ചേളാരി
ചേളാരി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | മലപ്പുറം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 10 m (33 ft) |
11°38′N 75°32′E / 11.64°N 75.53°E കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചേളാരി. കോഴിക്കോട് നിന്ന് 24 കിലോമീറ്ററും പൊന്നാനി നിന്ന് 63 കിലോമീറ്ററുമാണ് ചേളാരിയിലേക്കുള്ള ദൂരം. പഴയ കാലം മുതൽ നടന്നു വരുന്ന ചേളാരിയിലെ ആഴ്ചച്ചന്ത പ്രസിദ്ധമാണ്, കേരളത്തിലെ പേരു കേട്ട കാലിച്ചന്തകളിലൊന്നാണ് ചേളാരിയിൽ നടന്നു വരുന്നത്. വിദൂര ദിക്കുകളിൽ നിന്ന് പോലും കാലികളെ വാങ്ങാൻ ആളുകൾ ഈ ചന്തയിൽ വരുന്നു. ചേളാരി ചന്തയ്ക്കു പിന്നിൽ ഒരു ചരിത്രമുണ്ട്
ചേളാരി ചന്ത
[തിരുത്തുക]മൂന്നൂറ് വർഷത്തിലേറെ പഴക്കമുള്ള ചേളാരി ചന്ത ചൊവ്വാഴ്ചകളിലാണ് സമ്മേളിക്കാറുള്ളത്. നേരത്തെ മൂന്നിയൂർ പഞ്ചായത്ത് പരിധിയിലും തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുമായിരുന്ന ദേശീയ പാതയോരത്തായിരുന്നു ചന്ത നടന്നിരുന്നത്.[1] പിന്നീട് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊലീസിന്റെ നിർദ്ദേശ പ്രകാരം ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരി പ്ലാന്റിന് പടിഞ്ഞാറ് വശത്തായി ഒന്നര ഏക്കർ സ്ഥലത്ത് പുതിയ ചന്ത ഒരുക്കുകയായിരുന്നു.[2] പുതിയ ചന്ത നടക്കുന്ന സ്ഥലം മീറ്ററുകൾക്കിപ്പുറമാണെങ്കിലും തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയിലും തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലുമാണ്. ദേശീയ പാതയിൽ ചേളാരി പോളിടെക്‌നിക്ക് റോഡ് വഴിയും മാതാപുഴ റോഡ് വഴിയും ചന്തയിലേക്കെത്താനാകും.[1] നിത്യോപയോഗ വസ്തുക്കളുടെ വിൽപനക്കായി ഷെഡുകളും കൗണ്ടറുകളും പ്രതേകം നിർമിച്ചിട്ടുണ്ടെങ്കിലും[3] പ്രധാന വ്യാപാരങ്ങൾക്ക് പ്രതേക ചന്തകളായി തിരിച്ചിട്ടുണ്ട്.
ചില ചന്തകൾ
[തിരുത്തുക]- കാലി ചന്ത
- പച്ചക്കറി
- പല വ്യഞ്ജനം
- പണിയായുധങ്ങൾ
ചേളാരി ഐഒസി
[തിരുത്തുക]സമസ്താലയം
[തിരുത്തുക]സമസ്തയുടെ മദ്രസ പരമായ കാര്യങ്ങൾക്കും മറ്റുമായി മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവെഴ്സിറ്റിക്കടുത്ത് ചേളാരിയിൽ 'സമസ്താലയം' എന്ന പേരിൽ പ്രവർത്തിന്നു.