Jump to content

കങ്ങഴ

Coordinates: 9°33′00″N 76°43′05″E / 9.550°N 76.718°E / 9.550; 76.718
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കങ്ങഴ
Map of India showing location of Kerala
Location of കങ്ങഴ
കങ്ങഴ
Location of കങ്ങഴ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ജനസംഖ്യ
ജനസാന്ദ്രത
18,644 (7km2) (2001—ലെ കണക്കുപ്രകാരം)
598/കിമീ2 (598/കിമീ2)
സ്ത്രീപുരുഷ അനുപാതം 1027 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

81 m (266 ft)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/kangazhapanchayat/

9°33′00″N 76°43′05″E / 9.550°N 76.718°E / 9.550; 76.718 കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽപ്പെട്ട ഗ്രാമമാണ് കങ്ങഴ. കോട്ടയം നഗരത്തിൽ നിന്നും കിഴക്ക് 26 കി.മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വാഴൂർ പഞ്ചായത്ത്, കിഴക്ക് വെള്ളാവൂർ, വാഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് നെടുംകുന്നം പഞ്ചായത്ത്, തെക്ക് വെള്ളാവൂർ, ആനിക്കാട് പഞ്ചായത്തുകൾ എന്നിവയാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നത് 1953-ലാണ്. പുരാതനങ്ങളായ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങളും വിവിധ ഭാഗങ്ങളിലായി അറുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും ഒൻപത് മുസ്ളീം ആരാധനാലയങ്ങളും മറ്റു ചില ആരാധനാസ്ഥലങ്ങളും സ്ഥിതിചെയ്യുന്ന കങ്ങഴയിൽ എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്ന് ജീവിക്കുന്ന ആവാസ സംസ്കാരമാണുള്ളത്.

എത്തിച്ചേരാൻ

[തിരുത്തുക]

കോട്ടയം (26 കി.മീ), ചങ്ങനാശ്ശേരി (22 കി.മീ.) എന്നിവയാണ് ഏറ്റവും അടുത്തുള്ള തീവണ്ടി സ്റ്റേഷനുകൾ. നെടുമ്പാശ്ശേരിയിലെ കൊച്ചിൻ അന്താരാഷ്ട്ര വിമാനതാവളം ഇവിടെ നിന്നും 100 കി.മീ. അകലെയാണ്.

കങ്ങഴ എന്ന് അറിയപ്പെടാൻ തുടങ്ങഇയതിനു കാരണം

[തിരുത്തുക]

കണ്വ ,മുനി ,(ശങ്കുതളയുടെ പിതാവ് )ഒരിക്കൽ കങ്ങഴ സന്ദർശിച്ചുവെന്നും അദ്ദേഹം ഇവിടെ ഓരു ശിവലിംഗം പ്രതിഷ്ടിച്ചുവേന്നുമാണ് ഐതിഹ്യം .അങ്ങനെ കണവൻ ശിവനെ പ്രതിഷ്ടിച്ചതിനാൽ കണ്വഴായ എന്ന് പേര് ലഭിച്ച ഈ സ്ഥല നാമം ക്രമേണ കങ്ങഴ എന്ന് അറിയപ്പെടാൻ തുടങ്ങി. അഭിജ്ഞാനശാകുന്തളംകണ്വമഹർഷിയുടെ ആശ്രമ സങ്കേതം എന്ന സങ്കല്പത്തിൽ കണ്വഴ എന്നനാമവും പിന്നീട് കങ്ങഴ എന്ന രൂപവും ഉണ്ടായി എന്ന് ഐതിഹ്യമുണ്ട്. കങ്ങഴയുടെ സാമൂഹ്യ സാംസ്കാരിക ചരിത്രം രണ്ടു പുരാതന ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പഴക്കംകൊണ്ട് പ്രാധാന്യം പത്തനാട്ടുകാവ് എന്നറിയപ്പെടുന്ന ഭഗവതീക്ഷേത്രത്തിനാണെങ്കിലും പ്രതാപവും ദേശാധിപത്യവുംകൊണ്ട് ശിവക്ഷേത്രത്തിനാണ് മുഖ്യ സ്ഥാനം. നൂറ്റാണ്ടുകൾക്കു മുമ്പ് തെക്കുംകൂർ രാജാവ് സ്ഥാപിച്ചതാണ് ശിവക്ഷേത്രം. ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പിനായി വിട്ടുകൊടുത്തതാണ് കങ്ങഴഗ്രാമം. ബ്രിട്ടീഷ്ഭരണകാലത്ത് ബ്രഹ്മസ്വം സ്വത്തുക്കൾ ഒഴിച്ചുള്ള ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും ഗവൺമെന്റിലേക്ക് ഏറ്റെടുക്കുവാൻ നടപടിയായി. കങ്ങഴ ദേവസ്വം സ്വത്തുക്കൾ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാകാതിരിക്കാൻ അവ കാലടിയിലെ പടപ്പമന ഇല്ലത്തേക്കു കൈമാറുവാൻ ക്ഷേത്രം ഭരണാധികാരികൾ നിശ്ചയിച്ചു. പടപ്പമന ഇല്ലത്തുനിന്നും ക്ഷേത്രവും സ്വത്തുക്കളും നായർ പ്രമാണിമാരുടെ അധീനതയിലായി. പൂജാരിമാരായി മലബാർ പ്രദേശത്തുനിന്നു വന്ന ബ്രാഹ്മണരും കഴകക്കാരായി എത്തിയ അമ്പലവാസികളും ക്ഷേത്രപരിസരത്ത് ആവാസ കേന്ദ്രങ്ങൾ ആരംഭിച്ചു. ഭഗവതി ക്ഷേത്രവും ശിവക്ഷേത്രവും അവയുടെ സ്വത്തുക്കളും ചിലർ തങ്ങളുടെ സ്വകാര്യ സമ്പത്താക്കി മാറ്റിയെടുത്തു. ഫലഭൂയിഷ്ഠമായ ഈ ഗ്രാമത്തിലേക്ക് വിവിധപ്രദേശത്തു നിന്നുള്ള കർഷകർ പ്രത്യേകിച്ച് ക്രിസ്ത്യൻ കുടുംബങ്ങൾ കുടിയേറി വന്നു. പാട്ടമായും മറ്റു വ്യവസ്ഥകളിലും ഇവർ കൃഷി ഭൂമി കൈവശപ്പെടുത്തി. ഏതാണ്ട് 360 വർഷംവരെ ഈ കുടിയേറ്റത്തിന് പഴക്കം ഉള്ളതായി കരുതപ്പെടുന്നു. പാണ്ടി നാട്ടിൽ നിന്നും കച്ചവടത്തിനായി ഇവിടെ എത്തി സ്ഥിരതാമസമാക്കിയവരാണ് ഇന്നു കാണുന്ന ജനത. കങ്ങഴയിലെ സ്ഥിരമായ ജനവാസത്തിന് 500 വർഷത്തിലധികം പഴക്കമുള്ളതായി കരുതപ്പെടുന്നു. ഒന്നര നൂറ്റാണ്ടിനു മുമ്പ് സ്ഥാപിച്ചതാണ് കങ്ങഴ പുതൂർപള്ളി എന്ന മുസ്ളീം പള്ളി. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചതും അക്കാലത്തുതന്നെയാണ്. ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച കാനം, കോവൂർ പള്ളികൾക്ക് 140 വർഷത്തെ പഴക്കമുണ്ട്. കാനം-കോവൂർ സി.എം.എസ് പ്രൈമറി സ്കൂളുകളും പത്തനംതിട്ട ഗവൺമെന്റ് എൽ.പി. സ്കൂളുമാണ് നൂറ് വർഷത്തിലധികം പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 1890-ലാണ് കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സ്ഥാപിച്ചത്. കന്നുകാലി സമ്പത്ത് ധാരാളമായി ഉണ്ടായിരുന്ന 1950 കാലം വരെ ഗംഭീരമായി നടന്നുവന്ന കങ്ങഴ കച്ചവടചന്ത ഈ നാടിന് വളരെ പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുപോലും ധാരാളം പേർ വ്യാപാരത്തിനെത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഇടയിരിക്കപ്പുഴ പ്രൈമറി ഹെൽത്തു സെന്ററുകളും പാണ്ടിയാം കുഴിയിൽ ഉള്ള മഴവഞ്ചേരിൽ രാമൻ നായർ സ്മാരക ആയുർവ്വേദാശുപത്രിയും ഗവൺമെന്റ് സ്ഥാപനങ്ങളായി നിലവിലുണ്ട്. ചെറിയ രണ്ടുമൂന്ന് അലോപ്പതി ആശുപത്രികളും വൈദ്യശാലകളും ഒരു പ്രകൃതി ചികിൽസാ കേന്ദ്രവും വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്ഥാപിച്ച ഗ്രാമസ്വരാജ് പബ്ളിക് ലൈബ്രറി ഇടയിരിക്കപ്പുഴയിലും പഞ്ചായത്തു ലൈബ്രറി പത്തനാട്ടും പ്രവർത്തിക്കുന്നു.

പഞ്ചായത്തിലൂടെ

[തിരുത്തുക]

കങ്ങഴ - 2010

1953ലാണ് കങ്ങഴ പഞ്ചായത്ത് രൂപീകൃതമായത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് വാഴൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകലും, തെക്കുഭാഗത്ത് വെള്ളാവൂർ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് നെടുംകുന്നം പഞ്ചായത്തുമാണ്. 9 വാർഡുകൾ ഉള്ള പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 20,054 ആണ്. ഇതിൽ 10308 സ്ത്രീകളും 9746 പുരുഷൻമാരും ഉൾപ്പെടുന്നു. ഭൂപ്രകൃതി അനുസരിച്ച് ഇടനാടിൽ ഉൾപ്പെടുന്ന കങ്ങഴ പഞ്ചായത്തിൽ റബ്ബർ വ്യാപകമായി കൃഷി ചെയ്തു വരുന്നു. പഞ്ചായത്തിന്റെ കുടിവെള്ള ലഭ്യതയ്ക്കായി 141 കുടിവെള്ള ടാപ്പുകൾ ഉണ്ട്. രാതിയാത്രകളിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി 406 തെരുവുവിളക്കുകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി-മണിമല, ചങ്ങനാശ്ശേരി-വാഴൂർ എന്നീ റോഡുകളാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ. ഇവിടത്തെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം കറുകച്ചാൽ ബസ് സ്റ്റാന്റാണ്. ചങ്ങനാശ്ശേരിയാണ് പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. പഞ്ചായത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയും ഉൾനാടൻ തുറമുഖം കോട്ടയവുമാണ്. ഭാരത് പെട്രോളിയത്തിന്റെയും, ഇന്ത്യൻ ഓയിൽ കമ്പനിയുടെയും ഓരോ ബങ്കുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണരംഗത്ത് ഒരു മാവേലി സ്റ്റോറും ഒരു നീതി സ്റ്റോറും പ്രവർത്തിക്കുന്നു. ഹിന്ദു മുസ്ളിം ക്രൈസ്തവ ജനവിഭാഗങ്ങളിൽപെട്ട ആളുകൾ പഞ്ചായത്തിൽ ഒത്തൊരുമയോടെ ജീവിക്കുന്നു. ഇവരുടെ നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്. പഞ്ചായത്തിലെ ചില പ്രധാന ആരാധനാലയങ്ങൾ കങ്ങവ മഹാദേവി ക്ഷേത്രം, കങ്ങഴ ദേവീക്ഷേത്രം, പുതുവാക്കുന്ന് ദേവീക്ഷേത്രം, സെന്റ് മേരീസ് ചർച്ച്, സെന്റ് ആന്റണീസ് ചർച്ച്, സെന്റ് തോമസ് ചർച്ച്, കങ്ങഴ മുസ്ളീം ജമാ അത്ത്,മുള്ളംകുഴി മുസ്ളീം ജമാ അത്ത്,മുണ്ടത്താനം മുസ്ളീം ജമാഅത്ത്പഴുക്കാകുളം പള്ളി തുടങ്ങിയവയാണ്. വിവിധ ആരാധനാലയങ്ങളിലെ ഉത്സവം, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ നാനാജാതിവിഭാഗക്കാർ ഒന്നിച്ചാഘോഷിക്കുന്നു. നോവലിസ്റ്റായിരുന്ന കാനം.ഇ.ജെ. പഞ്ചായത്തിലെ പ്രമുഖ വ്യക്തിയായിരുന്നു. പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയെ പുരോഗതിയിലേക്ക് നയിക്കാൻ നിരവധി ഗ്രന്ഥശാലകളും വായനശാലകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നേതാജി ഗ്രന്ഥശാല, റാന്നീറ്റ് പാറ ഗ്രന്ഥശാല, സഹകരണവേദി ഗ്രന്ഥശാല, ചാരംപറമ്പ് ഗ്രന്ഥശാല, മുണ്ടത്താനം പബ്ളിക് ലൈബ്രറി എന്നിവയാണ് ഇവിടത്തെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങൾ. സർക്കാർ സ്വകാര്യമേഖലകളിലായി 9 സ്ക്കൂളുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പത്തനാട് ഗവൺമെന്റ് എൽ.പി സ്കൂൾ ആണ് പഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ.,മുസ്ലിം ഹയർസെക്കൻഡറി സ്കൂൾ, ലിറ്റിൽ ഫ്ളവർ വിദ്യാനികേതൻ, ബഥനി. വിവേകാനന്ദ മന്ദിരം, ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ, സി.എം.എസ്. ഹൈസ്കൂൾ, വേലപ്പൻ മെമ്മോറിയൽ യു.പി സ്കൂൾ, സി.എം.എസ്.യു.പി. സ്കൂൾ, സി.എം.എസ്.എൽ.പി.സ്കൂൾ എന്നീ സ്കൂളുകൾ എയ്ഡഡ്-അൺ എയ്ഡഡ് മേഖലകളിൽപെടുന്നവയാണ്. പഞ്ചായത്തിലെ പ്രധാന ആരോഗ്യകേന്ദ്രം ഇടയിരിക്കപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും, പത്തനാട് എം.എസ്.എസിന്റെയും ആംബുലൻസ് സേവനവും ഇവിടെ ലഭ്യമാണ്. മൃഗചികിത്സയ്ക്കായി ഒരു വെറ്റിനറി ഡിസ്പെൻസറിയും കാനത്ത് പ്രവർത്തിക്കുന്നുണ്ട്. നിരവധി കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പത്തനാടാണ് വില്ലേജ് ഓഫീസും, കൃഷിഭവനുമുള്ളത്. കങ്ങഴയിലാണ് സബ്പോസ്റ്റോഫീസും, ടെലിഫോൺ എക്സ്ചേഞ്ചും സ്ഥിതി ചെയ്യുന്നത്. മുണ്ടത്താനം, ഇടയിരിക്കപ്പുഴ, കാനം എന്നിവിടങ്ങളിൽ ബ്രാഞ്ച് പോസ്റ്റോഫീസുകളും ഉണ്ട്. എസ്.ബി.റ്റിയുടെ ഓരോ ശാഖകൾ മുണ്ടത്താനം,പത്തനാട്എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. ജില്ലാസഹകരണബാങ്ക്, കങ്ങഴ സർവ്വീസ് സഹകരണ ബാങ്ക് എന്നിവയാണ് സഹകരണ ബാങ്കിംഗ് മേഖലയിലുള്ളത്. സൌത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ശാഖയും ഇവിടെ പ്രവർത്തിക്കുന്നു. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളും മൂന്ന് കല്ല്യാണ മണ്ഡപങ്ങളും ഇവിടെയുണ്ട്. കരിമല ഗ്രാനൈറ്റ്സ് പഞ്ചായത്തിലെ ഒരു പ്രധാന സ്വകാര്യ സ്ഥാപനമാണ്.

Rubber Trees in a Plantation

കങ്ങഴയിലെ പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • എം.ജി.ഡി.എം. ആശുപത്രി
  • എം.എച്ച്.എസ് ഹയർ സെക്കൻഡറി സ്കൂൾ
  • മാർ ഏലിയ ചാപ്പൽ
  • ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ
  • പി. ഗീവർഗ്ഗീസ് നഴ്സിങ് സ്കൂൾ
  • തിയോഫിലസ് നഴ്സിങ് കോളേജ്
  • പി.ജി.എം. കോളേജ്
  • ബസേലിയോസ് ഹയർ സെക്കൻഡറി സ്കൂൾ


പ്രമാണം:Ktm-kangazha.jpg
kangazha
"https://ml.wikipedia.org/w/index.php?title=കങ്ങഴ&oldid=4285905" എന്ന താളിൽനിന്ന് ശേഖരിച്ചത്