Jump to content

നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത്
മുന്‍കാലത്തെ ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD
LSG
SEC
Musliyarangadi, Nediyiruppu, Malappuram Dt,India

മലപ്പുറം ജില്ലയിൽ പുതുതായി രൂപംകൊണ്ട കൊണ്ടോട്ടി താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 20.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.

അതിരുകൾ

[തിരുത്തുക]
Arimbra Higher Secondary School
  • കിഴക്ക് - മൊറയൂർ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് – പള്ളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ
  • തെക്ക്‌ - ഊരകം, കണ്ണമംഗലം പഞ്ചായത്തുകൾ
  • വടക്ക് – കുഴിമണ്ണ, കൊണ്ടോട്ടി, മുതുവല്ലൂർ പഞ്ചായത്തുകൾ

ചരിത്രം

[തിരുത്തുക]

പൂർവ്വകാലത്ത് നെടിയിരുപ്പ് പ്രദേശം സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു. ഏറാടി സഹോദരൻമാർ എന്ന പേരിൽ പ്രശസ്തരായിരുന്ന രായമാനിച്ചനും, വിക്രമനുമായിരുന്നു സാമൂതിരി വംശത്തിന്റെ സ്ഥാപകർ. അവസാനത്തെ ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ച്, മുഹമ്മദ് നബിയുടെ സഹ്വാബിയാകാൻ മക്കയിലേക്ക് പുറപ്പെടും മുമ്പ്, സാമന്തൻമാർക്ക് രാജ്യം വീതിച്ചുകൊടുത്തു. അതിൽ മാനിച്ചനും, വിക്രമനും കിട്ടിയത് കോഴിക്കോടും കല്ലായിയുമായിരുന്നു. ഇവരുടെ യഥാർത്ഥ നാട് കോട്ടക്കലായിരുന്നുവെങ്കിലും അമ്മനാട് നെടിയിരുപ്പായിരുന്നു. അതുകൊണ്ടാണ് സാമൂതിരിമാരെ നെടിയിരുപ്പ് സ്വരൂപൻമാർ എന്നും വിളിച്ചുപോന്നിരുന്നത്. “നെടിയിരുപ്പ്” എന്ന് പേരു വന്നത്, അറക്കൽ രാജാവിൽ നിന്നും സാമൂതിരിക്കു വേണ്ടി കുഞ്ഞാലിമരക്കാർ നേടിയെടുത്തതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ചില പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്, മാനവിക്രമ സഹോദരന്മാർ തലമുറകളായി നേടിയെടുത്ത യുദ്ധമുതലുകൾ സൂക്ഷിച്ചിരുന്നത് നെടിയിരുപ്പ് ഭണ്ഡാരത്തിലായിരുന്നുവെന്നും, നേടിയെടുത്ത സ്വത്തുക്കൾ ഇരുത്തിയതിനെ “നേടിയിരുപ്പ്” എന്ന് വിളിച്ചുവെന്നുമാണ്. പിന്നീടിത് ലോപിച്ച് നെടിയിരുപ്പ് ആയതാണത്രെ.

വാർഡുകൾ

[തിരുത്തുക]
  1. കാളോത്ത്
  2. കോടങ്ങാട്
  3. കുന്നത്തുംപൊറ്റ
  4. കൊട്ടുകര
  5. കാരിമുക്ക്
  6. പൊയിലിക്കാവ്
  7. വാക്കതൊടി
  8. പൊത്തെട്ടിപാറ
  9. ചോലമുക്ക്
  10. മുസ്ലിയാരങ്ങാടി
  11. പുല്ലിതൊടി
  12. എൻ.എച്ച്.കോളനി
  13. മേലെപറമ്പ്
  14. കൈതക്കോട്
  15. ചിറയിൽ
  16. കുറ്റിയോളം
  17. മേക്കാട്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 20.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,376
പുരുഷന്മാർ 10,935
സ്ത്രീകൾ 11,441
ജനസാന്ദ്രത 1103
സ്ത്രീ : പുരുഷ അനുപാതം 1046
സാക്ഷരത 89.78%

അവലംബം

[തിരുത്തുക]