മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°3′0″N 75°54′0″E, 11°4′27″N 75°53′39″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | ചേളാരി വെസ്റ്റ്, ചേളാരി ഈസ്റ്റ്, തയ്യിലക്കടവ്, വെള്ളായിപ്പാടം, പടിക്കൽ സൌത്ത്, വെളിമുക്ക്, പടിക്കൽ നോർത്ത്, ഒടുങ്ങാട്ട്ചിന, പാറക്കടവ്, തലപ്പാറ, എ.സി ബസാർ, ചുഴലി, പാറക്കാവ്, ചിനക്കൽ, സലാമത്ത് നഗർ, എം.എച്ച് നഗർ, കുന്നത്ത് പറമ്പ്, വെളിമുക്ക് വെസ്റ്റ്, പാലക്കൽ, കളിയാട്ടമുക്ക്, പടിക്കൽ വെസ്റ്റ്, പാപ്പനൂർ, ആലുങ്ങൽ |
ജനസംഖ്യ | |
ജനസംഖ്യ | 38,688 (2001) |
പുരുഷന്മാർ | • 19,008 (2001) |
സ്ത്രീകൾ | • 19,680 (2001) |
സാക്ഷരത നിരക്ക് | 86.18 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 676311 |
LGD | • 221583 |
LSG | • G101105 |
SEC | • G10081 |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ചേളാരി മുതൽ കടലുണ്ടിപ്പുഴയുടെ പാറക്കടവ് ഭാഗം വരെയുള്ള ഏതാനും പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് മൂന്നിയൂർ പഞ്ചായത്ത്. മൂന്നിയൂർ ഗ്രാമപഞ്ചായത്തിന് 21.66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.
മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ
[തിരുത്തുക]പാറക്കടവ്
[തിരുത്തുക]മൂന്നിയൂർ പഞ്ചായത്തിൽ അതിരിൽ ആലിൻ ചുവടിനും കടലുണ്ടി പുഴയ്ക്കും നടുവിൽ ആയി സ്ഥിതി ചെയ്യുന്ന സ്ഥലം ആണ് പാറക്കടവ്. പണ്ട് കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നവർ പാറക്കടവ് ഇറങ്ങിയ ശേഷം കടത്ത് കടന്നായിരിന്നു ചെമ്മാട് ഭാഗത്തേക്ക് പോയിരുന്നത്
പഴയ കാലത്തെ ചെറു ടൗൺ ആയിരുന്നു ഇവിടം. അതിന്റെ ബാക്കി പത്രം എന്ന പോണം പഴയകാല കെട്ടിടങ്ങളും ഓട്ടു കമ്പനിയും ഇന്നുമുണ്ട്
ആലിൻചുവട്
[തിരുത്തുക]മൂന്നിയൂർ പഞ്ചായത്തിലെ ഒരു സ്ഥലമാണ് ആലിൻചുവട്. ചെമ്മാട്-കോഴിക്കോട് പാതയിൽ ചെമ്മാടുനിന്നും രണ്ടു കിലോമീറ്റർ അകലെയായി ആണ് ആലിഞ്ചുവട് സ്ഥിതിചെയ്യുന്നത്. ഷാ ഗ്രൂപ്പ് ആർട്സ്, സ്പോർട്സ് & ചാരിറ്റബിൾ സൊസൈറ്റി--REG: -444/2008,NYK: -3134/2008.ഷാസ് പ്രവാസി ഫ്രണ്ട്സ്സ്, ഷാസ് യൂത്ത് വിങ്,ഷാസ് വുമൺസ് വിങ് തുടങ്ങിയ കേന്ദ്രങ്ങളാണ് പ്രധാന കലാ കായിക സാമൂഹിക സാംസ്കാരിക തട്ടകങ്ങൾ .മൂന്നിയൂർ പഞ്ചായത്ത് ഹൈസ്കൂളും മൂന്നിയൂർ നേഴ്സിംഗ് ഭവനവും ആലിഞ്ചുവടിലാണ്. ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂളും ഇവിടെയുണ്ട്.
പടിക്കൽ
[തിരുത്തുക]മൂന്നിയൂർ പഞ്ചായത്തിലെ ചേളാരിക്കും പാലക്കലിനുമിടയിലുള്ള സ്ഥലമാണ് പടിക്കൽ. ഇതിനോട് ചേർന്ന് ആറങ്ങാട്ട് പറമ്പ് (കഷായപ്പടി), വൈക്കത്ത് പാടം, പള്ളിയാൾമാട്, പാറമ്മൽ തുടങ്ങിയ പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നു. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് മുക്കാൽ മണിക്കൂർ ബസ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
ചേളാരി: മലപ്പുറം ജില്ലയിലെ തന്നെ പ്രമുഖമായ സ്ഥലങ്ങളിൽ ഒന്നാണ് ചേളാരി .ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന സ്ഥലം ..ദേശിയ പാതയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ ഒട്ടേറെ വ്യാപാര സമുച്ചയങ്ങളും സ്ഥിതി ചെയ്യുന്നു .ചേളാരി ചന്തക്ക് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട് .അന്യസംസ്ഥാനങ്ങളിൽ വരെ കേളി കേട്ട കാലി ചന്തയും ചേളാരിയുടെ ചരിത്രം ഉന്നതിയിൽ എത്തിക്കുന്നു .തേഞ്ഞിപ്പലം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ചേളാരി ഗതാഗത മേഖലയിൽ തീരദേശ പാതയിലേക്കും ദേശീയ പാതയിലേക്കും ഉള്ള കേന്ദ്ര ബിന്ദുവാണ് .
അതിരുകൾ
[തിരുത്തുക]- കിഴക്ക് - തേഞ്ഞിപ്പലം, അബ്ദുറഹിമാൻ നഗർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – പരപ്പനങ്ങാടി, വള്ളിക്കുന്ന് പഞ്ചായത്തുകൾ
- തെക്ക് - തിരൂരങ്ങാടി, പരപ്പനങ്ങാടി, അബ്ദുറഹിമാൻ നഗർ പഞ്ചായത്തുകൾ
- വടക്ക് – തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- തയ്യിലക്കടവ്
- വെളളായിപ്പാടം
- ചേളാരി വെസ്റ്റ്
- ചേളാരി ഈസ്റ്റ്
- പടിക്കൽ നോർത്ത്
- പടിക്കൽ സൗത്ത്
- വെളിമുക്ക്
- തലപ്പാറ
- എ.സി.ബസാർ
- ഒടുങ്ങാട്ട് ചിന
- പാറക്കടവ്
- ചിനക്കൽ
- ചുഴലി
- പാറേക്കാവ്
- കുന്നത്ത് പറമ്പ്
- സലാമത്ത് നഗർ
- എം.എച്ച്.നഗർ
- കളിയാട്ടമുക്ക്
- വെളിമുക്ക് വെസ്റ്റ്
- പാലക്കൽ (koofa)
- ആലുങ്ങൽ
- പടിക്ൽ വെസ്റ്റ്
- പാപ്പനൂർ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് | തിരൂരങ്ങാടി |
വിസ്തീര്ണ്ണം | 21.66 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 38,688 |
പുരുഷന്മാർ | 19,008 |
സ്ത്രീകൾ | 19,680 |
ജനസാന്ദ്രത | 1727 |
സ്ത്രീ : പുരുഷ അനുപാതം | 1035 |
സാക്ഷരത | 86.18% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/moonniyurpanchayat Archived 2013-11-30 at the Wayback Machine
- Census data 2001