Jump to content

ഉബ്രംഗള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉബ്രംഗള കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. [1] ഇവിടെ നിന്നും നമ്പർ: 66 ദേശീയ പാതയിലേയ്ക്ക് റോഡുകളുണ്ട്. കിഴക്കൻ ഭാഗത്തേയ്ക്കുള്ള റോഡ് കർണ്ണാടക സംസ്ഥാനത്തുള്ള സുള്ള്യയിലേയ്ക്കു പോകുന്നു. സുള്ള്യയിൽ നിന്നും മൈസൂർ ബാംഗളൂർ എന്നിവിടങ്ങളിലേയ്ക്ക് പോകാൻ കഴിയും. മംഗലാപുരം - പാലക്കാട് പാതയാണ് അടുത്തുകൂടി കടന്നുപോകുന്ന റയിൽപ്പാത. അടുത്ത റയിൽവേ സ്റ്റേഷൻ കാസർഗോഡ് ആണ്. കാസർഗോഡു നിന്നും 25 കിലോമീറ്റർ ദൂരമുണ്ട്. അടുത്ത വിമാനത്താവളം മംഗലാപുരം ആകുന്നു.[2]

  1. https://villageinfo.in/kerala/kasaragod/kasaragod/ubrangala.html
  2. http://www.mapsofindia.com/villages/kerala/kasaragod/kasaragod/ubrangala.html
"https://ml.wikipedia.org/w/index.php?title=ഉബ്രംഗള&oldid=2425478" എന്ന താളിൽനിന്ന് ശേഖരിച്ചത്