ചെർക്കള
ദൃശ്യരൂപം
ചെർക്കള ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പട്ടണമാണ്. കാസറഗോഡു ജില്ലാ അസ്ഥാനത്തുനിന്നും 8 കിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. കാസറഗോഡ് - ജാൽസൂർ ദേശീയപാത55, ചെർക്കള - ബദിയഡുക്ക റോഡ്, കാസറഗോഡ് നിന്നും കേരളത്തിന്റെ തെക്കു ഭാഗത്തേയ്ക്കു പോകുന്ന ദേശീയപാത 66 എന്നിവ ചെർക്കളയിൽ സന്ധിക്കുന്നു. [1]അങ്ങനെ ചെർക്കള ഒരു പ്രധാന ജംഗ്ഷൻ ആകുന്നു. ചെങ്കള പഞ്ചായത്തിന്റെ പതിനാലാം വാർഡാണിത്.
ഭാഷ
[തിരുത്തുക]മലയാളം, കന്നഡ എന്നീ ഭാഷകളും തുളു, മറാത്തി തുടങ്ങിയ ഭാഷകളും സംസാരിക്കുന്നവരുണ്ട്. തമിഴ്, ഹിന്ദി ഭാഷകൾ സംസാരിക്കുന്ന അന്യസംസ്ഥാനതൊഴിലാളികളെയും ഇവിടെക്കാണാം.
വിദ്യാഭ്യാസം
[തിരുത്തുക]1938ൽ സ്ഥാപിച്ച ജി. എച്ച്. എസ്. എസ്. ചെർക്കള സെൻട്രൽ പ്രമുഖ വിദ്യാലയമാണ്. [2]ചെർക്കളയിൽ മാർത്തോമാ സഭ സ്ഥാപിച്ച ബധിരവിദ്യാലയം പ്രശസ്തമാണ്. [3][4]
പ്രമുഖ വ്യക്തികൾ
[തിരുത്തുക]- ചെർക്കളം അബ്ദുള്ള, മുൻ എം. എൽ. എ
- [5]
അവലംബം
[തിരുത്തുക]- ↑ http://wikimapia.org/1545252/Cherkala-kasaragod
- ↑ http://timesofindia.indiatimes.com/city/mangaluru/Sahyadri-Science-Talent-Hunt-mega-event-on-Nov-15/articleshow/45112036.cms
- ↑ http://www.thehindu.com/news/national/kerala/mass-run-symbolic-of-unity-in-diversity/article6807212.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-13. Retrieved 2016-11-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-08. Retrieved 2016-12-04.