പടന്ന ഗ്രാമപഞ്ചായത്ത്
പടന്ന ഗ്രാമപഞ്ചായത്ത് | |
അപരനാമം: പടർന്ന | |
12°10′32″N 75°08′55″E / 12.1756929°N 75.1487374°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തൃക്കരിപ്പൂർ[1] |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | കുഞിക്കണ്ണൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 13.39ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17608 |
ജനസാന്ദ്രത | 1315/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+04672 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് . 13.39 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ തെക്ക് വലിയപറമ്പ ഗ്രാമപഞ്ചായത്തും, കിഴക്ക് തൃക്കരിപ്പൂർ, പിലിക്കോട് ഗ്രാമപഞ്ചായത്തുകളും, വടക്ക് ചെറുവത്തൂർ, പിലിക്കോട് ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലുമാണ്.
പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട തെക്കേ കർണാടകത്തിൻറെ തെക്കേഅറ്റത്ത് കിടക്കുന്ന പടന്ന ഉദിയന്നൂർ എന്നീ ഗ്രാമങ്ങൾ ചേർന്നാണ് പടന്ന ഗ്രാമപ്പഞ്ചായത്തുണ്ടായത്. ഈ പ്രദേശങ്ങൾ ചിറയ്ക്കൽ രാജാവിൻറെ അധീനതയിലായിരുന്നു ചിറയ്ക്കൽ രാജാവിൻറെ കാര്യസ്ഥൻമാരായി മായിൻമൂപ്പനും കൊടാകരകണ്ണനും ഈ പ്രദേശങ്ങളിൽ ജോലി നിർവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് പടന്ന, ഉദിന്നൂർ ഗ്രാമങ്ങളുടെ ഭരണപരവും, നീതിന്യായപരവുമായ കാര്യങ്ങൾ നിയന്ത്രിക്കാൻ വെവ്വേറെ അധികാരികൾ (പട്ടേലര) ഉണ്ടായിരുന്നു. പഞ്ചായത്തിലെ ചിലഭാഗങ്ങൾ കേന്ദ്രീകരിച്ച് ബ്രഹ്മണരും മറ്റു ചില ഭാഗങ്ങളിൽ ഈഴവരും താമസിച്ചിരുന്നു. കാലക്രമേണ കോട്ടിക്കുളം, പള്ളിക്കര, മുട്ടം, എടക്കാട്, പഴയങ്ങാടി, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നും കുടിയേറിപാർത്തവരാണ് പടന്നയിലെ മുസ്ലീം വിഭാഗം.മുൻകാലങ്ങളിൽ ജലഗതാഗതമാണ് പ്രധാനമായും ഉണ്ടായിരുന്നത് നീലേശ്വരം അഴി മുതൽ വളപട്ടണം വരെ നീണ്ടു കിടക്കുന്ന പുഴയുടെ തീരത്തുള്ള പടന്ന, ഉദിന്നൂർ പ്രദേശത്ത് പുരാതനകാലം മുതൽ ജനങ്ങൾ താമസിച്ചുവന്നിരുന്നു. ഭക്ഷ്യവസ്തുക്കളും, കെട്ടിടനിർമ്മാണ വ്സുതുക്കളും മലബാറിലെ പ്രസിദ്ധ വാണിജ്യകേന്ദ്രമായിരുന്ന കണ്ണൂരിൽ നിന്നും കക്കാട് പുഴസുൽത്താൻ തോട്വളപട്ടണംപുഴ എന്നിവയിലൂടെ ചീനവഴിയായി എത്തിക്കുകയാണുണ്ടായത്.
തെക്കുവടക്കായി നീണ്ടുകിടക്കുന്ന ഉദിനൂർ, പടന്ന വില്ലേജുകൾ ഉൾപ്പെട്ടതാണ് പടന്ന ഗ്രാമപഞ്ചായത്ത്. 1954-മുതൽ 1962-വരെ ഉദിനൂർ പഞ്ചായത്ത്, പടന്ന പഞ്ചായത്ത് എന്നീ രണ്ടു പഞ്ചായത്തുകളായി പ്രവർത്തിച്ചു. തുടർന്ന് രണ്ട് പഞ്ചായത്തുകളും സംയോജിപ്പിച്ചുകൊണ്ട് പടന്ന പഞ്ചായത്ത് രൂപീകൃതമായി. [2].
ഗൾഫിലെത്തിയ ആദ്യ പടന്നക്കാരൻ.
പടന്നയുടെ ചരിത്രത്തിൽ നിന്നും ഒരിക്കലും പ്രവാസത്തെ ഒഴിച്ചു നിർത്താൻ കഴിയില്ല..ഇന്ത്യയുടെ തുറമുഖ പട്ടണങ്ങളായിരുന്ന മംഗലാപുരം ബോംബെ , കറാച്ചി എന്നിവിടങ്ങളിൽ തുടങ്ങിയ പടന്നയുട പ്രവാസം പിന്നീട് ബർമ്മ , സിലോൺ എന്നീ അയൽ രാജ്യങ്ങളിലും മലേഷ്യ , സിംഗപ്പൂർ തുടങ്ങിയ അന്നത്തെ വികസിത രാജ്യങ്ങളിലേക്കും നീങ്ങി..ആവിടെയൊക്കെ കൂലി തൊഴിലിളിയായും ചെറുകിട കച്ചവടക്കാരായും മറ്റ് മലയാളികളെ പോലെ പടന്നക്കാരും സാന്നിദ്ധ്യമറിയിച്ചു..എന്നാൽ ഈ രാജ്യങ്ങളിൽ അടിക്കടി ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും പലരെയും പോലെ പടന്നക്കാരെയും തിരിച്ചു വരവിലേക്കെത്തിച്ചു..!
ആ കാലഘട്ടത്തിൽ തന്നെയാണ് ഗൾഫെന്ന അക്ഷയ ഖനിയുടെ വാതായനവും മെല്ലെ തുറക്കാൻ തുടങ്ങിയത്..
- MVഅഹമ്മദ്..
ഒരു സാധാരണ പടന്നക്കാരനെ പോലെ എം വി അഹമ്മദ് എന്ന മായിങ്കാട്ടെ അഹമ്മച്ചയും ജീവിതം തുന്നി പിടിപ്പിക്കുവാൻ കണ്ടെത്തിയത് ബോംബെ നഗരത്തെ തന്നെയാണ്..വളരെ ചെറുപ്പത്തിൽ തന്നെ , രാജ്യത്തെ സ്വാതന്ത്ര്യ സമരം കത്തി ജ്വലിക്കുന്ന കാലഘട്ടത്തിൽ ആദ്ദേഹം ബോംബെയിലെത്തി..അതിനിടെ സ്വാതന്ത്ര്യ സമരാവേശത്തിൽ 1945 ൽ ജയപ്രകാശ് നാരായണൻ നയിച്ച ഒരു ജാഥയ്ക്കൊപ്പം അഹമച്ച കറാച്ചിയിലെത്തി..കുറച്ച് കാലം അവിടെ ഹോട്ടൽ കച്ചവടം ഉണ്ടായിരുന്ന നാട്ടുകാരനോടൊത്ത് സഹായിയായി കൂടി..
ആ സമയത്താണ് ഗൾഫ് കുടിയേറ്റം ആരംഭിക്കാൻ തുടങ്ങിയത്..പലരെയും പോലെ കേട്ടറിഞ്ഞ ഗൾഫിൻറെ മോഹന സ്വപ്നം അഹമ്മദ് എന്ന ചെറുപ്പക്കാരൻറെ ഉളളിലും അല തല്ലാൻ തുഠങ്ങി..ഇന്ത്യയിൽ നിന്ന് നേർ വഴിയിലൂടെ നിയമ രൂപത്തിൽ ഗൾഫ് സഞ്ചാരമൊന്നും അന്ന് തുടങ്ങിയിരുന്നില്ല്ല്ലോ..! പോം വഴി പായ് കപ്പലും , ഉരവും പോലെയുളള വെല്ലുവിളികൾ നേരിട്ടു കൊണ്ടുളള അനധികൃത യാത്ര മാത്രം..!
1952 ൽ കറാച്ചീയിൽ നിന്ന് തിരിച്ച് ഗുജറാത്തിലെത്തിയ അഹമ്മച്ച ഗൾഫിലേക്ക് കടക്കാനുളള ശ്രമമാരംഭിച്ചു..ഒത്ത് കിട്ടിയത് ഒരു പായ കപ്പലായിരുന്നു..അസാമമാന്യ ധെെര്യവും മന ശക്തി ഉളളവർക്കേ പായ കപ്പൽ യാത്ര നടത്താൻ കഴിയുകയുളളൂ..കൂടെയുളള ചില മറു നാട്ടുകാർ പിന്തിരിഞ്ഞെങ്കിലും അഹമ്മച്ച ധെെര്യ പൂർവ്ലം ആറോ ഏഴോ ആൾക്കാർ മാത്രമുളള ആ പായ കപ്പലിൽ യാത്ര തുടർന്നു..കാറ്റിൻറെ ദിശക്കനുസരിച്ച് നീങ്ങുന്ന ആ വാഹനം പരിചയ കുറവുളളവർക്ക് ബുദ്ധിമുട്ടും സാഹസികവുമാണ്...ദിവസങ്ങൾക്കൊടുവിൽ എത്തി പെട്ടത് ബഹ്റെെനിൽ..! ഗൾഫ് രാജ്യങ്ങളൊന്നും റിപ്പബ്ളിക്കാകാതെ നാട്ടു രാജ്യങ്ങൾ മാത്രമായിരുന്നു ആ കാലം..രണ്ട് കൊല്ല കാലം കിട്ടുന്ന ജോജിയുമായി ബഹ്റെെനിൽ കഴിഞ്ഞെങ്കിലും പ്രതീക്ഷിച്ച പോലെ സംതൃപ്തനാവാത്തതിൽ ആഹമച്ച മറ്റൊരു സാഹസിക യാത്രയിലൂടെ നാട്ടിലേക്ക് തിരിച്ചു..!
എന്നാൽ അഹമ്മദിൻറെ ഗൾഫ് സ്വപ്നം അതോടെ അവസാനിച്ചിരുന്നില്ല..കുറച് മാസങ്ങൾക്ക് ശേഷം വീണ്ടും 1955 ൽ അദ്ദേഹം പത്തേമാരിയിൽ രണ്ടാം മോഹവുമായി യാത്ര തുടങ്ങി..ലക്ഷ്യം സ്വപ്നങ്ങളുറങ്ങുന്ന ദുബായ്...! ആഴ്ചകൾക്ക് ശേഷം ഖോർഫക്കാൻ തീരത്തിനടുത്ത് നങ്കൂരമിട്ട ലാഞ്ചിയിൽ നിന്നും കുടെയുളള പല സംസ്ഥാനക്കാരോടൊപ്പം നീന്തി കരയിലേക്ക്... നനഞ്ഞൊട്ടിയ വസ്ത്രമല്ലാതെ മറ്റൊന്നും കയ്യിലില്ലാതെ വഴിയിൽ കണ്ട അറബിൊളുടെ കാരുണ്യം കൊണ്ട് നടന്നും അപൂർവ്ലമായി കണ്ട വാഹനത്തിലുളളവരുട ഔദാര്യം കൊണ്ടും അഹമച്ച അബൂദാബിമിലെത്തി..പത്ത് വർഷത്തോളം അബുദാബിയിൽ വിവിധ ജോലികളിൽ..U A E എന്ന രാജ്യം നിലവിൽ വന്നിരുന്നില്ല..വിനിമയമായുണ്ടായത് ഇന്ത്യൻ കറൻസി..!!പ
1965 ൽ അദ്ദേഹം , അന്നവിടെ എത്തിയ പയ്യന്നൂർ സ്വദേശിയയ സഹോദരി ഭർത്താവിൻറെ നിർദ്ദേശത്തിൽ ഫുജെെറയിലെത്തുന്നു...ആവിടെ ഒരു കച്ചവട സ്ഥാഫനം തുടങ്ങുന്നു..ഗൾഫിലെത്തിയ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലേക്കുളള ആദ്യ തിരിച്ചു വരവ്..
1971 ൽ U A E എന്ന രാജ്യം നിലവിൽ വന്നതോടെ , ആ രാജ്യം കൂടുതൽ പുരോഗതിയിലേക്ക് കുതിച്ചു..ദുബെെയിലേക്കുളള കുത്തൊഴുക്കും തുടങ്ങി..സഹോദരങ്ങളും ബന്ധുക്കളും പരിചയക്കാരുമടക്ക് നിരവധി പടന്നക്കാരും അഹമച്ചാരെ സഹായത്താൽ കടൽ കടന്നു...
1978 ൽ പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന് 55 ാമത്തെ വയസ്സിൽ ഫുജെെറയിൽ വെച്ച് തന്നെ പടന്നയിലെ അല്ല , അഭിവക്ത കണ്ണൂർ ജില്ലയിൽ നിന്ന് തന്നെ ആദ്യമായി ഗൾഫിലെത്തിയ MV അഹമ്മദ് എന്ന മായിങ്കാട്ടെ അഹമ്മച്ച മരണപ്പെട്ടു..
ഇന്ന് ഗൾഫ് ആകെ മാറി..നാടും നാട്ടിലേക്കുളള ദൂരവും കുറഞ്ഞു..ഗൾഫിൻറെ പുരോഗതി പടന്നയിലെ മിക്ക കുടുംബത്തെയും , പടന്നയുടെ മത സാസ്കാരി രംഗത്തെയും ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്..
തീർച്ചയായും ഓർക്കേണ്ടതുണ്ട് ., പടന്നക്കാരായ ഓരോ പ്രവാസിയും .. അഹമച്ച എന്ന ഈ മുൻഗാമിയെ....■
( മുൻ പ്രവാസികളോടും അഹമച്ചാരെ ചില ബന്ധുക്കളോടും ചോദിച്ചറിഞ്ഞതിൽ നിന്നും ലഭിച്ച വിവരം ക്രോഡികരിച്ചതാണ് ..വർഷങ്ങൾ പറഞ്ഞതിൽ ചെറിയ വ്യത്യാസങ്ങൾ വരാനുളള സാധ്യത തളളി കളയുന്നില്ല)
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പടന്ന ഗ്രാമപഞ്ചായത്ത് Archived 2020-10-01 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ http://www.ceokerala.com/hpc_map/KASARAGOD.jpg
- ↑ "പടന്ന ഗ്രാമപഞ്ചായത്ത്". Archived from the original on 2020-10-01. Retrieved 2010-07-26.