മലപ്പുറം ജില്ലാ പഞ്ചായത്ത്
കേരളത്തിലെ ജില്ലയായ മലപ്പുറം ജില്ലയിലെ മലപ്പുറം നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് മലപ്പുറം ജില്ല പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിൻ്റെ വിസ്ത്രീണം 3,554 ചതുരശ്ര കിലോമീറ്റർ ആണ്.[1] മലപ്പുറം ജില്ലയിലെ ഗ്രാമീണ ഭരണത്തിന്റെ പരമോന്നത സ്ഥാപനമാണിത്. മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിലായി 94 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അധികാര പരിധി. മലപ്പുറം ജില്ലയിലെ 12 നഗരസഭകൾ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും മലപ്പുറം ജില്ലാ പഞ്ചായത്ത് പരിധിയിൽ വരുന്നു. 32 ഡിവിഷനുകൾ ആണ് ഈ ജില്ലാ പഞ്ചായത്തിൽ ഉള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. നിലവിൽ മുസ്ലിം ലീഗിൽ നിന്നുമുള്ള ശ്രീമതി. എം. കെ റഫീഖ ആണ് പ്രസിഡൻ്റ്.
ഭരണസമിതി
[തിരുത്തുക]- പ്രസിഡൻ്റ് : എം.കെ. റഫീഖ, ആനക്കയം ഡിവിഷൻ (മുസ്ലിം ലീഗ്)
- വൈസ് പ്രസിഡൻ്റ് : ഇസ്മയിൽ മൂത്തേടം, ചോക്കാട് ഡിവിഷൻ (മുസ്ലിം ലീഗ്)
സ്റ്റാൻഡിങ് കമ്മിറ്റികൾ
[തിരുത്തുക]ചെയർപേഴ്സൺമാർ ആണ് കമ്മിറ്റികൾക്ക് നേതൃതം നൽകുന്നത്. ജില്ലാ പഞ്ചായത്തിലെ ഓരോ അംഗവും ഏതെങ്കിലും കമ്മിറ്റികളിൽ അംഗം ആയിരിക്കും.
- ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
- പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി
- വികസന സ്റ്റാൻഡിങ് കമ്മിറ്റി
- ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി
ഡിവിഷനുകൾ
[തിരുത്തുക]32 ഡിവിഷനുകൾ ആണ് ഉള്ളത്.
ഉൾപ്പെടുന്ന പ്രദേശങ്ങൾ (അധികാര പരിധി)
[തിരുത്തുക]ബ്ലോക്കുകൾ
[തിരുത്തുക]ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
- അരീക്കോട്
- കാളികാവ്
- കൊണ്ടോട്ടി
- കുറ്റിപ്പുറം
- മലപ്പുറം
- മങ്കട
- നിലമ്പൂർ
- പെരിന്തൽമണ്ണ
- പെരുമ്പടപ്പ്
- പൊന്നാനി
- താനൂർ
- തിരൂർ
- തിരൂരങ്ങാടി
- വേങ്ങര
- വണ്ടൂർ
പഞ്ചായത്തുകൾ
[തിരുത്തുക]ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
ചുമതലകൾ
[തിരുത്തുക]ജില്ലാ പഞ്ചായത്തുകളുടെ ചുമതലകൾ, അധികാരങ്ങൾ തുടങ്ങിയവ വിശദമായി അറിയാൻ "ജില്ലാ പഞ്ചായത്ത്"എന്ന ഈ താൾ കാണുക.
കൂടുതൽ വിവരങ്ങൾക്ക്
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Malappuram District Panchayat". Retrieved 2023-11-06.