ബായാർ, കാസർഗോഡ്
ബായാർ | |
---|---|
ഗ്രാമം | |
Country | ഇന്ത്യ |
State | കേരളം |
District | കാസറഗോഡ് |
സർക്കാർ | |
• ഭരണസമിതി | പൈവളികെ ഗ്രാമപഞ്ചായത്ത് |
ജനസംഖ്യ (2001) | |
• ആകെ | 10,412 |
ഭാഷകൾ | |
• ഔദ്യോഗികം | കന്നഡ, മലയാളം |
• പ്രാദേശികം | തുളു |
സമയമേഖല | UTC+5:30 (IST) |
Vehicle registration | KL- 14 |
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട പൈവളികെ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ബായാർ. കാസർഗോഡ് നഗരത്തിൽ നിന്ന് 31 കിലോമീറ്റർ വടക്ക് കിഴക്കായും ഉപ്പളയിൽ നിന്ന് 15 കിലോമീറ്റർ കിഴക്കായുമാണ് ബായാർ സ്ഥിതിചെയ്യുന്നത്.[1]
ജനസംഖ്യ
[തിരുത്തുക]2001 സെൻസസ് പ്രകാരം, 10412 ജനങ്ങളുണ്ട്. അതിൽ 5259 പുരുഷന്മാരും 5153 സ്ത്രീകളുമുണ്ട്.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]പൊസഡിഗുംപെ എന്ന വിനോദസഞ്ചാര കേന്ദ്രത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയാണീ സ്ഥലം. കാസറഗോഡിന്റെ വടക്കുകിഴക്കുഭാഗത്താണു പൊസഡി ഗുമ്പെ സ്ഥിതിചെയ്യുന്നത്. കർണ്ണാടകയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പൊസഡി ഗുമ്പെയിൽ സുഖകരമായ കാലാവസ്ഥയാണ്. അതുകൊണ്ട് അനേകം സഞ്ചാരികൾ ഇവിടം സന്ദർശിച്ചുവരുന്നു.
ഭാഷകൾ
[തിരുത്തുക]ഈ പ്രദേശം ബഹുഭാഷാപ്രദേശമാണ്. ജനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി, മലയാളം, കന്നഡ എന്നീ ഭാഷകൾ ഉപയോഗിക്കുന്നു. സംസാരഭാഷയായി തുളു, ബ്യാരി, കൊങ്കണി എന്നിവ ഉപയോഗിച്ചുവരുന്നു. അന്യസംസ്ഥാനത്തൊഴിലാളികളായവർ തമിഴ്, ഹിന്ദി എന്നിവയും ഉപയോഗിക്കുന്നുണ്ട്.
സ്കൂളുകൾ
[തിരുത്തുക]- ഹെദ്ദാരി എ. യു. പി. സ്കൂൾ ബായാർ മുളിഗഡ്ഡെ
- എ. എൽ. പി. സ്കൂൾ ബായാർ പെരോഡി
- എ. എൽ. പി. സ്കൂൾ അവല.
ഗതാഗതം
[തിരുത്തുക]പ്രാദേശിക പാതകൾ ദേശീയപാത66 (പഴയ ദേശീയപാതയായ ദേശീയപാത 17) മായി ബന്ധിപ്പിച്ചിരിക്കുന്നു. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേയ്ക്ക് ഈ പാത പോകുന്നു. മഞ്ചേശ്വരമാണ് അടുത്ത റയിൽവേ സ്റ്റേഷൻ. അടുത്ത വിമാനത്താവളം, മംഗലാപുരം ആണ്.
അടുത്ത പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- ഉപ്പള- 13.0 കി. മീ.
- കാസറഗോഡ് - 22 കി. മീ.
- തിരുവനന്തപുരം - 599 കി. മീ.[2]
തുരങ്കങ്ങളുടെ നാട്
[തിരുത്തുക]"ബായാർ - തുരങ്കത്താഴ്വര കാസർകോട് ഉപ്പളയ്ക്കടുത്തുള്ള പൈവളിഗ പഞ്ചായത്തിലെ ബായാർ ഗ്രാമത്തിൽ രണ്ടായിരത്തിലധികം തുരങ്കങ്ങളുണ്ട്. ബായാറിനോട് ചേർന്ന പൊസഡിഗുംബെ മലയാണ് ഇവിടത്തെ ജലസ്രോതസ്സ്. ഗുംബെ എന്നാൽ തുളുവിൽ ഗുഹ എന്നാണ് അർഥം. ഈ കുന്നിനു ചുറ്റുമുള്ള ചെറുഗ്രാമങ്ങളായ സജിൻകില, ഗുംപെ, സുധൻബല, മാനിപ്പാഡി, കല്ലടുക്ക, മേലിനപഞ്ച, ആവളമട്ട തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം അഞ്ഞൂറോളം തുരങ്കങ്ങളുണ്ട്. മിക്ക വീട്ടുകാർക്കും രണ്ടുമുതൽ അഞ്ചെണ്ണംവരെ കാണാം. വീട്ടാവശ്യത്തിനും കൃഷി ആവശ്യത്തിനും ഭൂമി തുരന്നാണ് വെള്ളം കൊണ്ടുവരുന്നത്. ഗുംപെയിലെ കർഷകനായ ഗോവിന്ദ ഭട്ടിന്റെ അഞ്ചേക്കർ കൃഷിയിടത്തിൽ അരനൂറ്റാണ്ടിലധികം പഴക്കമുള്ള അഞ്ച് തുരങ്കങ്ങളുണ്ട്. ഇതിൽ 250 അടിയിലധികം നീളമുള്ള രണ്ടെണ്ണമാണ് വീട്ടാവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്."[3]
അവലംബം
[തിരുത്തുക]- ↑ http://www.onefivenine.com/india/villages/Kasaragod/Manjeshwar/Bayar
- ↑ http://www.indulekha.com/index.php?route=product/author/product&author_id=2004
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-21. Retrieved 2016-12-11.