പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°41′52″N 75°59′5″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | പുതിയിരുത്തി ഈസ്റ്റ, പുതിയിരുത്തി വെസ്റ്റ്, കോടത്തൂർ നോർത്ത്, അയിരൂർ ഈസ്റ്റ്, പുത്തൻപളളി, കുഴപ്പുളളി, ചെറവല്ലൂർ ഈസ്റ്റ, തവളക്കുന്ന്, ചെറവല്ലൂർ വെസ്റ്റ, പെരുമ്പടപ്പ്, ചെറായി, വന്നേരി, അയിരൂർ വെസ്റ്റ്, കോടത്തൂർ സൌത്ത്, പൂവാങ്കര, പാലപ്പെട്ടി ഈസ്റ്റ, പാലപ്പെട്ടി വെസ്റ്റ, തട്ടുപറമ്പ് |
ജനസംഖ്യ | |
ജനസംഖ്യ | 27,204 (2001) |
പുരുഷന്മാർ | • 13,066 (2001) |
സ്ത്രീകൾ | • 14,138 (2001) |
സാക്ഷരത നിരക്ക് | 84.4 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221564 |
LSG | • G101504 |
SEC | • G10099 |
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പെരുമ്പടപ്പ് ബ്ളോക്കിലാണ് 14.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1968-ൽ ഈ പഞ്ചായത്ത് രൂപീകൃതമായി. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - നന്നംമുക്ക് പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്ത് എന്നിവ.
- പടിഞ്ഞാറ് – അറബിക്കടൽ
- തെക്ക് - തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം, കാട്ടകാമ്പാൽ പഞ്ചായത്തുകൾ
- വടക്ക് – വെളിയങ്കോട്, നന്നംമുക്ക് പഞ്ചായത്തുകൾ
ചരിത്രം
[തിരുത്തുക]ഈ പഞ്ചായത്തിലെ വന്നേരിയിലുള്ള ചിത്രകൂടം എന്ന സ്ഥലമായിരുന്നു പെരുമ്പടപ്പ് സ്വരൂപത്തിൻറെ ആദ്യ തലസ്ഥാനം. ഇവിടം ഈ പഞ്ചായത്തിലാണ്. രാജപരമ്പരകളോടനുബന്ധിച്ച് പണ്ട് നിലനിന്നിരുന്ന അയിരൂർമന, കൊരട്ടിക്കരമന, ചേരിയത്ത് ചേമംഗലമന എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. പെരുമ്പടപ്പ് സ്വരൂപം നിലനിന്നിരുന്നതിനാലാണ്, പെരുമ്പടപ്പ് എന്ന പേർ ഉൽഭവിച്ചത്. 1930-40 കളിൽ ഇവിടെയും സ്വാതന്ത്ര്യ പ്രസ്ഥാനം സജീവമായി. മാക്കാലിക്കൽ കുമാരൻ മാസ്റ്റർ, കുവ്യക്കാട്ടിൽ കുത്തുമോൻ തുടങ്ങിയവർ ആദ്യകാല കോൺഗ്രസ് പ്രവർത്തകരായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയും ഇക്കാലത്തുതന്നെ പ്രവർത്തനമാരംഭിച്ചു [1].
പെരുമ്പടപ്പ് സ്വരൂപത്തിൻറെ മേൽക്കോയ്മാ സ്ഥാനവും കൊച്ചിരാജാക്കന്മാരുടെ പട്ടാഭിഷേകവും നടന്നത് ഇവിടെ വച്ചായിരുന്നു. രാജപരമ്പരകളോടനുബന്ധിച്ച് ഒരുകാലത്ത് നിലനിന്നിരുന്ന അയിരൂർമന, കൊരട്ടിക്കരമന, ചേരിയത്ത് ചേമംഗലമന എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.
സ്ഥലോല്പത്തി
[തിരുത്തുക]പെരുമ്പടപ്പ് സ്വരൂപം നിലനിന്നിരുന്നതിനാലാണ്, പെരുമ്പടപ്പ് എന്ന പേർ ഉൽഭവിച്ചത്
സ്വാതന്ത്രസമര പ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ
[തിരുത്തുക]1930 - 40 കളിൽ സ്വാതന്ത്ര്യ പ്രസ്ഥാനം സജീവമായി. മാക്കാലിക്കൽ കുമാരൻ മാസ്റ്റർ, കുവ്യക്കാട്ടിൽ കുത്തുമോൻ തുടങ്ങിയവർ ആദ്യകാല കോൺഗ്രസ് പ്രവർത്തകരായിരുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]പുത്തൻപള്ളിമൂപ്പർ പുത്തൻപള്ളിക്കു സമീപം സ്ഥാപിച്ച എൽ.പി. സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ഈ പഞ്ചായത്തിൽ 1930 - 40 കളിൽ കമ്യൂണിസ്റ്റ് പാർട്ടി സജീവമായി.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1968 ൽ പെരുമ്പടപ്പ് ബോർഡ് വിഭജിച്ച് പെരുമ്പടപ്പ്, എരമംഗലം പഞ്ചായത്തുകളായി. എ.എസ്. ഹസ്സൻകുട്ടിയായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡൻറ്.
വാർഡുകൾ
[തിരുത്തുക]- പുതിയിരുത്തി വെസ്റ്റ്
- പുതിയിരുത്തി ഈസ്റ്റ്
- അയിരൂർ ഈസ്റ്റ്
- കോടത്തൂർ നോർത്ത്
- പുത്തൻപള്ളി
- കൊഴപ്പുള്ളി
- ചെറവല്ലൂർ വെസ്റ്റ്
- ചെറവല്ലൂർ ഈസ്റ്റ്
- തവളക്കുന്ന്
- പെരുമ്പടപ്പ്
- വന്നേരി
- ചെറായി
- കോടത്തൂർ സൗത്ത്
- അയിരൂർ വെസ്റ്റ്
- പാലപ്പെട്ടി ഈസ്റ്റ്
- പൂവാങ്കര
- പാലപ്പെട്ടി വെസ്റ്റ്
- തട്ടുപറമ്പ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | പെരുമ്പടപ്പ് |
വിസ്തീര്ണ്ണം | 14.92 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,204 |
പുരുഷന്മാർ | 13,066 |
സ്ത്രീകൾ | 14,138 |
ജനസാന്ദ്രത | 1811 |
സ്ത്രീ : പുരുഷ അനുപാതം | 1082 |
സാക്ഷരത | 84.4% |
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]പുത്തൻപള്ളിമൂപ്പർ പുത്തൻപള്ളിക്കു സമീപം സ്ഥാപിച്ച എൽ.പി. സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം[1].
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/perumpadappapanchayat Archived 2013-11-30 at the Wayback Machine.
- Census data 2001