Jump to content

പിലിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pilicode
village
Pilikode Shiva Temple
Pilikode Shiva Temple
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ9,156
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്‌ താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പിലിക്കോട്. വടക്കൻ കേരളത്തിൽ കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 45 കിലോമീറ്റർ തെക്ക് മാറിയാണ് പിലിക്കോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്. [1]

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പിലിക്കോടുള്ള ആകെ ജനസംഖ്യ 9156 ആണ്. അതിൽ 4330 പുരുഷന്മാരും 4826 സ്ത്രീകളും ആണ്. [1]


കേരള കാർഷിക സർവകലാശാല

[തിരുത്തുക]

കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് പിലിക്കോടാണ്. 1972 ലാണ് ഈ കേന്ദ്രം നിലവിൽ വന്നത്. ഈ ഗവേഷണകേന്ദ്രം തെങ്ങിൻ തൈ നടീലിനെ കുറിച്ച് പഠനം നടത്തുകയും നെല്ല്, ധാന്യങ്ങൾ, എണ്ണക്കുരു എന്നീ സാധനങ്ങളുടെ പരിശോധനാ കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യുന്നു. കുരുമുളക് ഗവേഷണവും നടക്കുന്നുണ്ടിവിടെ. നാളികേരത്തിന്റെ അതി വിശിഷ്ടമായ ജനിതകദ്രവ്യം ഉണ്ടിവിടെ. 75 ഓളം വൈവിധ്യങ്ങളിൽ അതായത് ഫിലിപ്പെൻസ്, ഓർഡിനറി, കൊച്ചിൻ, ചൈന, ജാവ, ന്യൂ ഗ്യിനിയ പിന്നെ സ്പിക്കാട്ട എന്നിങ്ങനെ പോകുന്നു. പിന്നെ ഈ ക്യാമ്പസിൽ ഒരു മൃഗാശുപത്രിയും, കൃതൃമ ബീജസങ്കലന കേന്ദ്രവും ഉണ്ട്. [2]

കൃഷിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ

[തിരുത്തുക]

കേരള കാർഷിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ പിലിക്കോട് കൃഷിയുമായി ബന്ധപ്പെട്ട് ആനുകാലിക പ്രദർശനങ്ങൾ നടത്താറുണ്ട്. ജനങ്ങളെ ആകർഷിക്കാൻ വേണ്ടിയാണ് ഈ പ്രദർശനം നടത്തുന്നത്. 30ഏക്കറോളം വരുന്ന പ്രദേശത്താണ് പ്രദർശനം നടത്തുന്നത്. റോസ് പൂന്തോട്ടം, മാമ്പഴോദ്യാനം, തെങ്ങിൻ തോപ്പ് പിന്നെ കന്നുകാലി വർഗ്ഗം. ഇവിടെ കുറച്ച് വിൽപ്പന കൗണ്ടറുകളും ഉണ്ട്. [3]

ഗതാഗതം

[തിരുത്തുക]

മംഗലാപുരവുമായി ബന്ധപ്പെടുന്ന നാഷ്ണൽ ഹൈവേ 66 പിലിക്കോട് വഴിയാണ് പോകുന്നത്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന ചെറുവത്തൂർ ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ മംഗലാപുരത്തും കോഴിക്കോടും ഉണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Census Commissioner, India, Registrar General. "Census of India : Villages with population 5000 & above". Retrieved 2008-12-10.
  2. http://www.kau.in/institution/regional-agricultural-research-station-pilicode
  3. http://www.thehindu.com/news/national/kerala/farm-show-at-pilicode-rars-from-today/article6885097.ece
"https://ml.wikipedia.org/w/index.php?title=പിലിക്കോട്&oldid=3756674" എന്ന താളിൽനിന്ന് ശേഖരിച്ചത്