വളാഞ്ചേരി നഗരസഭ
വളാഞ്ചേരി നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | കോട്ടക്കൽ |
ലോകസഭാ മണ്ഡലം | പൊന്നാനി |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | നഗരസഭാ ചെയർമാൻ |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 33 എണ്ണം |
ജനസംഖ്യ | 44,687 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
676552 +0494 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
വളാഞ്ചേരി നഗരസഭ
[തിരുത്തുക]മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ്, 21.90 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണള്ള വളാഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. 2014 ഡിസംബർ വരെ ഗ്രാമപഞ്ചായത്തായിരുന്ന ഇവിടെ 2015 ജനുവരിയിലാണ് നഗരസഭയായി ഉയർത്തപ്പെട്ടത്. 33 ഡിവിഷനുകളുൾപ്പെടുന്നതാണ് വളാഞ്ചേരി നഗരസഭ. 2015 നവംബർ അഞ്ചിന് നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി നേതൃത്വം നൽകുന്ന പ്രഥമ നഗരസഭാ ഭരണസമിതി നിലവിൽ വന്നു. മുസ്ലിംലീഗിലെ എം. ഷാഹിന ടീച്ചർ ആയിരുന്നു പ്രഥമ ചെയർപേഴ്സൺ. പിന്നീട്, സംഘടനാപരമായ പ്രശ്നങ്ങളെതുടർന്ന് ഇവർ രാജിവെച്ചതിനെ തുടർന്ന് സി.കെ റുഫീന നഗരസഭാ അധ്യക്ഷയായി ചുമതലയേറ്റെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.വി. ഉണ്ണികൃഷ്ണൻ, കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ ഇക്കാലയളവിൽ വൈസ് ചെയർമാൻ പദവി അലങ്കരിച്ചിട്ടുണ്ട്.
2020 ഡിസംബർ 14 ന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 19 അംഗങ്ങളുടെ പിന്തുണയിൽ മുസ്ലിംലീഗിലെ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭാ ചെയർമാനായി അധികാരമേറ്റു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ റംലാ മുഹമ്മദ് ആണ് ഉപാധ്യക്ഷ. മുസ്ലിംലീഗ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്നീ കക്ഷികൾ ഉൾപ്പെടുന്ന സമിതിയാണ് നഗരസഭാ ഭരണസമിതിക്ക് നേതൃത്വം നൽകുന്നത്
അതിരുകൾ
[തിരുത്തുക]- കിഴക്ക് - എടയൂർ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - കുറ്റിപ്പുറം, ആതവനാട് ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകൾ
- വടക്ക് -ആതവനാട്, മാറാക്കര, എടയൂർ ഗ്രാമപഞ്ചായത്തുകൾ
ഡിവിഷനുകളും അവയെ പ്രതിനിധീകരിക്കുന്ന കൗൺസിലർമാരും
[തിരുത്തുക]- : തോണിക്കൽ : റസീനാ മാലിക്
- : താണിയപ്പൻകുന്ന് : വീരാൻകുട്ടി
- : കക്കാട്ടുപാറ : ശിഹാബുദ്ധീൻ പി.
- : കാവുംപുറം : സയ്യിദ് ഫൈസൽ അലി തങ്ങൾ
- : കാരാട് : അഷ്റഫ് അമ്പലത്തിങ്ങൽ
- : മൈലാടി : കെ.വി. ഉണ്ണികൃഷ്‌ണൻ
- : താമരക്കുളം : സാജിദ
- : വളാഞ്ചേരി : ദീപ്തി ശൈലേഷ്
- : കതിരുകുന്ന് : കെ.വി. ഷൈലജ
- : കടുങ്ങാട് : സിദ്ധീഖ് ഹാജി
- : കമ്മുട്ടിക്കുളം : നാലകത്ത് നൗഷാദ്
- : കുളമംഗലം : റൂബി ഖാലിദ്
- : മാരാംകുന്ന് : റംലാ മുഹമ്മദ്
- : കരിങ്കല്ലത്താണി : അബ്ബാസ്
- : കിഴക്കേക്കര : സുബിത കെ.പി
- : ആലിൻചുവട് : ഈസാ നമ്പ്രത്ത്
- : കൊട്ടാരം : നൂർജഹാൻ
- : മൂച്ചിക്കൽ : തസ്ലീമ നദീർ
- : മുക്കിലപീടിക : താഹിറാ ഇസ്മായിൽ
- : പൈങ്കണ്ണൂർ : ഷാഹിനാ റസാഖ്
- : നിരപ്പ് : ഉമ്മു ഹബീബ
- : താഴത്തങ്ങാടി : ഹസീന
- : കാട്ടിപ്പരുത്തി : സി.എം. മുഹമ്മ്ദ് റിയാസ്
- : കാശാംകുന്ന് : ഇ.പി.അച്യുതൻ
- : കാർത്തല : മച്ചിഞ്ചേരി മുഹമ്മദ് ഇബ്രാഹിം
- : വടക്കുംമുറി : ബഷീറാ നൗഷാദ്
- : നരിപ്പറ്റ : ബദരിയ ടീച്ചർ
- : മീമ്പാറ : കമറുദ്ധീൻ പാറക്കൽ
- : പടിഞ്ഞാക്കര : അഭിലാഷ് ടി
- : അമ്പലപ്പറമ്പ് : ഷൈലജ പി.പി.
- : കോതോൾ : കോട്ടീരി സദാനന്ദൻ
- : വട്ടപ്പാറ : ആബിദാ മൻസൂർ
- : കഞ്ഞിപ്പുര : മുജീബ് വാലാസി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | കുറ്റിപ്പുറം |
വിസ്തീര്ണ്ണം | 21.90 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30,010 |
പുരുഷന്മാർ | 14,686 |
സ്ത്രീകൾ | 15,324 |
ജനസാന്ദ്രത | 1370 |
സ്ത്രീ : പുരുഷ അനുപാതം | 1043 |
സാക്ഷരത | 91.81% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/valancherypanchayat Archived 2013-11-30 at the Wayback Machine
- Census data 2001