കോട്ടയം താലൂക്ക്
കേരളത്തിലെ കോട്ടയം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കോട്ടയം താലൂക്ക്. കോട്ടയം ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചങ്ങനാശ്ശേരി, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കോട്ടയം താലൂക്കിൽ 11 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ
[തിരുത്തുക]ചരിത്രം
[തിരുത്തുക]ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം, മീനച്ചിൽ താലൂക്കിന്റെ കുറച്ചുഭാഗങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ തെക്കുംകൂർ രാജവംശത്തിന്റെ ഭാഗമായിരുന്നു. അന്ന് തെക്കുംകൂർ രാജ്യത്തിന്റെ ആസ്ഥാനം ജില്ലയിലെ വെന്നിമലയിലും, ചങ്ങനാശ്ശേരിയിലെ മണികണ്ഠപുരത്തും, പിന്നീട് പുഴവാതിലെ ലക്ഷ്മീപുരം കൊട്ടാരത്തിലും പിന്നീട് കോട്ടയംത്തെ തളികോട്ടയിലും, ആയിരുന്നു. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തെക്കുംകൂർ ആക്രമിക്കുകയും പിന്നീട് തിരുവിതാംകൂറിലേക്ക് ചേർക്കുകയും ചെയ്യുവരെ പഴയ ആ നാട്ടുരാജ്യത്തിന്റെ തലസ്ഥാനം ചങ്ങനാശ്ശേരിയിൽ ആയിരുന്നു. പിന്നീട് തിരുവിതാംകൂർ സംസ്ഥാനത്തിലെ താലൂക്കായും തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ കോട്ടയം പ്രവിശ്യയായും തുടർന്നു പോന്നിരുന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപം കൊണ്ടപ്പോൾ ചങ്ങനാശ്ശേരി താലൂക്കിന്റെ കുറച്ചുപ്രദേശങ്ങൾ കോട്ടയം പ്രവിശ്യയിലെ കുറച്ചു ഭാഗങ്ങളും, ഏറ്റുമാനൂർ താലൂക്കും ചേർത്ത് കോട്ടയം താലൂക്കായി രൂപീകരിക്കുകയും ചെയ്തു. കോട്ടയം താലൂക്ക് രൂപീകരിക്കുന്നതുവഴി പഴയ ഏറ്റുമാനൂർ താലൂക്ക് നിലവിലില്ലാതെപോകുകയും ചെയ്തു
അതിർത്തികൾ
[തിരുത്തുക]- വടക്ക് --
- കിഴക്ക് --
- തെക്ക് --
- പടിഞ്ഞാറ് --