ഉപ്പള
Uppala
ഉപ്പള Kurchipalla | |
---|---|
Town | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
മേഖല | മലബാർ, തുളുനാട് |
ജില്ല | കാസർഗോഡ് |
സർക്കാർ | |
• തരം | പഞ്ചായത്ത് |
• ഭരണസമിതി | മംഗൽപാടി |
വിസ്തീർണ്ണം | |
• ആകെ | 5.45 ച.കി.മീ. (2.10 ച മൈ) |
ഉയരം | 9 മീ (30 അടി) |
ജനസംഖ്യ (2011) | |
• ആകെ | 11,542 |
• ജനസാന്ദ്രത | 2,100/ച.കി.മീ. (5,500/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, കന്നഡ |
• സംസാരിക്കപ്പെടുന്നവ | മലയാളം, ഉർദു, ബ്യാരി, തുളു |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 671322 |
ടെലിഫോൺ കോഡ് | 04998 |
Vehicle registration | KL-14 |
ലോകസഭ മണ്ഡലം | കാസർഗോഡ് |
സ്ത്രീ-പുരുഷാനുപാതം | 1096 ♀/♂ |
സാക്ഷരത | 91% |
നിയമസഭ മണ്ഡലം | മഞ്ചേശ്വരം |
കാലാവസ്ഥ | Tropical monsoon (Köppen-Geiger) |
ശരാശരി താപനില (വേനൽക്കാലം) | 29.5 °C (85.1 °F) |
ശരാശരി താപനില (ശൈത്യകാലം) | 26 °C (79 °F) |
വർഷപാതം | 3,801 മില്ലിമീറ്റർ (149.6 ഇഞ്ച്) |
കേരളത്തിൽ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിനും മംഗലാപുരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് ഉപ്പള. കാസർഗോഡ് നഗരത്തിന്റെ അടുത്തുകിടക്കുന്ന നഗരമാണിത്. കാസർഗോഡ് നഗരത്തിന് 22 കിലോമീറ്റർ വടക്കും മാംഗ്ലൂർ നഗരത്തിന് 24 കിലോമീറ്റർ തെക്കുമായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് 586 കിലോമീറ്റർ വടക്കായാണ് ഉപ്പള സ്ഥിതിചെയ്യുന്നത്. നാഷണൽ ഹൈവേ 66 ഈ നഗരത്തിലൂടെ കടന്നുപോകുന്നു. ഉപ്പളയുടെ പഴയപേരാണ് കുർച്ചിപ്പല്ല.
ജനസംഖ്യാകണക്കെടുപ്പ് അനുസരിച്ച് ഈ നഗരത്തിന്റെ ജനസംഖ്യ 11,542 ആണ്.[1] അറബിക്കടലിനോടടുത്താണ് ഉപ്പള സ്ഥിതിചെയ്യുന്നത്. ഇതിന്റെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 9മീറ്ററാണ്. നാഷണൽ ഹൈവേയോട് ചേർന്നുള്ള സ്ഥലങ്ങളിൽ ജനസാന്ദ്രത വളരെ കൂടുതലാണ്.
ജില്ലയിലെ ഒരു പ്രധാന വ്യവസായ കേന്ദ്രമാണ് ഉപ്പള. ആഭരണശാലകൾക്കും ഫാസ്റ്റ്ഫുഡ് കടകൾക്കും ഉപ്പള പേരുകേട്ടതാണ്. നഗരത്തിൽ അനേകം അംബരചുംബികളായ ഫ്ലാറ്റ് സമുച്ചയങ്ങളുണ്ട്. ജില്ലയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായി ഉപ്പള വികസിച്ചുകൊണ്ടിരിക്കുന്നു.
ഉപ്പളയിലെ പ്രധാന ഭാഷ മലയാളമാണെങ്കിലും തുളുവും ഹിന്ദിയും ഉർദുവും കന്നഡയും ഇവിടെ വിരളമല്ല. ഈ പ്രദേശങ്ങളിലെ ഉർദു കേന്ദ്രമായി ഉപ്പള തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.