പി.വി. അൻവർ
പി. വി. അൻവർ | |
---|---|
കേരള നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | ആര്യാടൻ മുഹമ്മദ് |
മണ്ഡലം | നിലമ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എടവണ്ണ | 26 മേയ് 1967
രാഷ്ട്രീയ കക്ഷി | എൽ.ഡി.എഫ്. |
പങ്കാളി | ഷീജ |
കുട്ടികൾ | ഒരു മകനും മൂന്ന് പെൺകുട്ടികളും |
മാതാപിതാക്കൾ |
|
വസതി | പേരകമണ്ണ |
വെബ്വിലാസം | www.pvanvar.com |
As of ജൂലൈ 7, 2020 ഉറവിടം: നിയമസഭ |
വ്യവസായിയും, ഇടതുപക്ഷ സഹയാത്രികനും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.വി. അൻവർ (ജനനം: 26 മേയ് 1967).
ജീവിതരേഖ
[തിരുത്തുക]എ. ഐ. സി. സി. അംഗവും, സ്വതന്ത്ര സമര സേനാനിയുമായിരുന്ന പി. വി. ഷൌക്കത്തലിയുടെയും മറിയുമ്മയുടെയും മകനായി 1967 മെയ് 26 ന് മലപ്പുറം എടവണ്ണയിൽ ജനനം. മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂൾ, എം.ഇ.എസ്. മമ്പാട് കോളേജ് എന്നിവിടങ്ങളിൽ പഠനം. എം.ഇ.എസ്.മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു. [1] പതിമൂന്നാമത്തെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പി.കെ. ബഷീറിനോട് പരാജയപ്പെട്ടു[2]. പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.[3] പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മലയാളചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൌക്കത്തിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. നിരവധി വ്യവസായ സംരംഭങ്ങളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനാണ്[4].
ശ്രദ്ധേയമായ ഇടപെടലുകൾ
[തിരുത്തുക]2024ൽ ഇടതുപക്ഷ എംഎൽഎ ആയിരിക്കത്തന്നെ സർക്കാറിന്റെ അഭ്യന്തരവകുപ്പിലെ അഴിമതിയെ കുറിച്ചും ക്രിമിനൽ പ്രവർത്തനങ്ങളെ കറിച്ചും തുറന്ന് സംസാരിക്കുകയും എഡിജിപി ആയ എംആർ അജിത്ത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചു.[5] പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി ഷൈഖ് ദർവേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കാനും ഇതിടയാക്കി.[6] എം.ആർ. അജിത്കുമാർ ആർ.എസ്.എസ്. നേതാവ് രാം മാധവുമായി[7] കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയും[8] ഈ സമയത്ത് പുറത്ത് വന്നതോടെ പ്രതിപക്ഷമായ കോൺഗ്രസ് ഈ വിഷയം ഇടതുപക്ഷവും ആർഎസ്എസും[9] തമ്മിലുള്ള[10] അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് ആരോപണവുമായും രംഗത്ത് വന്നു.[11]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | പൊന്നാനി ലോകസഭാമണ്ഡലം | ഇ.ടി. മുഹമ്മദ് ബഷീർ | മുസ്ലീം ലീഗ്, യു.ഡി.എഫ് 521824 | പി.വി. അൻവർ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551 | രമ | ബി.ജെ.പി., എൻ.ഡി.എ. 110603 |
പാർലമെന്റ് തിരഞ്ഞെടുപ്പിലെ പങ്കാളിത്തം
[തിരുത്തുക]സിപിഎം പിന്തുണയോടെ ആദ്യമായി എംഎൽഎ ആയിരിക്കെ 2019 ൽ പൊന്നാനി പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ET മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചെങ്കിലും വോട്ടിനു പരാജയപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ http://news.keralakaumudi.com/beta/specials/election2016/news.php?NewsId=TkNSUDAwOTM3OTU=&xP=Q1lC&xDT=MjAxNi0wNC0yMyAxODozMjowMA==&xD=MQ==&cID=MjA=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://keralaassembly.org/election/assembly_poll.php?year=2011&no=34
- ↑ http://www.ceo.kerala.gov.in/pdf/generalelection2014/GE_2014_DETAILED_RESULT.pdf
- ↑ http://www.myneta.info/kerala2016/candidate.php?candidate_id=95
- ↑ "'പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ്, ഞാൻ ഒറ്റയ്ക്കല്ല'- വാട്സാപ്പ് പോയിന്റ് തുടങ്ങി പി.വി. അൻവർ" (in ഇംഗ്ലീഷ്). 2024-09-06. Retrieved 2024-09-08.
- ↑ "എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണം: വിവരങ്ങൾ ചോരുമോ? ജാഗ്രതയോടെ ഡിജിപി". Retrieved 2024-09-08.
- ↑ "RSS leader Jayakumar confirms ADGP Ajith Kumar was his classmate". Retrieved 2024-09-08.
- ↑ "How a senior cop's meeting with an RSS leader landed Pinarayi govt in another row" (in ഇംഗ്ലീഷ്). 2024-09-08. Retrieved 2024-09-08.
- ↑ https://timesofindia.indiatimes.com/india/met-rss-neta-hosabale-in-23-kerala-adgp-told-cm-vijayan/articleshow/113159660.cms.
{{cite news}}
: Missing or empty|title=
(help) - ↑ Staff, T. N. M. (2024-09-07). "What is the controversy surrounding Kerala ADGP Ajith Kumar's meeting with RSS leader?" (in ഇംഗ്ലീഷ്). Retrieved 2024-09-08.
- ↑ "'മുഖ്യമന്ത്രി RSS നേതൃത്വവുമായി ചർച്ചയ്ക്കുപോയത് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്' | വി.ഡി. സതീശൻ അഭിമുഖം" (in ഇംഗ്ലീഷ്). 2024-09-07. Retrieved 2024-09-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org