മക്കരപ്പറമ്പ് പഞ്ചായത്തുത്തുകൾ
- തെക്കുഭാഗത്ത് കുറുവ, മക്കരപ്പറമ്പ് പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും
- പടിഞ്ഞാറുഭാഗത്ത് മലപ്പുറം മുനിസിപ്പാലിറ്റി.
- പെരിന്തൽമണ്ണ, ഏറനാട് താലൂക്കുകളുടെ അതിർത്തിയായ കടലുണ്ടിപ്പുഴ തെക്കുപടിഞ്ഞാറ് അതിരിലൂടെ ഒഴുകുന്നു.
വാർഡുകൾ
[തിരുത്തുക]- പടിഞ്ഞാറ്റുമുറി
- പടിഞ്ഞാറ്റുമുറി ടൌൺ
- ഉപ്പാരപ്പറമ്പ്
- പട്ടിയിൽപ്പറമ്പ്
- പുളിയപ്പറമ്പ്
- നെല്ലിപ്പറമ്പ്
- വളളിക്കാപ്പറ്റ
- പൂഴിക്കുന്ന്
- മങ്കട പളളിപ്പുറം
- കൊളപറമ്പ്
- പെരിന്താറ്റിരി
- ചെലൂർ
- കടൂപ്പുറം
- പാറടി
- കടുങ്ങൂത്ത്
- കടുകൂർ
- കൂട്ടിലങ്ങാടി
- മൊട്ടമ്മൽ
- ഉന്നംതല
Image gallery
[തിരുത്തുക]-
Koottilangadi
അവലംബം
[തിരുത്തുക]- [1] Archived 2019-09-02 at the Wayback Machine
- തദ്ദേശ സ്വയംഭരണവകുപ്പ് വെബ് സൈറ്റ് - കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് Archived 2013-11-30 at the Wayback Machine
- Census data 2001