Jump to content

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
11°08′23″N 75°53′25″E / 11.1397715°N 75.8901858°E / 11.1397715; 75.8901858
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം വള്ളിക്കുന്ന്
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 17.32ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 17 എണ്ണം
ജനസംഖ്യ 27270
ജനസാന്ദ്രത 1342/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673636
+0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോഴിക്കോട് സർവ്വകലാശാല

മലപ്പുറം ജില്ലയുടെ വടക്കു പടിഞ്ഞാറേ ഭാഗത്തു തിരൂരങ്ങാടി താലൂക്കിൽ ആണ് തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സർവ്വകലാശാല ആസ്ഥാനവും ഇവിടെ തന്നെയാണ്.

വാർഡുകൾ[1]

[തിരുത്തുക]
  1. കടക്കാട്ടുപാറ
  2. മണിക്കുളത്ത് പറമ്പ്
  3. ഇല്ലത്ത്
  4. എളമ്പുലാശ്ശേരി
  5. യൂണിവേഴ്സിറ്റി
  6. കോഹിനൂർ
  7. ദേവതിയാൽ
  8. നീരോൽപാലം
  9. ചുള്ളോട്ടുപറമ്പ്
  10. പാണമ്പ്ര
  11. നേതാജി
  12. ആലുങ്ങൽ
  13. പാടാട്ടാൽ
  14. ചെനക്കലങ്ങാടി
  15. മാതാപുഴ
  16. കൊളത്തോട്
  17. അരീപ്പാറ

ഭൂമിശാസ്ത്രം

[തിരുത്തുക]

തേഞ്ഞിപ്പലം പഞ്ചായത്ത് മലപ്പുറം ജില്ലയിൽ നിന്നും 35 കി. മി. മാറി വടക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തേഞ്ഞിപ്പലത്ത് നിന്നും 11 കി. മി. അകലെയാണ് തിരൂരങ്ങാടി. ചേലേമ്പ്ര, പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകളുടെ ബോർഡറിലാണ് ചേളാരി എന്ന തേഞ്ഞിപ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിനെ കടലുണ്ടിപ്പുഴ പടിഞ്ഞാറ് ഭാഗത്ത് വിഭജിക്കുന്നു. തെക്ക് ഭാഗത്ത് മൂന്നിയൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ടൗണിൽ നിന്നും 24 കി. മി. അകലെ മംഗലാപുരം ഇടപ്പള്ളി നാഷണൽ ഹൈവേ 17ലാണ് ചേളാരി സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – കടലുണ്ടിപ്പുഴയും വള്ളിക്കുന്ന് പഞ്ചായത്തും
  • തെക്ക്‌ - പെരുവള്ളൂർ, മൂന്നിയൂർ പഞ്ചായത്തുകൾ
  • വടക്ക് – ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകൾ

ഗതാഗതം

[തിരുത്തുക]

കോഴിക്കോട് നിന്നും തൃശൂർ ജില്ലയിലേക്ക് തേഞ്ഞിപ്പലം (ചേളാരി) നാഷണൽ ഹൈവേ 17 വഴിയാണ് ഗതാഗതം സൗകര്യം. കോഴിക്കോട് സർവ്വകലാശാല വഴിയാണ് ഈ റൂട്ടുകൾ പ്രവർത്തിക്കുന്നത്. കെ. എസ്. ആർ. ടി. സി. ബസ്സുകൾ കോഴിക്കോട് സിറ്റിയിൽ നിന്നും ചേളാരി വഴി മറ്റു ജില്ലകളിലേക്കും പോകുന്നുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 8.8 കിലോമീറ്റർ അകലെ ഉള്ള വള്ളിക്കുന്ന് സ്റ്റേഷൻ ആണ്.സമീപമുള്ള മറ്റു റെയിൽവേ സ്റ്റേഷനുകൾ 12 കി. മി. അകലെയുള്ള പരപ്പനങ്ങാടി സ്റ്റേഷനും 14 കി. മി. അകലെയുള്ള ഫറോക്ക് സ്റ്റേഷനുമാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 24 കി. മി. അകലെയാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം തേഞ്ഞിപ്പലത്ത് നിന്നും 12 കി. മി. കിഴക്കുള്ള കരിപ്പൂരാണ് സ്ഥിതി ചെയ്യുന്നത്.

ഗ്രാമങ്ങൾ

[തിരുത്തുക]

ദേവതിയാൽ

[തിരുത്തുക]
Devathiyal

കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിന് (ഐഇടി) സമീപമുള്ള ഒരു ചെറിയ പട്ടണമാണ് ദേവതിയാൽ. ദേശീയ പാത-17 ൽ കോഹിനൂരിൽ നിന്ന് 1 കിലോമീറ്റർ കിഴക്കായി കോഹിനൂരിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (കരിപ്പൂർ) റോഡിലാണ് ദേവതിയാൽ ടൗൺ സ്ഥിതി ചെയ്യുന്നത്. പ്രാചീനകാലത്ത് കിഴക്ക് നിന്ന് കോഴിക്കോട്ടേക്ക് സാധനങ്ങൾ കയറ്റിപോയിരുന്ന കാളവണ്ടി പാത കടന്നു പോയിരുന്നത് ഈ ഗ്രാമത്തിലൂടെ യായിരുന്നു. മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സമീപമുള്ള നൂറുൽ ഇസ്ലാം മദ്രസ സ്ഥിതി ചെയ്യുന്നത് ദേവതിയാൽ ടൗണിലാണ്, തേഞ്ഞിപ്പലം പഞ്ചായത്തിലെ ഒരു പോളിംഗ് സ്റ്റേഷൻ കൂടിയാണിത്. ദേവതിയാൽ ടൗണിന്റെ കിഴക്കുഭാഗം പള്ളിക്കൽ പഞ്ചായത്തിന്റെ അതിർത്തിയാണ്, തെക്കുഭാഗം തേഞ്ഞിപ്പലം പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ദേവതിയാൽ പറമ്പ് എന്നാണ് അറിയപ്പെടുന്നത്.

പാണമ്പ്ര

[തിരുത്തുക]

തേഞ്ഞിപ്പലം പഞ്ചായത്തിന്റെ ഭരണ സിരാകേന്ദ്രമാണു പാണമ്പ്ര, ദേശീയ പാത-17 ൽ കോഹിനൂറിനും ചേളാരിക്കും ഇടയിലാണു പാണമ്പ്ര സ്ഥിതി ചെയ്യുന്നത്. തേഞ്ഞിപ്പലം വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ, കൃഷിഭവൻ, പൊതുജനാരോഗ്യ കേന്ദ്രം, സഹകരണ ബാങ്ക് എന്നിവയെല്ലാം പാണമ്പ്രയിലാണു പ്രവർത്തിക്കുന്നത്, ശ്രീ കൊയപ്പ മഹാവിഷ്ണു ക്ഷേത്രം ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കുമാറിയാണ് സ്ഥിതി ചെയ്യുന്നത്.

നീരോൽപാലം

[തിരുത്തുക]

തേഞ്ഞിപ്പലം പഞ്ചായത്തിന്റെ കിഴക്കു ഭാഗം പെരുവള്ളൂർ പഞ്ചായത്തുമായി അതിരിടുന്ന ഒരു തോടും തടയണയുമുണ്ട്, അതിന്നു പടിഞ്ഞാറു വശത്താണ് നീരോൽപാലം എന്ന ചെറിയപട്ടണം. മൂന്നു വശവും പാട ശേഖരങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ഒരു കുന്നിനു മുകളിലാണെന്നു വേണമെങ്കിൽ പറയാം, താരതമ്യേനെ ജന സാന്ദ്രത കൂടിയ ഈ പ്രദേശത്തിന്റെ പേര് നീരൊലിപ്പ്‌ പാലം എന്നത് ലോപിച്ചാണ് നീരോൽപാലം ആയതെന്നു പഴമക്കാർ പറയാറുണ്ട്.

മാതാപുഴ

[തിരുത്തുക]

അരീപ്പാറ

[തിരുത്തുക]

കടക്കാട്ടുപാറ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "LSGD Kerala | Govt of Kerala". lsgkerala.gov.in.